Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍ -4: സംസി കൊടുമണ്‍)

Published on 15 September, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍ -4: സംസി കൊടുമണ്‍)
ദേവകി ദിവസവും മീനുവിനെ മഞ്ഞള്‍ വെള്ളത്തില്‍ കുളിപ്പിച്ചു. തലയില്‍ കാച്ചിയ എണ്ണതേപ്പിച്ചു.  നല്ല പട്ടുപാവാടയും ബ്ലൗസും ധരിപ്പിച്ച്, കാലില്‍ പാദസ്വരവും, കൈകളില്‍ കുപിവളയും , നെറ്റിയില്‍ ചന്ദനക്കുറിയും, തലയില്‍ മുല്ലപ്പൂവും ചുടിച്ച് ഒരു നര്‍ത്തികിയുടെ ഭംഗിയില്‍ അവളെ ഒരുക്കും.  ചില സന്ധ്യകളില്‍ അമ്പലത്തില്‍ പോæകും.  വഴിയരുകില്‍ ആളുകള്‍ അവരെ നോക്കി നില്‍ക്കും. ചെറുപ്പക്കാര്‍ ചോദിക്കും, ദേവകിച്ചേച്ചിയെ എങ്ങോട്ടാ രണ്ടാളും കൂടി. ഓ വെറുതെ...ദേവകി അത്രയെ പറയുള്ളു. ചെറുപ്പക്കരുടെ ഹൃദയത്തിന്റെ താളം മുറുകുന്നത് ദേവകി അറിയുന്നുണ്ട്.  ചില വീട്ടമ്മമാര്‍ പരസ്പരം പിറുപിറുക്കും. അവള്‍ മോളേം ഒരിക്കി ഇറങ്ങിയിരിക്കയാ.... നാടു മുടിപ്പിക്കാന്‍. ദേവകി അതും കേള്‍ക്കും. പ്രതികരിക്കില്ല.  ഒരു നീണ്ട  നെടുവീര്‍പ്പ്.  ഒരു മടക്കയാത്ര സാദ്ധ്യമല്ലാത്ത വിധം ആഴത്തില്‍ മുങ്ങിപ്പോയിരിക്കുന്നു. ആറാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ അവളെ ഞാനാരാക്കും.  അവളുടേയും വിധി… അധികം നാള്‍ തനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.  വീട്ടില്‍ വരുന്നവര്‍ക്കൊക്കെ മീനുവിലാണ് കണ്ണ്. അവള്‍ കുഞ്ഞാണì പറഞ്ഞ് എത്ര നാള്‍ ഒഴിയും. എന്നായാലും അതു സംഭവിക്കും.  എന്നാല്‍ അതൊരു നല്ല തുടക്കത്തില്‍ നിന്നും വേണം. അതുവരെ പിടിച്ചു നില്‍ക്കണം.
  
ദേവകി ഒê തിങ്കളഴ്ച്ച മീനുവിനേയും ഒêക്കി ഇറങ്ങി.  അന്ന് ചന്തദിവസമായിരുന്നു. അമ്പലക്കുളം കഴിഞ്ഞുള്ള വഴികളൊക്കെ മീനുവിന് പുതുമയായിരുന്നു. ആളുകളൊക്കെ അവളെ തുറിച്ചു നോക്കി അതവള്‍ക്കൊട്ടും ഇഷ്ടമായില്ല. എങ്കിലും അവള്‍ തലയെടുപ്പോടെ നടന്നു. “”ദേവകി! ഇതു നിന്റെ മോളാ...? പല്ലില്ലാത്ത ചെട്ടിയാര്‍ തെല്ലു കൗതുകത്തോടെയും എന്നാല്‍ തന്റെ പ്രായത്തെ ഓര്‍ത്തുള്ള നിരാശ ഉള്ളിലൊതുക്കിയും ചോദിച്ചു. ദേവകി തെല്ലഭിമാനത്തില്‍ അതേ എന്നു തലയാട്ടി. ചെട്ടിയാര്‍ ചക്കരച്ചാക്കില്‍ പൊതിഞ്ഞ ഈച്ചകളെ ആട്ടിയോടിക്കുമ്പോഴും കണ്ണ്  മീനുവിലായിരുന്നു. കൊച്ചേ.. ഇതിലെ വന്നാല്‍ ഒരു ചക്കര തന്നുവിടാം. ചെട്ടിയാര്‍ തന്റെ സന്തോഷം അറീയിച്ചു ചിരിച്ചു. “”പിന്നാട്ട് ചെട്ടിയാരെ’’.  ദേവകി ചെട്ടിയാരോടായി പറഞ്ഞു.
  
“”ദേവകി നീ ഞങ്ങളെ ഒക്കെ അങ്ങു മറന്നോ’’. തോമാച്ചന്‍ പലചരക്കു കടയിലെ തിരക്കിനിടയില്‍ ചോദിച്ചു. ദേവകി തോമാച്ചനെ നോക്കി ചിരിച്ചു. അറുപതു കഴിഞ്ഞ തോമാച്ചന്‍ മീനുവിനെത്തന്നെ ഒരു നിമിക്ഷം നോക്കിനിന്നു. എന്നിട്ട് മിഠായി  ഭരണിയില്‍നിന്നും ഒരു പ്യാരി മിഠായി അവള്‍ക്ക് നീട്ടി. അമ്മയുടെ അനുവാദത്തോട് അവള്‍ അതു വാങ്ങി.  മോള്‍ സുന്ദരിയായിരിക്കുന്നു. തോമാച്ചന്‍ പറഞ്ഞു. അമ്മയും മകളും മനസ്സു തുറന്നു ചിരിച്ചു. ചന്തയുടെ കവാടത്തോടു ചേര്‍ന്ന കടയില്‍ നിന്നും ദേവകി മീനുവിന് ചാന്തും, പൊട്ടും, വളകളും ഒക്കെ വാങ്ങിക്കൊടുത്തു. അവര്‍ ചന്തയില്‍ ആയിരുന്നു. മീനു ആദ്യമായി ചന്ത കണ്ടു.  ചന്ത മീനുവിനേയും ആദ്യം കണ്ടു. അതൊരു തുടക്കമായിêì. ചന്തയിലെ തിക്കും തിരക്കും ബഹളവും എല്ലാം ഒരുത്സവമ്പറമ്പുപോലെ മീനുവിനിഷ്ടമായി. പോറ്റിയുടെ കടയിലെ പരിപ്പുവടയും, ഉണ്ണിയപ്പവും ചായയും പുതിയ അനുഭവമായിരുന്നു.

മടക്ക യാത്രയില്‍ കുഞ്ഞപ്പി മുതലാളിയുടെ തടിമില്ലില്‍ അവര്‍ കയറീ. ദേവകി കുഞ്ഞപ്പി മുതലാളിയോട് ചോദിച്ചു “”ഒê പ്ലാവുണ്ട് വില്‍ക്കാന്‍ ….നോക്കുന്നോ..?’’ കുഞ്ഞപ്പിക്ക് മുപ്പതു വയസേയുള്ളു. മുതലാളിയാണ്.  സ്വന്തമായി ഒരു തടിമില്ലും, മൂന്നാനകളും ഉണ്ട്്.  ഇതെല്ലാം സ്വയം ഉണ്ടാക്കിയതാണ്.  തടിയുടെ കാതല്‍ അറിഞ്ഞ് വിലപറയാനുള്ള കഴിവുകൊണ്ട് ഒന്നും നഷ്ടം വന്നിട്ടില്ല. കുഞ്ഞപ്പി, വെളിയില്‍ കൗതുകത്തോട് ആനയെത്തന്നെ നോക്കി നില്‍ക്കുന്ന മീനുവിനെ നോക്കി.  അവന്റെ ഉള്ളില്‍ ചില കൂട്ടലും കിഴിക്കലും നടന്നു. “”എന്തു വേണം...?’’ ദേവകി ഒരു നല്ല കച്ചവടക്കാരിയെപ്പോലെ വില അന്ം കൂട്ടി ചോദിച്ചു. തടി കാണാതെ കുഞ്ഞപ്പി  വില ഉറപ്പിച്ചു.  എന്നിട്ട് മിനുവിനോട് ചോദിച്ചു “”എന്താ ആനേ വേണോ...?  മീനു ആകെ സന്തോഷത്തിലായിരുന്നു. ഒരാനെയെ ഇത്രയും അടുത്തവള്‍ കണ്ടിട്ടില്ല.
  
ദേവകി മീനുവിനേയും കൂട്ടി നടന്നു.  ഒരു കച്ചവടം ഉറപ്പിച്ചതിന്റെ ലാഭക്കണക്കില്‍ ദേവകി മനസ്സുകൊണ്ട്് സന്തോഷിച്ചു. æഞ്ഞപ്പി മരം കാണാëം വെട്ടു ദിവസം തീരുമാനിക്കാനായും വകുന്നതിനുമുമ്പ് ദേവകി വീടെല്ലാം ഒന്നടിച്ചു വാരി. അയാള്‍ വരുമെന്നവള്‍ക്കുറപ്പായിരുന്ന. പഴയ മാറാലകളെല്ലാം മാറട്ടെ.  പുതിയ ചിലന്തികള്‍ വലനെയ്യട്ടെ.  ആ വലയില്‍ ആരൊക്കെ ഹോമിക്കപ്പെടുമെന്നാരറിയുന്നു. കുഞ്ഞപ്പിയും വെട്ടുകാരും വന്നു. കൊമ്പുകള്‍ ഒരോന്നൊരോന്നായി മുറിഞ്ഞു. മുറിവില്‍ നിന്നും ഒലിച്ച æണ്ണുനീര്‍, അത് മീനുവിന്റെ ഹൃദയ രക്തമായിരുന്നു. അവള്‍ക്ക് വേദനിച്ചു. പ്രകൃതി അവളുടെ ആത്മാവിന്റെ നിറവായിരുന്നു. അവള്‍ പെരുന്തച്ചന്റെ കുലത്തില്‍ പിറന്നവളായിരുന്നു. മരം പാടെ മുറിച്ചപ്പോള്‍ അവിടെയാകെ മരുഭൂമിയായി മാറി. കാറ്റ് തത്തിക്കളിíാന്‍ ചില്ലകളില്ലാതെ അവളോട് സങ്കടം പറഞ്ഞു.  അവള്‍ ആരുമറിയാതെ കരഞ്ഞു.
  
തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയെക്കാണാന്‍ മീനുവിന് കൗതുകം തോന്നിയില്ല. അവളാകെ മൂകയായിരുന്നു. വെട്ടുകാരുടെ ശബ്ദങ്ങളും, ആനയുടെ പ്രതിക്ഷേധങ്ങളും കൊണ്ട് പറമ്പാകെ ബഹളം.  മീനു സ്വന്തം സങ്കടങ്ങളെ ഒളിപ്പിക്കാനായി മറ്റൊരു തണല്‍മരം തേടി.  ആന അവന്റെ ധര്‍മ്മസങ്കടത്തിന്റെ നാളുകളില്‍ ആയിരുന്നു. അതിന്റെ തലയില്‍ ചൂടും മങ്ങിയ സ്വപ്നങ്ങളും ആയിരുന്നു. സ്വപ്നത്തില്‍ അവന്‍ ഇണയെ കണ്ടു. പക്ഷേ മനുഷ്യന്‍ അവന്റെ അവകാശങ്ങളെ നിഷേധിക്കുന്നു. അവന്‍ പിണങ്ങി.  കണ്ണില്‍ കണ്ട തൊക്കെ പിഴുതെറിഞ്ഞു. പിണങ്ങിയ ആനയെ, മുന്‍കാലുകളില്‍ ചെങ്ങലയെറിഞ്ഞ് ആനയുടെ ശ്രദ്ധ തിരിച്ച്, പിന്‍കാലുകള്‍ ബന്ധിച്ചു. മദമിളകിയ ആനയെ ബന്ധിച്ച കുഞ്ഞപ്പിയെ നാട്ടുകാര്‍ ആരാധനയോടു നോക്കി. കൂച്ചു വിലങ്ങില്‍ ഒലിക്കുന്ന കണ്ണുകളും, പൊട്ടിയൊഴുകുന്ന മദപ്പാടുകളുമായി നില്‍ക്കുന്ന ആനയെ മീനു വെറുത്തു.
  
കുഞ്ഞപ്പി ആനയുടെ മദമിറങ്ങുന്നതുവരെ ദേവകിയുടെ അരിയുടെ പങ്കുകാരനായി. എല്ലാത്തിëം ഒരു കാലമുണ്ട്. ദേവകി സ്വയം പറഞ്ഞു.  വീട്ടില്‍ നടക്കുന്നതൊന്നുമറിയാതെ, മീനു തുമ്പികള്‍ക്കൊപ്പം നടന്നു.  പക്ഷേ കഴിഞ്ഞ രാത്രില്‍ അവള്‍ക്കെത്തോ സംഭവിച്ചു. അമ്മ രാവിലെ അവളെ നോക്കി ചിരിച്ചു. മീനുവിന് കടുത്ത ദേഷ്യം തോന്നി. അവള്‍ ആരോടും ഒന്നും പറയാതെ പറമ്പില്‍ ചുറ്റിനടന്നു. അവള്‍ക്ക് കുഞ്ഞനന്തനെ കാണണമെന്നു തോന്നി. പക്ഷേ അയാള്‍ എവിടെയോ ആയിരുന്നു. ഒരു വലിയ പ്രളയകാലം മിനുവിന്റെ പിറകെ വായും പിളര്‍ന്നു വരുന്നത് അവള്‍ അറിഞ്ഞില്ല.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക