Image

റോയിയെ കൊല്ലാന്‍ നാല് കാരണങ്ങള്‍; കസ്റ്റഡി അപേക്ഷയില്‍ അക്കമിട്ട് നിരത്തി പോലീസ്

Published on 10 October, 2019
റോയിയെ കൊല്ലാന്‍ നാല് കാരണങ്ങള്‍; കസ്റ്റഡി അപേക്ഷയില്‍ അക്കമിട്ട് നിരത്തി പോലീസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ ആദ്യം കൊല്ലപ്പെട്ട റോയിയുടെ മരണത്തിന് നാല് കാരണങ്ങള്‍. ജോളിയുള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് പോലീസ് നാല് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഇതിന് പുറമെ റോയിയെ ഇല്ലാതാക്കാന്‍ ജോളിക്ക് രണ്ടും മൂന്നും പ്രതികളുടെ സഹായം ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


റോയ് തോമസ് അമിത മദ്യപാന ശീലമുള്ള വ്യക്തിയും കടുത്ത അന്ധവിശ്വാസിയുമായിരുന്നു. ഇതിനോടുള്ള എതിര്‍പ്പാണ് കൊലയിലേക്ക് നയിച്ച പ്രധാന കാരണമായി കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്. സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കാന്‍ ജോളി ആഗ്രഹിച്ചിരുന്നു. പൊന്നാമറ്റം കുടുംബത്തിലെ സ്വത്ത് തന്റെ പേരിലേക്ക് മാറ്റുക എന്ന ലക്ഷ്യവും കൊലയ്ക്ക് പിന്നിലുണ്ടായിരുന്നു. ജോളിയുടെ മറ്റ് ബന്ധങ്ങള്‍ എതിര്‍ത്തതും കൊലപാതകത്തിലേക്ക് നയിച്ചു.


പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ പരിഗണിച്ച്‌ ഈ മാസം 16 വരെ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടു. ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്ബലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. 11 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ആറ് ദിവസമാണ് കോടതി അനുവദിച്ചത്.

അഡ്വ. ബി.എ ആളൂര്‍ ജോളിയുടെ വക്കാലത്ത് ഏറ്റെടുത്തു. ആളൂരിന്റെ സംഘത്തിലെ അഭിഭാഷകര്‍ കോടതിയില്‍ എത്തി വക്കാലത്ത് ഒപ്പിട്ട് വാങ്ങുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക