Image

കഴുത്തിലെ പാടുകള്‍ സൂക്ഷിക്കൂക, പ്രമേഹത്തിനു സാധ്യത

Published on 24 September, 2019
കഴുത്തിലെ പാടുകള്‍ സൂക്ഷിക്കൂക, പ്രമേഹത്തിനു സാധ്യത
കഴുത്തിലെ പാടുകള്‍ ഉള്ളവര്‍ സൂക്ഷിക്കൂക. ഭാവിയില്‍ അവര്‍ക്ക് പ്രമേഹ രോഗമുണ്ടാകാന്‍ സാധ്യതയെന്നു. കഴുത്തില്‍ മാത്രമല്ല, ചില അവസരങ്ങളില്‍ കക്ഷം, കൈകാല്‍ മടക്കുകള്‍, തുടയിടുക്കുകള്‍ എന്നിവയിലും ചര്‍മം അസാധാരണമാംവിധം കറുക്കുകയും തടിക്കുകയും ചെയ്യുന്നത്, വിവിധ വിഭാഗം ജനങ്ങളില്‍ പല തോതില്‍ കാണപ്പെടുന്നു. ഈ ചര്‍മരോഗം അകന്തോസിസ് നൈഗ്രികാന്‍സ് എന്നാണ് അറിയപ്പെടുന്നത്.

ശരീരകലകളില്‍ ഇന്‍സുലിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായേക്കാം. ഇത്തരത്തില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആയതിനാല്‍ ഇത്തരക്കാര്‍ വളരെയധികം ശ്രദ്ധിക്കണം.

നമ്മുടെ ശരീരത്തിലെ പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഒരു ഹോര്‍മോണാണ് ഇന്‍സുലിന്‍. കുറഞ്ഞ അളവില്‍ ഇന്‍സുലിന്‍ നമ്മുടെ ശരീരത്തിലെ അന്നജത്തിന്‍റെയും കൊഴുപ്പ്, മാംസ്യം എന്നിവയുടെയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നു. എന്നാല്‍, കൂടിയ അളവില്‍ ചര്‍മത്തിലുള്ള കെരാറ്റിനോസൈമുകളില്‍ കടന്നുചെന്ന് അവയുടെ വിഭജനത്തിനും വളര്‍ച്ചയ്ക്കും കാരണമാകുന്നു.

നേരത്തേ സൂചിപ്പിച്ചതുപോലെ ചര്‍മം അസാധാരണമാംവിധം കറുക്കുകയും തടിക്കുകയും ചെയ്യുന്നതാണ് രോഗലക്ഷണം. കഴുത്തിലാണ് ഇതു കൂടുതലായും കാണപ്പെടുന്നത്. കൂടാതെ കക്ഷം, കൈകാല്‍ മടക്കുകള്‍, തുടയിടുക്കുകള്‍, മുഖം, കണ്‍പോളകള്‍, പൊക്കിള്‍, കൈകാല്‍മുട്ടുകള്‍, വിരലുകളുടെ മേല്‍ഭാഗം, പ്രത്യേകിച്ചും സന്ധികളില്‍, തുടകളുടെ ഉള്‍ഭാഗം, ജനനേന്ദ്രിയങ്ങള്‍ മുതലായവയെയും ഈ ചര്‍മരോഗം ബാധിക്കാം.

മിക്ക അവസരങ്ങളിലും സൗന്ദര്യപ്രശ്‌നമൊഴിച്ച് പ്രത്യേകിച്ച് യാതൊരുവിധ ലക്ഷണങ്ങളും കാണപ്പെടാറില്ല. എന്നാല്‍, ചില അവസരങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. ചിലപ്പോള്‍ കൈരേഖകള്‍ തടിക്കുകയും ചെയ്യാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക