Image

ജാതി അധിക്ഷേപത്തിന് പരാതി നല്‍കിയ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സ്‌റ്റേഷനില്‍ നിന്ന് മെമ്മോ

Published on 10 October, 2019
ജാതി അധിക്ഷേപത്തിന് പരാതി നല്‍കിയ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സ്‌റ്റേഷനില്‍ നിന്ന് മെമ്മോ
അഗളി: സഹപ്രവര്‍ത്തകരില്‍ നിന്ന് ജാതി അധിക്ഷേപം നേരിടേണ്ടി വന്ന സിവില്‍ പോലീസ് ഓഫീസര്‍ ഹരിദാസിന് സ്‌റ്റേഷനില്‍ നിന്ന് മെമ്മോ. സിവില്‍ പോലീസ് ഓഫീസര്‍ ഹരിദാസിനാണ് സ്‌റ്റേഷനില്‍ നിന്ന് മെമ്മോ ലഭിച്ചത്. ജാതി അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനും വിശദീകരണം തേടിയാണ് മെമ്മോ നല്‍കിയത്.

അട്ടപ്പാടി കടുകുമണ്ണ ഊര് നിവാസിയായ ഹരികുമാര്‍ അഗളി സ്‌റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറാണ്. മാവോയിസ്റ്റ് സാന്നിധ്യവും കാടിനുള്ളിലെ കഞ്ചാവ് കൃഷിയും കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘങ്ങളില്‍ അംഗമായിരുന്ന ഹരിദാസിന് സംസ്ഥാന പോലീസ് ചീഫ് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 

സ്‌റ്റേഷനിലെ സഹപ്രവര്‍ത്തകരില്‍ നിന്നും ഹരികുമാര്‍ നിരന്തരമായി ജാതീയ അധിക്ഷേപം നേരിട്ടിരുന്നു. തന്നെയും സ്‌റ്റേഷനിലെ പോലീസുകാരിലൊരാള്‍ അസഭ്യം പറഞ്ഞുവെന്ന് ഹരികുമാറിന്റെ ഭാര്യ പറഞ്ഞു. മാനസികമായ പീഡനം സഹിക്കാന്‍ വയ്യാതെയാണ് ഹരികുമാര്‍ ലീവ് എടുത്തതെന്നും ഭാര്യ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനും ശേഷം മൂന്ന് തവണ മെമ്മോ ലഭിച്ചുവെന്നും ഹരികുമാറിന്റെ ഭാര്യ വ്യക്തമാക്കി. 

വെള്ളിയാഴ്ച ജോലിയില്‍ പ്രവേശിക്കണമെന്നും പരാതി നല്‍കിയതില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മെമ്മോ. അതേസമയം ഹരിദാസിന്റെ പരാതിയില്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നോ ഡി.ജി.പിയുടെ ഓഫീസില്‍ നിന്നോ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹരികുമാറിന്റെ ഭാര്യ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക