Image

പ്രണയത്തിന്റെ പേരില്‍ ഒരു ജീവന്‍ കൂടി (ആര്‍.ദേവിപ്രിയ)

Published on 10 October, 2019
പ്രണയത്തിന്റെ പേരില്‍ ഒരു ജീവന്‍ കൂടി (ആര്‍.ദേവിപ്രിയ)
പേരില്‍ വീണ്ടും ഒരു പെണ്‍കുട്ടിയുടെ ജീവന്‍ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. കാക്കനാട് അത്താണിയില്‍ കാളങ്ങാട്ട് പത്മാ ലയത്തില്‍ ഷാ ലന്‍ റെ മകള്‍ ദേവികയാണ് പ്രണയം നിരസിച്ചതിന് പേരില്‍ ദാരുണമായി കൊല്ലപ്പെട്ടത്. അമ്മ മോളിയുടെ അകന്ന ബന്ധത്തിലുള്ള ചെറുപ്പക്കാരനായ മിഥുന്‍ ആണ് അര്‍ദ്ധരാത്രിയില്‍ ദേവികയുടെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തി യിട്ട് സ്വയം തീ കൊളുത്തി മരിച്ചത്. കൂടെയുണ്ടായിരുന്ന അച്ഛനും അമ്മ മോളിയും സഹോദരിയും പൊള്ളലേറ്റ് ആശുപത്രിയിലാണ്.

പ്രണയം നിരസിക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തുന്നത് അനുദിനം കേള്‍ക്കുന്ന സംഭവങ്ങളില്‍ നന്നായിരിക്കുന്നു. പ്രണയം നിരസിക്കുന്നതിന്റെ പേരില്‍, അതിനു വശംവദ രാകാതിരിക്കാന്‍ അതിന്റെ പേരില്‍, പ്രണയിനിയെ കൊന്ന് സ്വയം അവസാനിപ്പിക്കുന്ന ചെറുപ്പക്കാര്‍ പഴയ തലമുറയെ ഭീതിപ്പെടുത്തുന്നു എന്നു വേണം പറയാന്‍. മരണത്തില്‍ കലാശിക്കുന്ന കുറച്ചു സംഭവങ്ങള്‍ മാത്രമാണ് പുറംലോകം അറിയുന്നത്. വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുന്നതും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും വീടിനു മുന്നിലെത്തി വീട്ടുകാരെയും ബന്ധുക്കളെയും ഭയത്തിന് മുള്‍മുനയില്‍ നിര്‍ത്തി ഭീഷണി മുഴക്കുന്നത് ഇന്ന് സര്‍വസാധാരണമായ കാഴ്ചകള്‍ ആയിരിക്കുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിക്കലും മുറപോലെ നടക്കുന്നുണ്ട്.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ആലോചിച്ചു നോക്കുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

ഓരോ വ്യക്തിയുടെയും വൈകാരികത, അല്ലെങ്കില്‍ മാനസികാവസ്ഥ അവന്‍ ജീവിക്കുന്ന ചുറ്റുപാടുകളുമായി, ബന്ധപ്പെട്ടിരിക്കുന്നു. പാരമ്പര്യ ഘടകങ്ങള്‍ ക്കും പ്രാധാന്യമുണ്ട്. വര്‍ത്തമാനകാലത്തില്‍, അണുകുടുംബ വ്യവസ്ഥിതിയാണുള്ളത്. വിവരസാങ്കേതികവിദ്യയുടെ ആവിര്‍ഭാവം, സോഷ്യല്‍ മീഡിയ എന്നിവയൊക്കെ മാനവരാശിയുടെ നേട്ടങ്ങളായി എടുത്തു പറയാമെങ്കിലും ചില ദോഷവശങ്ങള്‍ ഉണ്ടെന്ന് പറയാതെ വയ്യ.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ ഒരു ബന്ധം ഇന്ന് താരതമ്യേന മിക്ക കുടുംബങ്ങളിലും കുറവാണ്. ഒഴിവു സമയങ്ങള്‍ മിക്കപേരും സാമൂഹ്യ മാധ്യമങ്ങളില്‍ ചിലവഴിക്കുന്നു. സംവദിക്കാന്‍ എളുപ്പമുള്ള ഇന്നത്തെ ലോകത്ത് കൗമാരക്കാര്‍ അവരുടെ മാത്രമായ ന്യായങ്ങള്‍ ഉടെ ലോകം സൃഷ്ടിച്ചിരിക്കുന്നു.

ഒരു വ്യക്തിയുടെ വൈകാരിക തലങ്ങളിലെ ഏറ്റവും നനുത്ത വികാരമാണ് പ്രണയം. ഇണകള്‍ തമ്മില്‍ പരസ്പരധാരണയും ഇഷ്ടമുണ്ടെങ്കില്‍ മാത്രം പൂര്‍ണ്ണമാകുന്ന ഒന്ന്. വൈകാരിക തലങ്ങളില്‍ ഏറ്റവും തീവ്രമായി പ്രണയത്തിന്റെ തലങ്ങളിലേക്ക് പോകുന്ന സമയമാണ് കൗമാരം. ചിലരെങ്കിലും ഭ്രാന്തമായി അതിന് സമീപിക്കുന്നു. സംവദിക്കാന്‍ എളുപ്പമായ വര്‍ത്തമാനകാലത്തില്‍ പ്രണയം വെളിപ്പെടുത്താനും എളുപ്പം. സമൂഹ മാധ്യമങ്ങളില്‍ കൂടിയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അതിന് ആക്കം കൂട്ടുന്നു.

വ്യക്തിത്വത്തിലെ ഈ വൈകല്യങ്ങള്‍ തിരിച്ചറിഞ്ഞ ബോധവല്‍ക്കരണം നടത്താന്‍ മാതാപിതാക്കളും, അദ്ധ്യാപകരും മറ്റുള്ളവരും ശ്രദ്ധ ചെലുത്തിയാല്‍ ഇത്തരം അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക