Image

സൗഹൃദം കൊണ്ട് ഫോമായില്‍ ചരിത്രമെഴുതിയ റെജി ചെറിയാന് അശ്രുപൂജ

പന്തളം ബിജു തോമസ്, പി. ആര്‍. ഓ) Published on 19 September, 2019
സൗഹൃദം കൊണ്ട് ഫോമായില്‍ ചരിത്രമെഴുതിയ റെജി  ചെറിയാന്  അശ്രുപൂജ
ഡാളസ്: അകാലത്തില്‍ നിര്യാതനായ റെജി ചെറിയാന് ആദരാഞ്ജലികളില്‍ പൊതിഞ്ഞ അശ്രുപൂജയര്‍പ്പിച്ച് ഫോമാ സുഹൃത്തുക്കള്‍ വിടചൊല്ലി. ജോര്‍ജിയയിലെ അറ്റ്ലാന്റ സിറ്റിയില്‍ സെപ്റ്റംബര്‍ പതിനഞ്ചാം തീയതി ഞായറാഴ്ച നടന്ന അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍, അമേരിക്കന്‍ മലയാളികളുടെ പ്രവാസി ജീവിതത്തില്‍ സൗഹൃദം കൊണ്ട് ചരിത്രമെഴുതുകയായിരുന്നു. ബന്ധങ്ങളേക്കാള്‍ വില കല്പിക്കുന്നത് സൗഹൃദങ്ങള്‍ക്കാണ് എന്ന് അദ്ദേഹം തെളിയിച്ചു. ജാതിമതഭേദമെന്യേ, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്നു ചേര്‍ന്ന ഫോമാ നേതാക്കള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ ഒന്നായി നിന്ന് റജി ചെറിയാന് അന്ത്യയാത്ര ചൊല്ലുന്ന ആ നിമിഷം ഏവരുടെയും കണ്ണുകള്‍ ഈറനണിയിക്കുന്നതായിരുന്നു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് നേരിട്ട് അനുശോചനം അറിയിച്ചു.

സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം, ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയനെ പ്രതിനിധികരിയ്ക്കുന്ന നാഷണല്‍ കമ്മറ്റിയംഗം ഡൊമിനിക് ചാക്കോനാലിന്റെ വസതിയില്‍ അനുശോചനയോഗം കൂടി. ഫോമാ ജനറല്‍ സെക്രെട്ടറി ജോസ് ഏബ്രാഹാമിന്റെ അധ്യക്ഷതയില്‍ നടന്ന പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത എല്ലാവരും പരേതന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു. ട്രെഷറര്‍ ഷിനു ജോസഫ്, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്, മുന്‍ ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ, എന്നിവരെ കൂടാതെ ഫോമായിലെ മറ്റ് പ്രമുഖരും പങ്കെടുത്തു. സണ്‍ഷൈന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ , ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് തോമസ് കെ ഈപ്പന്‍, നാഷണല്‍ കമ്മറ്റിയംഗം ബിജു ജോസഫ്, ജോര്‍ജ് മേലേത്ത് എന്നിവരും, 'അമ്മ അസോസിയേഷന്‍', ഗാമ അസോസിയേഷന്‍, കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ എന്നീ സംഘടനാ ഭാരവാഹികളും നല്കിയ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ അഭിന്ദനീയമാണ്.

ഫോമായുടെ നേതൃത്വത്തില്‍, അനിയന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍, അന്തരിച്ച റജി ചെറിയാനോടുള്ള ബഹുമാന സൂചകമായി ആരംഭിച്ച വാട്ട്സ് ആപ് കൂട്ടായ്മയില്‍ അണമുറിയാതെത്തിയ അനുശോചനപ്രവാഹകങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേരിട്ടെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചവാരാണധികവും. റജി ചെറിയാന്‍ പ്രസിഡന്റായിരുന്ന ''അമ്മ' യുടെയും, ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെയും നേതൃത്വത്തില്‍, ബാധ്യതയുള്ള അദ്ദേഹത്തിന്റെ ദു:ഖാര്‍ത്തരായ കുടംബത്തെ സഹായിക്കുവാന്‍ ഒരു ഫണ്ട് ശേഖരണം ഇതിനോടകം ആരഭിച്ചിട്ടുണ്ട്. നമ്മളാല്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍, ആ കുടുംബത്തിന് വലിയ സഹായമേകിയേക്കും. https://www.facebook.com/donate/2654196564600182/10157270848715708/

വലിയ പ്രതീക്ഷകളോടെ അമേരിക്കയില്‍ എത്തുന്ന ഓരോ പ്രവാസിയും തുടക്കത്തില്‍ അതിജീവനത്തിന്റെ സഹനങ്ങള്‍ പേറിയെത്തിയവരാണ്. തുടക്കത്തിന്റെ ബാലാരിഷ്ടതകളില്‍ നിന്നും കരകയറുമ്പോള്‍ ജീവിതത്തിന്റെ ശിഷ്ടം കുറെ നല്ല സുഹൃത്തുക്കള്‍ മാത്രമാകുന്നവരുണ്ട്. അമേരിക്കയില്‍ കുടിയേറിയ പ്രവാസി, ജീവിതം തുടങ്ങിയ സിറ്റിയില്‍ നിന്ന് സംഘടനാപരമായ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ പൊതു ജീവിതം ആരംഭിക്കുന്നു. വ്യക്തമായ ദീര്‍ഘവീക്ഷണമുള്ളവര്‍, ഒരു വലിയ സാമൂഹിക പ്രതിബദ്ധത ദേശീയ തലത്തില്‍ കെട്ടിപ്പടുക്കുവാന്‍ ബാധ്യസ്ഥനാവുകയാണ്. ഫോമാ എന്ന സംഘടന, അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ എത്രമാത്രം ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്ന് ഇത്തരം സാഹചര്യങ്ങള്‍ നമുക്ക് വലിയ ഒരു വെളിപാടായി പ്രത്യക്ഷത്തില്‍ കാട്ടിത്തരുന്നു.
സൗഹൃദം കൊണ്ട് ഫോമായില്‍ ചരിത്രമെഴുതിയ റെജി  ചെറിയാന്  അശ്രുപൂജസൗഹൃദം കൊണ്ട് ഫോമായില്‍ ചരിത്രമെഴുതിയ റെജി  ചെറിയാന്  അശ്രുപൂജസൗഹൃദം കൊണ്ട് ഫോമായില്‍ ചരിത്രമെഴുതിയ റെജി  ചെറിയാന്  അശ്രുപൂജസൗഹൃദം കൊണ്ട് ഫോമായില്‍ ചരിത്രമെഴുതിയ റെജി  ചെറിയാന്  അശ്രുപൂജസൗഹൃദം കൊണ്ട് ഫോമായില്‍ ചരിത്രമെഴുതിയ റെജി  ചെറിയാന്  അശ്രുപൂജസൗഹൃദം കൊണ്ട് ഫോമായില്‍ ചരിത്രമെഴുതിയ റെജി  ചെറിയാന്  അശ്രുപൂജസൗഹൃദം കൊണ്ട് ഫോമായില്‍ ചരിത്രമെഴുതിയ റെജി  ചെറിയാന്  അശ്രുപൂജസൗഹൃദം കൊണ്ട് ഫോമായില്‍ ചരിത്രമെഴുതിയ റെജി  ചെറിയാന്  അശ്രുപൂജസൗഹൃദം കൊണ്ട് ഫോമായില്‍ ചരിത്രമെഴുതിയ റെജി  ചെറിയാന്  അശ്രുപൂജസൗഹൃദം കൊണ്ട് ഫോമായില്‍ ചരിത്രമെഴുതിയ റെജി  ചെറിയാന്  അശ്രുപൂജ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക