Image

പടത്തിന്റെ പേര് ആട്ടുംസൂപ്പ്; കൂടത്തായി പരമ്പര കൊലപാതക കേസ് സിനിമയായാല്‍

Published on 10 October, 2019
പടത്തിന്റെ പേര്  ആട്ടുംസൂപ്പ്; കൂടത്തായി പരമ്പര കൊലപാതക കേസ്  സിനിമയായാല്‍


സിനിമയെ പോലും വെല്ലുന്ന സംഭവങ്ങളാണ് കൂടത്തായി പരമ്പര കൊലപാതകവും മുഖ്യ പ്രതി ജോളിയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തെത്തുന്നത്. പതിനാല് വര്‍ഷങ്ങള്‍ക്കിടെ ആറ് പേരെയാണ് ജോളി ഇല്ലാതാക്കിയത്. സോഷ്യല്‍ മീഡിയകളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും സജീവമാണ്. ഇതിനിടെ കൂടത്തായി സംഭവം സിനിമയാക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ എത്തുമെന്നും ആന്റണി പെരുമ്പാവീര്‍ പ്രഖ്യാപനം നടത്തി.

സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും.

ഇപ്പോഴിതാ, കൂടത്തായി വിഷയം സിനിമയായാല്‍ അതില്‍ ആരൊക്കെ അഭിനയിക്കും എന്ന് വിശദീകരിച്ച് അഹല്യ ഉണ്ണികൃഷ്ണന്‍ എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്.

അഹല്യയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിലുള്ള എല്ലാവരുടെയും കണ്ണ് ഇപ്പോഴൊരു പ്രമാദമായ കേസിലായത് കൊണ്ട് ഇപ്പോഴുള്ള സിനിമ സ്‌നേഹികള്‍ ഒറ്റക്കും കൂട്ടമായും അല്ലാതെയും അത് സിനിമയായാല്‍ എങ്ങനെ എന്നാവും ചിന്തിച്ചിട്ടുണ്ടാവുക 

വാണിംഗ്:താഴെ ഞാന്‍ എഴുതി വച്ചിരിക്കുന്നത് പോലെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രം ??
ഈ സിനിമയില്‍ മെയിന്‍psyco  നായികയായി പാര്‍വതിയും , നായികയുടെ ഇപ്പോഴത്തെ മാന്യനായ_ psyco  ) ഭര്‍ത്താവായി Fahad Fassil ലും മുന്‍ ഭര്‍ത്താവായി ടോവിനോ തോമസും നായികയുടെ ആദ്യ ഭര്‍ത്താവിന്റെ അനിയന്‍ ആയി അന്റോണി വര്‍ഗീസും സഹോദരി ആയി നിമിഷ സജയനും , പിന്നെ നായികയുടെ അമ്മായിയപ്പനായി സിദ്ധിഖ് ഇക്കയും അമ്മായി അമ്മയായി ഉര്‍വശിയും നായികയുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ ആയി ഗ്രേസ് നെയും ,അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രിത്വിരാജ്ഉം ,ടീമില്‍ പ്രിത്വിരാജിന് coordinate ചെയ്യാനായി വരുന്ന പോലീസ്ആofficers യി ജയസൂര്യ , ഉണ്ണിമുകുന്ദന്‍ ,നരേന്‍ , ഡി ജി പി ആയി രഞ്ജി പണിക്കര്‍ , പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി സലിം കുമാറും defence ലോയറായി മുരളി ഗോപിയും ചാനലില്‍ വാര്‍ത്ത അവതാരകനായി സാബുമോനും അയല്‍ വാസിയും പ്രധാന സാക്ഷിയുമായി ചെമ്പന്‍ വിനോദും സ്വര്‍ണ പണിക്കാരനായി ഇന്ദ്രന്‍സേട്ടനും

കാസറ്റ് ചെയ്ത് ഒരു ത്രില്ലെര്‍subject മലയാളത്തില്‍ ലിജോ ജോസ് പല്ലിശ്ശേരി എടുത്താല്‍ , പ്രശാന്ത് പിള്ളയുടെ കിടിലം സ്‌കോറും രംഗനാഥ് രവിയുടെ സൗണ്ട് മിക്‌സിങ്ങും .പടം കിടുക്കും . പടത്തിന്റെ പേര്  ആട്ടും സൂപ്പ്
വല്‍കഷ്ണം :ഇതെല്ലാം സ്വപ്നദര്‍ശനത്തില്‍ കാണുന്ന ഗിരീഷേട്ടന്‍ :ഈ പെണ്‍കൊച്ചു എന്നെ കൊണ്ട് സ്‌പോര്‍ട്‌സ് ഷൂ മേടിപ്പിച്ചേ അടങ്ങു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക