Image

പിറവം പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

Published on 10 October, 2019
പിറവം പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: പിറവം പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം. മതിയായ പൊലിസ് സംരക്ഷണം പള്ളിയിലും പരിസര പ്രദേശത്തും ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.


പിറവം സെന്‍റ്മേരീസ് പള്ളിയില്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ പോലിസ് സംരക്ഷണം ഒരുക്കണമെന്ന ഓര്‍ത്തഡോക്സ് പക്ഷത്തിന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം. പള്ളിയുടെ നിയന്ത്രണം നിലവില്‍ ജില്ലാ കളക്ടറെ ഏല്‍പ്പിച്ച്‌ കോടതി നേരത്തെ ഉത്തരവായിരുന്നു.


ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കളക്ടറുടെ കൈവശമുള്ള പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് സഭാ വികാരിക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇന്നലെ യാക്കോബായ വിഭാഗം ഇതിനെ കോടതിയില്‍ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് യാക്കോബായ വിഭാഗത്തിന്റെ വാദം കൂടി കേട്ട ശേഷമാണ് കോടതി നിര്‍ദേശം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക