Image

കര്‍ദ്ദിനാള്‍ ന്യൂമാന്റെ വിശുദ്ധ പ്രഖ്യാപനം ഒക്‌ടോ. 13-ന്, ചാള്‍സ് രാജകുമാരനും എത്തും

Published on 15 September, 2019
കര്‍ദ്ദിനാള്‍ ന്യൂമാന്റെ വിശുദ്ധ പ്രഖ്യാപനം ഒക്‌ടോ. 13-ന്, ചാള്‍സ് രാജകുമാരനും എത്തും
ലണ്ടന്‍: ഒക്ടോബര്‍ പതിമൂന്നാം തീയതി നടക്കാനിരിക്കുന്ന വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന്റെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് സിംഹാസനത്തിന്റെ പിന്തുടര്‍ച്ചാവകാശിയായ ചാള്‍സ് രാജകുമാരനും. വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ രാജകുമാരന്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസാണ് സ്ഥിരീകരിച്ചത്. റോമിലെത്തുന്ന രാജകുമാരന്‍ പ്രഖ്യാപനം നേരില്‍ കാണുകയും, ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ കോളേജിയോ ഉര്‍ബാനോയില്‍ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യുമെന്നുളള വിവരങ്ങളാണ് പുറത്തുവരുന്നത്. വെയില്‍സിന്റെ രാജകുമാരനായ ചാള്‍സ്, വത്തിക്കാനിലേക്ക് പോകുന്ന ബ്രിട്ടീഷ് പ്രതിനിധി സംഘത്തെ നയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പും, ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് മെത്രാന്‍ സമിതിയുടെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് പറഞ്ഞു.

സാമൂഹ്യ സേവനം നടത്തുകയും, മറ്റു മതങ്ങളുമായി പരസ്പരധാരണ വളര്‍ത്താന്‍ ശ്രമിക്കുകയും, സര്‍വ്വോപരി ആത്മീയ ജീവിതം നയിക്കുകയും ചെയ്യുന്ന ചാള്‍സ് രാജകുമാരന് ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക യോഗ്യതയുണ്ടെന്നും കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് കൂട്ടിച്ചേര്‍ത്തു. കര്‍ദ്ദിനാള്‍ ന്യൂമാനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനം വത്തിക്കാന്‍ നടത്തിയപ്പോള്‍ അതിനെ ഹാര്‍ദ്ദവമായി ആംഗ്ലിക്കന്‍ സഭ സ്വാഗതം ചെയ്തിരുന്നു. ദീര്‍ഘനാളത്തെ സത്യാന്വേഷണത്തിന് ശേഷം ആഗ്ലിക്കന്‍ സഭ ഉപേക്ഷിച്ച് കത്തോലിക്കാസഭയില്‍ അംഗമായ വ്യക്തിയാണ് കര്‍ദ്ദിനാള്‍ ന്യൂമാന്‍. ആംഗ്ലിക്കന്‍ സഭയിലെ പൌരോഹിത്യം ഉപേക്ഷിച്ചാണ് അദ്ദേഹം കത്തോലിക്ക സഭയില്‍ ചേര്‍ന്ന് കര്‍ദ്ദിനാള്‍ പദവി വരെ ഉയര്‍ത്തപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക