Image

ഫ്‌ളാറ്റുകളില്‍ ഇനി തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് നിര്‍മാതാക്കള്‍

Published on 15 September, 2019
ഫ്‌ളാറ്റുകളില്‍ ഇനി തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് നിര്‍മാതാക്കള്‍
കൊച്ചി: മരട് ഫ്‌ളാറ്റ് വിവാദത്തില്‍ കൈയ്യൊഴിഞ്ഞ് ഉടമകള്‍ രംഗത്ത്. നിയമാനുസൃതം വില്‍പ്പന നടത്തിയ ഫ്‌ളാറ്റുകളില്‍ ഇനി തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഫ്‌ളാറ്റ് വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഫ്‌ളാറ്റുള്‍ നിയമാനുസൃതമായി നിലവിലെ ഉടമകള്‍ക്ക് വിറ്റതാണെന്നും കാണിച്ച് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ മരട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

അതേ സമയം മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. ഫ്‌ളാറ്റ് ഒഴിയാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങളുമായി കൂടിയാലോചിക്കാതെയാണ് യോഗത്തിന്‍െറ തീയതി സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.. എങ്കിലും യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ പാര്‍ട്ടികളുടെ അഭിപ്രായം അറിഞ്ഞ് പ്രശ്‌നത്തില്‍ തുടര്‍ നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക