Image

അമേരിക്കയിലെ 50000 ജി എം ജീവനക്കാര്‍ ഞായറാഴ്ച മുതല്‍ പണിമുടക്കുന്നു

പി പി ചെറിയാന്‍ Published on 16 September, 2019
അമേരിക്കയിലെ 50000 ജി എം ജീവനക്കാര്‍ ഞായറാഴ്ച മുതല്‍ പണിമുടക്കുന്നു
വാഷിംഗ്ടണ്‍: അമേരിക്കയിലെ മുപ്പത്തിഒന്ന് ജി എം ഫാക്ടറികളിലേയും, മറ്റ് ഇരുപത്തി ഒന്ന് ജി എം സ്ഥാപനങ്ങളിലേയും അമ്പതിനായിരത്തോളം ജീവനക്കാര്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു.

ജനറല്‍ മോട്ടോഴ്‌സിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനയായ യുനൈറ്റഡ് ആട്ടോ വര്‍ക്കേഴ്‌സാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

2007 ന് ശേഷം അമേരിക്കയില്‍ നടക്കുന്ന ഓട്ടോ ജീവനക്കാരുടെ ഏറ്റവും വലിയ സമരമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

യൂണിയന്‍ നേതാക്കള്‍ ഡിട്രോയ്റ്റില്‍ യോഗം ചേര്‍ന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.

2018 ല്‍ ജനറല്‍ മോട്ടോഴ്‌സുമായി യൂണിയന്റെ കരാര്‍ ഞായറാഴ്ച അവസാനിക്കുകയാണ്.

കരാര്‍ പുതുക്കണമെങ്കില്‍ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പള വര്‍ദ്ധനവും, തൊഴില്‍ സുരക്ഷിതത്വവും ഇന്‍ഷുറന്‍സ് പദ്ധതിയും ഉറപ്പാക്കണമെന്നാണ് യൂണിയന്‍ ആവശ്യപ്പെട്ടതെന്ന് യൂണിയന്‍ വൈസ് പ്രസിഡന്റ് ടെറി ഡിറ്റിസ് പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 35 ബില്യണ്‍ ഡോളറിന്റെ റിക്കാര്‍ഡ് ലാഭം ഉണ്ടാക്കിയിട്ടുണ്ട്.

കഠിനാദ്ധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ചെറി കുറ്റപ്പെടുത്തി.

സമരം ഒത്തു തീര്‍പ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് മനേജര്‍ക്കും യൂണിയനും ഉറപ്പു നല്‍കിയിട്ടുണ്ട്.
അമേരിക്കയിലെ 50000 ജി എം ജീവനക്കാര്‍ ഞായറാഴ്ച മുതല്‍ പണിമുടക്കുന്നുഅമേരിക്കയിലെ 50000 ജി എം ജീവനക്കാര്‍ ഞായറാഴ്ച മുതല്‍ പണിമുടക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക