Image

സാഹിത്യത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു; 2018ലെ പുരസ്‌കാരം ഓള്‍ഗ ടോകാര്‍ചൂക്കിനും 2019ലേത് പീറ്റര്‍ ഹന്‍ഡ്‌കെയ്ക്കും

Published on 10 October, 2019
സാഹിത്യത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു; 2018ലെ പുരസ്‌കാരം ഓള്‍ഗ ടോകാര്‍ചൂക്കിനും 2019ലേത് പീറ്റര്‍ ഹന്‍ഡ്‌കെയ്ക്കും


സ്‌റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018ലെ പുരസ്‌കാരം പോളിഷ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഓള്‍ഗ ടോകാര്‍ച്ചൂക്കും 2019ലെ പുരസ്‌കാരം ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹന്‍ഡ്‌കെയും സ്വന്തമാക്കി. ഇരുവര്‍ക്കും ഒമ്പത് മില്യണ്‍ സ്വിഡീഷ് ക്രോണ (746,678 പൗണ്ട്) വീതം സമ്മാനത്തുകയായി ലഭിക്കും. സാഹിത്യത്തിലെ ഏറ്റവും പരമോന്നത പുരസ്‌കാരമായി കണക്കാക്കുന്ന നൊബേല്‍ കഴിഞ്ഞ തവണ പ്രഖ്യാപിച്ചിരുന്നില്ല.

1901 മുതല്‍ ഇതിനകം 114 പേര്‍ സാഹിത്യത്തിനുള്ള നൊബേല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇവരില്‍ 14 പേര്‍ വനിതകളാണ്്. 2018ലെ മാന്‍ ബുക്കര്‍ രാജ്യാന്തര പുരസ്‌കാരവും ഓള്‍ഗയ്ക്കായിരുന്നു. 'ഫ്‌ളൈറ്റ്‌സ്' എന്ന നോവലിലായിരുന്നു പുരസ്‌കാരം. ജനപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ഓള്‍ഗ മാന്‍ ബുക്കര്‍ നേടുന്ന ആദ്യ പോളിഷ് സാഹിത്യകാരി കൂടിയാണ്. 

ഓസ്ട്രിയന്‍ നോവലിസ്റ്റും വിവര്‍ത്തകനും നാടകൃത്തുമാണ് പീറ്റര്‍ ഹന്‍ഡ്‌കെ. പഠനകാലത്തുതന്നെ എഴുത്തുകാരനായി പേരെടുത്ത പീറ്റര്‍ നിരവധി ചലച്ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതിയിട്ടുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക