Image

ആകാശഗംഗ-2വില്‍ അഭിനയിക്കാത്തതില്‍ വിഷമമല്ല സന്തോഷമേയുള്ളൂവെന്ന് ദിവ്യാ ഉണ്ണി

Published on 10 October, 2019
ആകാശഗംഗ-2വില്‍ അഭിനയിക്കാത്തതില്‍ വിഷമമല്ല സന്തോഷമേയുള്ളൂവെന്ന് ദിവ്യാ ഉണ്ണി

മലയാള സിനിമാ പ്രേമികള്‍ക്ക് എന്നും നെഞ്ചോടു ചേര്‍ത്തുവച്ചിട്ടുള്ള നടിമാര്‍ നിരവധിയാണ്. നിസംശയം പറയാം, അക്കൂട്ടത്തില്‍ ഒരാള്‍ തന്നെയാണ് ദിവ്യ ഉണ്ണിയും. കല്യാണ സൗഗന്ധികം, ചുരം, വര്‍ണപകിട്ട്, ഒരു മറവത്തൂര്‍ കനവ്, ആകാശഗംഗ, ഉസ്‌താദ്, പ്രണയവര്‍ണങ്ങള്‍ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിന്റെ മനസു കവരാന്‍ ദിവ്യയ്‌ക്കായി. വിനയന്‍ സംവിധാനം ചെയ്‌ത ആകാശഗംഗയിലെ യക്ഷിയായി പ്രേക്ഷകരെ ഭയപ്പെടുത്താനും താരത്തിന് കഴിഞ്ഞു.


20 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗയ്‌ക്ക് രണ്ടാം ഭാഗം എത്തുമ്ബോള്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ദിവ്യാ ഉണ്ണി ചിത്രത്തിലില്ല. എന്നാല്‍ ആകാശഗംഗ-2വില്‍ അഭിനയിക്കാത്തതില്‍ തനിക്ക് വിഷമമല്ല മറിച്ച്‌ സന്തോഷമേയുള്ളൂവെന്ന് പറയുകയാണ് ദിവ്യ. മലയാളത്തിലെ ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.


ദിവ്യ ഉണ്ണിയുടെ വാക്കുകള്‍-


'എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് ആകാശഗംഗ. എന്റെ കരിയറിലെ ഏറ്റവും വ്യത്യസ്‌തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലേത്. ആകാശഗംഗയുടെ രണ്ടാംഭാഗം പുറത്തിറങ്ങുമ്ബോള്‍ വലിയ ആകാംക്ഷയാണുള്ളത്. വിനയനങ്കിളിന്റെ ചിത്രമാകുമ്ബോള്‍ അത് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആകാശഗംഗയുടെ രണ്ടാംഭാഗത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ വിഷമമൊന്നുമില്ല. മറിച്ച്‌ സന്തോഷം മാത്രമേയുള്ളൂ. ആദ്യഭാഗം ജനങ്ങള്‍ ഏറ്റെടുത്തതു കൊണ്ടാണല്ലോ അതിന് രണ്ടാം ഭാഗമുണ്ടായത്. ആദ്യചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാകാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക