Image

മൃതദേഹാവശിഷ്ടങ്ങള്‍ അമേരിക്കയില്‍ ഡിഎന്‍എ അനാലിസിസ്‌ നടത്താന്‍ തീരുമാനം ; റോജോയെ വിളിച്ചുവരുത്തും

Published on 08 October, 2019
മൃതദേഹാവശിഷ്ടങ്ങള്‍ അമേരിക്കയില്‍ ഡിഎന്‍എ അനാലിസിസ്‌ നടത്താന്‍ തീരുമാനം ; റോജോയെ വിളിച്ചുവരുത്തും
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്ബരയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി അന്വേഷണസംഘം. കല്ലറയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു.

അമേരിക്കയിലാണ് മൈറ്റോ കോണ്‍ഡ്രിയ ഡിഎന്‍എ അനാലിസിസ് ടെസ്റ്റ് നടത്തുക. മരണകാരണം കൃത്യമായി മനസ്സിലാക്കുക ലക്ഷ്യമിട്ടാണ് ഈ നടപടിയുമായി അന്വേഷണസംഘം മുന്നോട്ടുനീങ്ങുന്നത്.

കേസില്‍ പരാതിക്കാരനായ റോജോയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ടോം തോമസിന്റെ ഇളയ മകനും റോയി തോമസിന്റെ സഹോദരനുമാണ് റോജോ. 

റോജോയും കുടുംബവും ഫ്‌ലോറിഡയിലെ ജാക്‌സണ്‍ വില്ലിലാണ് താമസിക്കുന്നത്. 

കുടുംബസ്വത്തുമായി ബന്ധപ്പെട്ട് റോജോ നല്‍കിയ പരാതിയാണ് ദുരൂഹമരണങ്ങളുടെ നിഗൂഢത വെളിച്ചത്ത് കൊണ്ടുവന്നത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ ബന്ധുക്കളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള മുഖ്യപ്രതി ജോളിയുടെ ഫോണ്‍രേഖകള്‍ പൊലീസ് പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലുള്ള ചിലരെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് സൂചന.

ജോളി ഏറ്റവും കൂടുതല്‍ തവണ വിളിച്ചിട്ടുള്ള ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍, ഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സക്കറിയ എന്നിവരെ ഇന്ന് ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

ജോളിയുമായി അടുത്ത സൗഹൃദമുണ്ടെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ പറഞ്ഞു. കുടുംബസുഹൃത്ത് എന്ന നിലയില്‍ ജോളിയുടെ വീട്ടില്‍ പോയിട്ടുണ്ട്.

സാമ്ബത്തിക പ്രശ്നം വരുമ്ബോള്‍ ജോളിയുടെ പക്കല്‍ നിന്നും സ്വര്‍ണ്ണം വാങ്ങി പണയം വെച്ചിട്ടുണ്ട്. അല്ലാതെ മറ്റ് ബന്ധങ്ങളോ ഇടപാടുകളോ ഇല്ലെന്ന് ജോണ്‍സണ്‍ പറഞ്ഞു.

തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നെന്ന ആരോപണങ്ങള്‍ തള്ളി ഷാജു. കൂടത്തായി കൊലപാതക പരമ്ബരയെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചതിനു പിന്നാലെയാണ് മുമ്ബു വന്ന വാര്‍ത്തകളേയും ജോളിയേയും തള്ളി ഷാജു രംഗത്തെത്തിയത്.

വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഇപ്പോഴുള്ളതെന്ന് ഷാജു മാധ്യമങ്ങളോട് പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓര്‍ത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ഷാജു പറഞ്ഞു. ജോളി ഒരുപാട് ഫോണ്‍വിളികള്‍ നടത്താറുണ്ടായിരുന്നു.

ഉന്നതബന്ധങ്ങളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ഷാജു പറഞ്ഞു.
ഈ ഫോണ്‍ വിളിയില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, ചോദ്യം ചെയ്യാതിരുന്നത് കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാതിരിക്കാനാണന്നും ഷാജു പറഞ്ഞു.

ഭര്‍ത്താവെന്ന നിലയില്‍ ജോളിക്ക് നിയമ-സാമ്ബത്തിക സഹായം നല്‍കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനും ഇയാള്‍ തയ്യാറായില്ല.

ജോളിയുടെ ജോലിയെക്കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും ഷാജു പറഞ്ഞു.

സിലിയുടെ മരണത്തിന് മുമ്ബ് ജോളിയുമായി ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ല. ജോളിയാണ് വിവാഹത്തിന് മുന്‍കൈ എടുത്തത്.

പൊന്നാമറ്റം വീട്ടില്‍ നിന്ന് രേഖകള്‍ കടത്തിയെന്ന ആരോപണത്തെ തള്ളിയ ഷാജു വസ്ത്രങ്ങളും മറ്റുമാണ് എടുത്തതെന്നും വിശദീകരിച്ചു. ജോളി തന്നെയും അപായപ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും ഷാജു പറഞ്ഞു. 

ഇടുക്കിയിലെ കട്ടപ്പന വാഴവരയിലെ ചോറ്റയില്‍ തറവാട്ടുവീട്ടിലാണ് ജോളി വളര്‍ന്നത്. നാലു വര്‍ഷം മുന്‍പ് ഏലത്തോട്ടത്തിനു നടുവിലെ ഈ വീട്ടില്‍നിന്ന് ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും കട്ടപ്പനയിലെ വീട്ടിലേക്കു മാറി. ആറു മക്കളില്‍ അഞ്ചാമത്തെ മകളാണ് ജോളി. തുടര്‍ മരണങ്ങളില്‍ സംശയം തോന്നിയിട്ടില്ലെന്നും മകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞിരുന്നെന്നും ജോളിയുടെ പിതാവ് ജോസഫ് പറഞ്ഞു.

രണ്ടു മാസംമുമ്പ് ജോളി അനുജന്‍ നോബിയുമൊത്ത് വാഴവരയിലെ തറവാട്ടിലും ഏലത്തോട്ടത്തിലും എത്തിയിരുന്നു.
മൃതദേഹാവശിഷ്ടങ്ങള്‍ അമേരിക്കയില്‍ ഡിഎന്‍എ അനാലിസിസ്‌ നടത്താന്‍ തീരുമാനം ; റോജോയെ വിളിച്ചുവരുത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക