Image

വിലാപങ്ങള്‍ മാറ്റൊലിയായ പൊതുദര്‍ശനം

Published on 15 September, 2019
വിലാപങ്ങള്‍ മാറ്റൊലിയായ പൊതുദര്‍ശനം
ലോറന്‍സ് വില്‍, ജോര്‍ജിയ: വാക്കുകള്‍ വിലാപങ്ങളും ഗദ്ഗദം കണ്ണീരുമായി ദുഖം തളം കെട്ടിയ അന്തരീക്ഷത്തില്‍ പ്രിയപ്പെട്ട റെജി ചെറിയാനു അന്ത്യയാത്ര പറയാന്‍ അമേരിക്കയുടെ നാനാ ഭാഗങ്ങളില്‍ നിന്നും ജന പ്രവാഹം.

സൗഹ്രുദത്തിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു ബയേഡ് ആന്‍ഡ് ഫ്‌ലാനിഗന്‍ ഫ്യൂണറല്‍ ഹോമില്‍ നടന്ന പൊതുദര്‍ശനം. ഇതു പോലൊന്നു ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നു സംശയിക്കണം. ഇനി ഉണ്ടാകുമോ എന്നും. റെജി ചെറിയാന്‍ പോലും അമേരിക്കയയോട്ടാകെ തനിക്ക് ഇത്ര സൗഹ്രുദ സമ്പത്ത് ഉണ്ടായിരിക്കുമെന്ന് കരുതിക്കാണില്ല.

ജീവിത യാത്രയില്‍ നിരവധിയായി നേടിയ സൗഹ്രുദവും ബന്ധങ്ങളുംഅന്ത്യത്തിലുംഇല്ലാതാവുന്നില്ലഎന്നുതെളിയിക്കുന്നതായിരുന്നു റെജിയുടെ നിര്യാണ വാര്‍ത്ത അറിഞ്ഞ ശേഷം അമേരിക്കന്‍ മലയാളി സമൂഹത്തിലുണ്ടായ നടുക്കവും വേദനയും. രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്നും പെട്ടെന്നു വിമാന ടിക്കറ്റ് വാങ്ങി നിരവധി പേരാണു ശനിയാഴ്ച രാവിലെയോടെ അറ്റ്‌ലാന്റയില്‍ എത്തിച്ചേര്‍ന്നത്. ഇതിനു പുറമേ ഒട്ടേറേ പേര്‍ വാഹനങ്ങളിലുമെത്തി. ഇവര്‍ക്ക് സഹായങ്ങളുമായി അറ്റ്‌ലാന്റയിലെ സംഘടനാ ഭാരവാഹികളും സുഹ്രുത്തുക്കളും സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.

എല്ലാവരും സ്‌നേഹിക്കുന്ന വ്യക്തിയുടെ നാമത്തിലെ ഇതു പോലൊരു കൂട്ടായ്മ രൂപപ്പെടൂ. മരണത്തിലും സ്‌നേഹ ബഹുമാനങ്ങള്‍ ആര്‍ജിക്കാന്‍ കഴിയുന്നതിലും വലിയ നേട്ടം എന്താണ്?

ഉറക്കത്തിലെന്ന പോലെ ശാന്തമായി കീടക്കുന്ന ഭൗതിക ദേഹം കണ്ട് പലരും വിതുമ്പുന്നുണ്ടായിരുന്നു.

ശനിയാഴ്ച പൊതുദര്‍ശനത്തിനു വന്നതില്‍ കൂടുതല്‍ പേരാണു ഇന്ന് (ഞായര്‍) സംസ്‌കാര ശുശ്രൂഷക്കും സംസകാരത്തിനുമായി എത്തുന്നത്. ഇത്തരം സൗഭാഗ്യം ആര്‍ക്കാണു ലഭിക്കുന്നത്? ലഭിച്ചിട്ടുള്ളത്?

വെയ്ക്ക് സര്‍വീസില്‍വിവിധ സഭകളില്‍ നിന്നുള്ള വൈദികരും പാസ്റ്റര്‍മാരും പ്രാര്‍ഥന നടത്തി.

ഫോമാ പ്രസീഡന്റ് ഫിലിപ്പ് ചാമത്തില്‍ റെജിയുമായുള്ള ബന്ധവും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളും അനുസ്മരിച്ചു. ഫോമയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒട്ടേറെ കര്‍മ്മപരിപാടികളാണു റെജിക്കുണ്ടായിരുന്നത്. സംഘടനയെ ഉന്നതിയിലേക്കു നയിക്കുവാനുള്ള ലക്ഷ്യബോധം. അദ്ധേഹം വേര്‍ പിരിഞ്ഞാലും മുന്‍പോട്ടു വച്ച ആശയങ്ങള്‍ സംഘടനയുടെ ഇനിയുള്ള പ്രയാണത്തില്‍ വിളക്കായി പ്രശോഭിക്കും.

ഇത്ര പെട്ടെന്നൊരു അന്ത്യം ചിന്തിക്കാവുന്നതിനപ്പുറമായിരുന്നു എന്നു ഫോമാ പ്രഥമ പ്രസിഡന്റ് ശശിധരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

മധ്യമങ്ങളുമായുള്ള റെജിയുടെ വലിയ ബന്ധം പ്രസ് ക്ലബ് നാഷണല്‍ ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം ഗദ്ഗദത്തോടെ അനുസ്മരിച്ചു.

തന്റെ വലിയ സപ്പോര്‍ട്ടറായിരുന്നു റെജി ചെറിയാന്‍ എന്നു വിമന്‍സ് ഫോറം ചെയര്‍ രേഖാ നായര്‍ പറഞ്ഞു. താന്‍ ജോ. സൈക്രട്ടറിയായി കഴിഞ്ഞ തവണ മല്‍സരിച്ചപ്പോള്‍ തനിക്കു വേണ്ടി ഒരു പാട് പ്രവര്‍ത്തിച്ചു. പലരും ഇങ്ങോട്ടു വന്നു റെജിയുടെ പ്രവര്‍ത്തനത്തെപറ്റി പറഞ്ഞു. ആ നല്ല മനുഷ്യന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.

ഇന്ത്യാ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റും ആഴ്ചവട്ടം ഓണ്‍ലൈന്‍ ചീഫ് എഡിറ്ററുമായ ഡോ. ജോര്‍ജ് കാക്കനാടന്‍, ഫോമയുടെ സതേണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് തോമസ് ഒലിയാന്‍കുന്നേല്‍, ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍ രാജന്‍ പത്തനാപുരം, ഫോമയുടെ മുന്‍ നാഷണല്‍ കമ്മിറ്റിയംഗം തോമസ് മാത്യു, ഫോമ മീഡിയ കമ്മിറ്റി കണ്‍വീനര്‍ ഡോ. സാം ജോസഫ് എന്നിവര്‍ ഹൂസ്റ്റണില്‍ നിന്നു ഡ്രൈവ് ചെയ്ത് എത്തി. രണ്ടു വര്‍ഷം മുന്‍പ് ചിക്കാഗോയില്‍ 'പ്രസ് ക്ലബ് കണ്‍ വന്‍ഷന്‍ കഴിഞ്ഞു ഹൂസ്റ്റണിലേക്കു മടങ്ങുമ്പോള്‍ അവിടെ പ്രളയം തുടങ്ങിയിരുന്നു. ആ പ്രളയത്തില്‍ പെട്ടവര്‍ക്ക് സഹായങ്ങളുമായി റെജി ചെറിയാന്‍ നടത്തിയ പ്രവര്‍ത്തനം അവര്‍ അനുസ്മരിച്ചു.അതിനാല്‍ അന്ത്യയാത്ര അര്‍പ്പിക്കാനുള്ള യാത്രയെ അവര്‍ തീര്‍ഥയാത്രയായി വിശേഷിപ്പിച്ചു.

ഫ്‌ലോറിഡയില്‍ നിന്നു ഉണ്ണീക്രുഷ്ണന്‍, സജി കരിമ്പന്നൂര്‍, സുനില്‍ വര്‍ഗീസ്, ടിറ്റോ ജോണ്‍, ജോസ് സെബാസ്റ്റ്യന്‍ തുടങ്ങി 11 അംഗ സംഘമാനൂ എത്തിയത്

ജോസ് സെബാസ്റ്റ്യന്‍ എഴുതിയ കുറിപ്പില്‍ റെജി എന്ന മനുഷ്യ സ്‌നേഹിയെ അനുസ്മരിച്ചു. പുറം മോടികളില്ലാത്ത വ്യക്തിത്വം . സേവനത്തിനുള്ള് അര്‍പ്പണ മനോഭാവം. എല്ലാം പങ്കു വയ്ക്കാനുള്ള സന്നദ്ധത. എങ്കിലും ചില കാര്യങ്ങളില്‍ മുറിവേറ്റു. റെജിച്ചായന്റെ സ്വപ്നങ്ങള്‍ സാക്ഷാല്‍സ്‌ക്കരിക്കാന്‍ നമുക്കു പ്രവര്‍ത്തിക്കാം.

റെജിയുടെ ഉറ്റ സുഹ്രുത്തുക്കളിലൊരാളായ സണ്ണി തോമസ്, ആര്‍.വി.പി മാരായ ബിജു തോണിക്കട്വില്‍, തോമസ് ഈപ്പന്‍ എന്നിവരും ചടങ്ങുകള്‍ക്കു നേത്രുത്വം നല്കി

ന്യു യോര്‍ക്ക് മേഖലയില്‍ നിന്നു മോന്‍സി വര്‍ഗീസ്, ഫിലിപ്പ് ചെറിയാന്‍ (സാം), റോയി ചെങ്ങന്‍ണൂര്‍,   ലാലി കളപ്പുരക്കല്‍, ജോസഫ് കളപ്പുരക്കല്‍തുടങ്ങിയവരെത്തി.

ഇന്ന് (ഞായര്‍) സംസ്‌കാര ശുശ്രൂഷ ഉച്ചക്ക് ഒരു മണി: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 5720 ലില്ബണ്‍ സ്റ്റോണ്‍ മൗണ്ടന്‍ റോഡ്, സ്റ്റോണ്‍ മൗണ്ടന്‍, ജോര്‍ജിയ-30087

സംസ്‌കാരം ഗ്വിന്നറ്റ് മെമ്മോറിയല്‍ പാര്‍ക്ക്, 925 ലോറന്‍സ് വില്‍ ഹൈവേ, ജോര്‍ജിയ 30046

ഇന്ന് സംസ്‌കാരത്തിനു ശേഷം ഫോമയുടെ നേത്രുത്വത്തില്‍ അനുശോചന യോഗം നടക്കും. വിലാസം: 3235 കൈലീ ഡോണ്‍ ഡ്രൈവ്, ലോറന്‍സ് വില്‍, ജോര്‍ജിയ-30045 (3235 Kylee Dawn Cr. Lawerenceville GA 30045)

ഫോമാ നാഷണല്‍ കമ്മിറ്റി അംഗം ഡൊമിനിക്ക് ചാക്കോനലിന്റെ വസതിയാണിത്‌

Funeral Service:
Sunday September 15, 2019 at 1:00 PM
St. Thomas Orthodox Church
5720 Lilburn Stone Mountain Rd,
Stonemountain, GA 30087

Internment:
Gwinnett Memorial Park
925 Lawrenceville Highway
Lawrenceville GA 30026
Sunday September 15, 2019 at 3:30 PM

Contact Phone Nos: Thomas Eapen: 678-735-2718: Manoj Thomas: 678-227-9377 

വിലാപങ്ങള്‍ മാറ്റൊലിയായ പൊതുദര്‍ശനംവിലാപങ്ങള്‍ മാറ്റൊലിയായ പൊതുദര്‍ശനംവിലാപങ്ങള്‍ മാറ്റൊലിയായ പൊതുദര്‍ശനംവിലാപങ്ങള്‍ മാറ്റൊലിയായ പൊതുദര്‍ശനംവിലാപങ്ങള്‍ മാറ്റൊലിയായ പൊതുദര്‍ശനംവിലാപങ്ങള്‍ മാറ്റൊലിയായ പൊതുദര്‍ശനംവിലാപങ്ങള്‍ മാറ്റൊലിയായ പൊതുദര്‍ശനംവിലാപങ്ങള്‍ മാറ്റൊലിയായ പൊതുദര്‍ശനംവിലാപങ്ങള്‍ മാറ്റൊലിയായ പൊതുദര്‍ശനംവിലാപങ്ങള്‍ മാറ്റൊലിയായ പൊതുദര്‍ശനംവിലാപങ്ങള്‍ മാറ്റൊലിയായ പൊതുദര്‍ശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക