Image

അടുത്ത സീക്രട്ട് ഏജന്റ് 007 പെണ്ണോ? ബോണ്ടാകാന്‍ തയാറായി പ്രിയങ്ക ചോപ്ര

Published on 10 October, 2019
അടുത്ത സീക്രട്ട് ഏജന്റ് 007 പെണ്ണോ?  ബോണ്ടാകാന്‍  തയാറായി പ്രിയങ്ക ചോപ്ര

ലോകമെമ്പാടും നിരവധി ആരാധകരുള്ള കഥാപാത്രമാണ് ജെയിംസ് ബോണ്ട്. ആ കരുത്തിലാണ് ബോണ്ട് ശ്രേണിയില്‍ നിരവധി ചിത്രങ്ങള്‍ വരുന്നതും. ജെയിംസ് ബോണ്ട് സിനിമകള്‍ക്കായി സിനിമാ പ്രേമികള്‍ എന്നും ആവേശത്തോടെയാണ് കാത്തിരിക്കാറുളളത്. ഡാനിയല്‍ ക്രെയ്ഗ് ബോണ്ടായി 25മത് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ക്രെയ്ഗിനു ശേഷം ആരാവും ബോണ്ട് എന്നറിയാനുള്ള ആകാംക്ഷയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കുള്ളത്.

അടുത്ത സീക്രട്ട് ഏജന്റ് 007 ഒരു പെണ്ണായിരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഒരു പെണ്‍ ബോണ്ട് ഇനി വേണമെന്ന് പറയുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പെണ്‍ ബോണ്ട് വേണമെന്നു മാത്രമല്ല, വേണമെങ്കില്‍ താന്‍ തന്നെ ബോണ്ടാകാന്‍ തയ്യാറാണെന്നാണ് മെട്രോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക തുറന്ന് പറഞ്ഞത്.

എന്നും ഒരു സ്ത്രീ ജെയിംസ് ബോണ്ടിന്റെ വേഷം ചെയ്യുന്നത് കാണാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. അത് ഈ ജന്മം തന്നെ നടക്കണമെന്നാണ് എന്റെ ആഗ്രഹം. എന്തായാലും എനിക്ക് ആ വേഷം ചെയ്യാന്‍ കഴിയില്ലല്ലോയെന്നാണ് പ്രിയങ്ക പറഞ്ഞത്. എന്നാല്‍ ഏത് നടി ജെയിംസ് ബോണ്ടിന്റെ വേഷം ചെയ്യുന്നത് കാണാനാണ് ആഗ്രഹമെന്ന ചോദ്യത്തിനാണ് ഞാന്‍ തന്നെ എന്നാണ് പ്രിയങ്ക പറഞ്ഞത്. അത് സാധ്യമാവുമോ എന്നറിയില്ല. എങ്കിലും ഒരു സ്ത്രീയെ ആ വേഷത്തില്‍ കാണണമെന്ന ആഗ്രഹമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

ഡാനിയല്‍ ക്രെയ്ഗിന്റെ നാലാമത്തെ ബോണ്ട് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്ന നോ ടൈം ടു ഡൈ. കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സോളസ്, സ്‌കൈഫോള്‍, സ്‌പെക്ടര്‍ എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം ബോണ്ടായി വേഷമിട്ടത്. ഷോണ്‍ കോണറിയും റോജര്‍ മൂറുമാണ് ഏറ്റവും കൂടുതല്‍ തവണ ജെയിംസ് ബോണ്ടിന്റെ വേഷമണിഞ്ഞത്. ഇരുവരും ഏഴ് ചിത്രങ്ങളിലാണ് ബോണ്ടായി എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക