Image

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളില്‍ മാറ്റം

Published on 10 October, 2019
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളില്‍ മാറ്റം

കാസര്‍ഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ രണ്ട് പോളിങ് ബൂത്തുകള്‍ക്ക് മാറ്റം. 147 ാം നമ്ബര്‍ പോളിങ് ബൂത്തായിരുന്ന കൊടിയമ്മ ഗവണ്‍മെന്റ് അപ്പര്‍ പ്രെമറി വിദ്യാലയത്തിലെ തെക്ക്-പടിഞ്ഞാറ് ആര്‍ സി സി കെട്ടിടത്തില്‍ വോട്ട് രേഖപ്പെടുത്തിയിരുന്ന വോട്ടര്‍മാര്‍ ഇനി കൊടിയമ്മ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.


148 ാം നമ്ബര്‍ പോളിങ് ബൂത്തായിരുന്ന കൊടിയമ്മ ഗവണ്‍മെന്റ് അപ്പര്‍ പ്രെമറി വിദ്യാലയത്തിലെ പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തില്‍ വോട്ട് രേഖപ്പെടുത്തിയിരുന്ന വോട്ടര്‍മാര്‍ ഇനി കൊടിയമ്മ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ തെക്ക് ഭാഗത്തെ കെട്ടിടത്തിലും വോട്ട് രേഖപ്പെടുത്തണം. ഉപതെരഞ്ഞെടുപ്പിലെ ഈ രണ്ട് പോളിങ് ബൂത്തുകളുടെ മാറ്റത്തിനും ഇലക്ഷന്‍ കമ്മീഷന്‍ അംഗീകാരം നല്‍കി


ഇക്കഴിഞ്ഞ കാലവര്‍ഷ കെടുതിയില്‍ കൊടിയമ്മ പാലം തകര്‍ന്നതിനെ തുടര്‍ന്ന, വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനുകളില്‍ എത്തിചേരാനുള്ള സൗകര്യം കണക്കിലെടുത്താണ് പോളിങ് ബൂത്തുകളില്‍ മാറ്റം വരുത്തിയതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. എന്നാല്‍ 149 ാം നമ്ബര്‍ പോളിങ് ബൂത്തായ കൊടിയമ്മ ഗവണ്‍മെന്റ് അപ്പര്‍ പ്രെമറി വിദ്യാലയത്തിലെ കിഴക്കേ കെട്ടിടത്തില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക്,അവിടെ തന്നെ വോട്ട് രേഖപ്പെടുത്താം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക