Image

മാധ്യമപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Published on 10 October, 2019
മാധ്യമപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
ഖുഷിനഗര്‍: മാധ്യമപ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഖുഷിനഗറിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ പ്രാദേശിക ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രധേയ്ശ്യാം ശര്‍മ്മയെ(55)യാണ് കൊല്ലപ്പെട്ട  നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശര്‍മ്മയെ ദുബൗലിക്ക് സമീപത്ത് വെച്ച് ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക