Image

അധര സൗന്ദര്യത്തിന് ചികിത്സ നടത്തിയവര്‍ക്ക് ഗുരുതര പരിക്ക്, യുവതികള്‍ക്കെതിരേ കേസ്

Published on 26 September, 2019
അധര സൗന്ദര്യത്തിന്  ചികിത്സ നടത്തിയവര്‍ക്ക് ഗുരുതര പരിക്ക്, യുവതികള്‍ക്കെതിരേ കേസ്
ബര്‍ലിന്‍: അധര സൗന്ദര്യത്തിന്  ചികിത്സ നടത്തിയവര്‍ക്ക് ഗുരുതര പരിക്കേറ്റു. കുത്തിവെയ്പ് ചികിത്സവഴി മുന്നൂറ് പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇതില്‍ 34 പേര്‍ക്ക് അതീവ പരുക്ക് ചുണ്ടിന് സംഭവിച്ചു. ഒടുവില്‍ ആശുപത്രിയിലെത്തിയാണ് 34 പേര്‍ രക്ഷപ്പെട്ടത്. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ജര്‍മനിയില്‍ ജനിച്ച തുര്‍ക്കി വംശജരായ ദുയുഗു (26), ലാറാ (29) എന്നിവര്‍ക്കെതിരേ കേസ്.  ഇരുവരും കഴിഞ്ഞ ഏപ്രില്‍ മുതല്‍ പൊലീസ് കസ്റ്റഡിയിലാണ്.

ഇവരുടെ പരിലുള്ള കേസിന്റെ വിചാരണ ജര്‍മനിയിലെ ബോഹും ജില്ലാ കോടതിയില്‍ ആരംഭിച്ചു. ഇന്‍സ്റ്റാഗ്രാം വഴി 2015 മുതല്‍ ഇരകളെ കണ്ടെത്തി സ്വകാര്യമായിട്ടാണ് ഇവര്‍! ചികിത്സ നടത്തികൊണ്ടിരുന്നത്. ബോഹുമിലെ ഒരുവീട്ടിലും ഫ്രാങ്ക്ഫുര്‍ട്ടിലെ ഒരു ഹോട്ടലില്‍ മുറിയില്‍ വച്ചുമാണ് ചികിത്സ നടത്തികൊണ്ടിരുന്നത്.

ഹൈലൂറോന്‍ എന്ന മരുന്ന് ഉപയോഗിച്ചുള്ള കുത്തിവെയ്പ് ചികിത്സയിലൂടെയാണ് അധരങ്ങള്‍ക്ക് ഭംഗി വരുന്നത്. ഇതിനായി മുന്നൂറ് യൂറോ മുതല്‍ 1500 യൂറോ വരെ ഫീസ് ഇടാക്കികൊണ്ടിരുന്നു. മൂവായിരം കുത്തിവെയ്പ് രണ്ടുവര്‍ഷം കൊണ്ട് നടത്തിയിട്ടുണ്ടെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഈ ചികിത്സ വഴി പതിമൂന്ന് ലക്ഷം യൂറോ ഇവര്‍ സമ്പാദിച്ചതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നികുതി വെട്ടിപ്പ്, വ്യാജരേഖ ഉപയോഗിച്ചുള്ള ചികിത്സ മറ്റുള്ളവരുടെ ശരീരത്തില്‍ പരുക്കേല്‍പ്പിച്ചു എന്നീ കുറ്റങ്ങളാണ്  പൊലീസ് ഇവരുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക