Image

സെന്‍ട്രല്‍വാലി മലയാളി അസോസിയേഷന്‍ ഫാമിലി പിക്‌നിക്ക്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 09 July, 2011
സെന്‍ട്രല്‍വാലി മലയാളി അസോസിയേഷന്‍ ഫാമിലി പിക്‌നിക്ക്‌ നടത്തി
കാലിഫോര്‍ണിയ: സെന്‍ട്രല്‍വാലി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫാമിലി പിക്‌നിക്ക്‌ വിജയകരമായി നടത്തപ്പെട്ടു. മാന്റ്‌റിക്ക നോര്‍ത്ത്‌ ഗേറ്റ്‌ പാര്‍ക്കില്‍ വെച്ച്‌ ജൂലൈ രണ്ടിന്‌ നടത്തിയ പിക്‌നിക്ക്‌ സി.വി.എം.എ മുന്‍ പ്രസിഡന്റ്‌ തോമസ്‌ ആണ്ടുമാലില്‍ ഉദ്‌ഘാടനം ചെയ്‌തു.

വ്യത്യസ്‌തവും ആകര്‍ഷകവുമായ നിരവധി ഗെയിമുകള്‍ നടത്തപ്പെട്ടു. വാശിയേറിയ ഫുഡ്‌ബോള്‍ മത്സരത്തില്‍ സി.വി.എം.എ സിംഹ ടീം, നേരിയ വ്യത്യാസത്തില്‍ സി.വി.എം.എ പുലി ടീമിനെ പരാജയപ്പെടുത്തി. നിരവധി നാടന്‍ കായിക മത്സരങ്ങള്‍ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുകയുണ്ടായി. വാശിയേറിയ വടംവലി മത്സരവും ചാക്കിലോട്ടവും മറ്റും സ്വദേശി കാഴ്‌ചക്കാരിലും ആവേശം പകര്‍ന്നു.

സജി കണ്ടോത്തുക്കുടിയും സംഘവും തയാറാക്കിയ ബാര്‍ബിക്യൂ ലഞ്ചും, വൈകിട്ടത്തെ നാടന്‍ കപ്പ, ചമ്മന്തിയും ഒക്കെ പിക്‌നിക്കിനെ സ്വാദിഷ്‌ടമാക്കി. അനില്‍ മാത്യു വാലയില്‍, നെനി മാത്യു എന്നിവര്‍ സംഭാവനയായി നല്‍കിയ സമ്മാനങ്ങള്‍ ധനസമാഹരണത്തിനായി ലേലംവിളിയും നടത്തി. കുര്യന്‍ ഇടിക്കുള, ജോസ്‌ മരുതനാടിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

മാന്ററിക്ക മോടെസ്സോ, സ്റ്റോക്ക്‌ടെന്‍, എസ്‌കാലോണ്‍, ലോസ്‌ബാനോസ്‌, മൗണ്ടന്‍ഹൗസ എന്നിവടങ്ങളില്‍ നിന്നുമുള്ള നിരവധി മലയാളി കുടുംബങ്ങള്‍ പിക്‌നിക്കില്‍ പങ്കെടുത്തു. മനു പെരിങ്ങേലില്‍ അറിയിച്ചതാണിത്‌.
സെന്‍ട്രല്‍വാലി മലയാളി അസോസിയേഷന്‍ ഫാമിലി പിക്‌നിക്ക്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക