Image

ഫിനിക്‌സില്‍ നാല് മാസം പ്രായമുള്ള പെണ്‍ കുഞ്ഞ് വാനില്‍ ചൂടേറ്റ് മരിച്ചു

പി പി ചെറിയാന്‍ Published on 03 October, 2019
ഫിനിക്‌സില്‍ നാല് മാസം പ്രായമുള്ള പെണ്‍ കുഞ്ഞ് വാനില്‍ ചൂടേറ്റ് മരിച്ചു
ഫിനിക്‌സ്: ഫിനിക്‌സിലെ സ്‌കൂള്‍ ബസ് ഫെസിലിറ്റിയുടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാനില്‍ മണിക്കൂറുകളോളം കഴിയേണ്ടിവന്ന നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ചൂടേറ്റ് മരിച്ചതായി അധികൃതര്‍ പറഞ്ഞു. 

വാഷിംഗ്ടണ്‍ എലിമെന്ററി സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റില്‍ ഒക്ടോബര്‍ ഒന്ന് ചൊവ്വാഴ്ചയായിരുന്ന സംഭവം. രാവിലെ വീട്ടില്‍ നിന്നും കുട്ടികളെ ഡെകെയറില്‍ വിട്ടതിന് ശേഷം 4 മാസം പ്രായമുള്ള കുഞ്ഞിന് ഡോക്ടേഴ്‌സ് അപ്പോയ്ന്‍മെന്റ് ഉണ്ടായിരുന്നതുകൊണ്ട് ആ കുട്ടിയേയും കൂട്ടി സ്‌കൂളിന് മുന്‍വശം എത്തി. തുടര്‍ന്ന് വാന്‍ പാര്‍ക്ക് ചെയ്ത് നേരെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു. ഈ സ്‌കൂളില്‍ ബില്‍ഡിംഗ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തുവരികയായിരുന്നു 56 വയസ്സുള്ള കുട്ടികളുടെ പിതാവ്. മൂന്ന് മണിക്ക് ശേഷം ജോലി കഴിഞ്ഞ് വാനിന്റെ സമീപമെത്തിയപ്പോഴായിരുന്നു കുട്ടി വാനിലുള്ള വിവരം ഇയ്യാള്‍ ഓര്‍ക്കുന്നത്. ഇതിനിടയില്‍ കുട്ടി അബോധാവസ്ഥയിലെത്തിയിരുന്നു. ഉടനെ 911 വിളിച്ചു, പോലീസ് എത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു.

കൂട്ടികളെ വീട്ടില്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന പിതാവിന് കുട്ടിയെ മനഃ പൂര്‍വ്വമായി വേദനിപ്പിക്കണമെന്ന് ഉണ്ടായിരുന്നില്ല എന്ന മാത്രമല്ല കുട്ടികളെ വളരെയധികം സ്‌നേഹിക്കുന്ന വ്യക്തിയായിരുന്നു ഇദ്ദേഹമെന്ന് സ്‌കൂള്‍ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിലാണ് 11 മാസം പ്രായമുള്ള രണ്ട് കുട്ടികളെ കാറില്‍ മറന്നുവെച്ച് ഒരു കുട്ടി മരിച്ച സംഭവം ഉണ്ടായത്. ഇതോടെ ഈ വര്‍ഷം കാറില്‍ ചൂടേറ്റ്മരിക്കുന്ന കുട്ടികളുടെ സംഖ്യ 44 ആയി.
ഫിനിക്‌സില്‍ നാല് മാസം പ്രായമുള്ള പെണ്‍ കുഞ്ഞ് വാനില്‍ ചൂടേറ്റ് മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക