രണ്ടു മണിക്കൂര്‍ കലാപരിപാടിക്ക് ശേഷം 11 മണിക്കു ഹൂസ്റ്റന്‍ മേയര്‍ സില്വസ്റ്റര്‍ ടേര്‍ണര്‍ വേദിയിലെത്തി. മോദിയെ സ്വാഗതം ചെയ്ത മേയര്‍ ആയിരക്കണക്കിനു ഇന്ത്യാക്കാര്‍ ഹൂസ്റ്റണില്‍ ജീവിക്കുന്നത് ചൂണ്ടിക്കാട്ടി. ഹൂസ്റ്റന്റെ നാലാമത്തെ ബിസിനസ് പാര്‍ട്ട്ണറാണു ഇന്ത്യ.
പ്രധാനമന്ത്രി ഇവിടെ വരുന്നത് എല്ലാ ഹൂസ്റ്റണ്‍കാര്‍ക്കും അഭിമാനമാണ്.
തുടര്‍ന്ന് അദ്ധേഹം കോണ്‍ഗ്രസ് അംഗങ്ങളെ സ്വാഗതം ചെയ്തു.
ന്യു യോര്‍ക്കില്‍ നിന്നു കരലിന്‍ മലോണി, ടോം സുവോസി, ഇല്ലിനോയിയില്‍ നിന്ന് രാജാ ക്രിഷ്ണമൂര്‍ത്തി, ഡാനി ഡേവിസ്, ടെക്‌സസില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസ്, ജോണ്‍ കോര്‍ണിന്‍, വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള കോങ്ങ്രസംഗങ്ങള്‍ എന്നിവര്‍ എത്തി. ടെഡ് ക്രൂസും ജോണ്‍ കൊര്‍ണിനും പ്രസമിഗിച്ചു. ഇന്ത്യയുടെയും ഇന്ത്യന്‍ അമേരിക്കരുടെയും സംഭാവനകള്‍ അവര്‍ എടുത്തു പറഞ്ഞു.