ഡാളസ്: ഫോമാ അന്തര്‍ദേശീയ കണ്‍വെന്‍ഷന്റെ വൈസ് ചെയര്‍മാനായി ഹൂസ്റ്റണിലില് നിന്നുമുള്ള ബേബി മണക്കുന്നേലിനെ തിരഞ്ഞെടുത്തു. അടുത്തവര്‍ഷം ജൂലൈ മാസം, ആറാം തീയതി ടെക്സസിലെ ഗാല്‍വസ്റ്റന്‍ പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് കരീബിയന്‍ ദ്വീപസമൂഹമായ കൊസുമല്‍ വഴി പത്താം തീയതി തിരികെയെത്തുന്ന ക്രൂയിസ് യാത്രയായാണ് ഫോമാ റോയല്‍ കണ്വന്ഷന് ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്തമായ റോയല്‍ കരീബിയന്‍ കമ്പനിയുടെ ക്രൂയിസ് ഷിപ്പിലാണ് കണ്വെന്ഷന് ക്രമീകരിച്ചിരിക്കുന്നത്. ഏര്‍ലി ബേര്‍ഡ് സ്കീം പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ ഫോമാ കണ്വന്ഷന് എന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന, മറക്കാനാവാത്ത, മധുരതരമായ ഒരു അനുഭവമായിരിക്കുമെന്ന് വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേല്‍ ഉറപ്പു നല്കി.
ഫോമായുടെ ആദ്യ കണ്വെന്ഷന് ചെയര്‍മാനായും, രണ്ടു തവണ ഫോമാ സൗത്ത് റീജിയണല്‍ വൈസ് പ്രസിഡന്റായും, ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന് പ്രസിഡന്റായും, ക്നാനായ നാഷണല്‍ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറിയായും പ്രെസിഡന്റായും ബേബി മണക്കുന്നേല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം പിറവം സ്വദേശിയായ ഇദ്ദേഹം യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തി പരിചയം ഈ കണ്‍വന്‍ഷന്റെ മൊത്തത്തിലുള്ള വിജയത്തിനാധാരമാകും.
ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന് കണ്ണച്ചാന്‍പറമ്പില്‍, റോയല്‍ യല്‍ കണ്വന്ഷന് ചെയര്മാന് ബിജു ലോസന്‍ എന്നിവര്‍ ആശംസകളോടെ അദ്ദേഹത്തെ ഫോമാ റോയല്‍ കണ്വന്ഷന് കമ്മറ്റിയിലേക്ക് സ്വാഗതം ചെയ്തു.