Image

ആയുര്‍വേദ പരിഹാരം ആ ദിനങ്ങളില്‍

Published on 09 October, 2019
ആയുര്‍വേദ പരിഹാരം ആ ദിനങ്ങളില്‍
ആയുര്‍വേദവിധിപ്രകാരം ലൈംഗിക ഉത്തേജനം കൂട്ടാന്‍ പറ്റിയ വ്യായാമം നീന്തലാണ്. നല്ല വെള്ളമുള്ള കുളത്തില്‍ ദിവസവും അര മണിക്കൂറെങ്കിലും നീന്തിക്കുളിക്കുന്നത് ശരീരത്തിന് ഉണര്‍വ് നല്കും. അതിലുപരി ഇത് പ്രത്യുത്പാദന അവയവങ്ങളെ തണുപ്പിക്കും. ബീജാര്‍ത്തവശുദ്ധികള്‍ക്ക് നീന്തിക്കുളി ഗുണം ചെയ്യാറുണ്ട്.

ദിവസവും അല്പസമയം നീണ്ടുനിവര്‍ന്നുള്ള നടത്തം ശീലമാക്കുന്നത് ശരീരത്തില്‍ ആരോഗ്യമുള്ള ബീജങ്ങള്‍ ഉണ്ടാവാന്‍ സഹായിക്കും. സ്ത്രീകളില്‍ ആര്‍ത്തവചക്രം കൃത്യമാകാനും നടത്തം നല്ലതാണ്. കാല്‍മുട്ട് നിലത്ത് കുത്തി നെറ്റി തറയില്‍ തട്ടിച്ച് നമസ്കരിക്കുന്നത് സ്ത്രീകളില്‍ ഗര്‍ഭാശയത്തിന് ആരോഗ്യം ഉണ്ടാക്കുന്ന വ്യായാമമാണ്. പുരുഷന് സൂര്യനമസ്കാരമാണ് നല്ലത്. പകലുറങ്ങുന്നതും അമിതമായി ഉറങ്ങുന്നതും ഉറക്കം തീരെ കുറയുന്നതും നന്നല്ല. അമിത ഉറക്കക്കാരുടെ ബീജത്തിന് ഉണര്‍വ് കുറവായിരിക്കും. ആര്‍ത്തവദുഷ്ടിക്കും പകലുറക്കം കാരണമാകാം.

സ്ത്രീകള്‍ക്ക് ആര്‍ത്തവകാലത്ത് ചില പ്രത്യേക ചര്യകള്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നുണ്ട്. ഈ സമയത്ത് ലൈംഗികബന്ധം നന്നല്ല. ആര്‍ത്തവകാലത്ത് സ്ത്രീയുടെ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. ആ സമയത്ത് വിശ്രമമാണ് വേണ്ടത്. ആര്‍ത്തവകാലത്ത് പുല്‍പ്പായയില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നത് ഗര്‍ഭാശയ ആരോഗ്യത്തിന് സഹായിക്കും.വിഷാദവും വന്ധ്യതയുംജീവിതത്തിലെ പിരിമുറുക്കങ്ങളും വിഷാദരോഗവും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. കടുത്ത മാനസികസമ്മര്‍ദം അനുഭവിക്കുന്നവരില്‍ ബീജോത്പാദനവും ബീജങ്ങളുടെ ചലനശേഷിയും കുറഞ്ഞിരിക്കും. വിഷാദരോഗികളിലും ആത്മഹത്യാപ്രവണതയുള്ളവരിലും വന്ധ്യതാസാധ്യത മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. മനസ്സിലെ വിഷാദം സൃഷ്ടിക്കുന്ന അന്തസ്രാവങ്ങള്‍ (ആന്റിബോഡികള്‍) പ്രത്യുത്പാദനഗ്രന്ഥികളില്‍ വരുത്തുന്ന അസന്തുലിതാവസ്ഥയാണ് വന്ധ്യതയ്ക്ക് കാരണമാകുന്നത്.

മനസ്സിനെ മുറിപ്പെടുത്തുന്നതരത്തില്‍ ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന കുട്ടികളില്‍ സെക്‌സിനോട് തോന്നുന്ന ഭയവും വിരക്തിയും വന്ധ്യതയുടെ കാരണമായി മാറാറുണ്ട്. ജീവിതത്തിലെ ചെറിയപ്രശ്‌നങ്ങളെ പോലും അതിവൈകാരികമായി സമീപിക്കുന്നവരിലും ദേഷ്യം കൂടുതലുള്ളവരിലും വന്ധ്യത കൂടുതലായി കാണാറുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക