Image

സര്‍ക്കാര്‍ വാഹനത്തില്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി; ഹിമാചല്‍ മന്ത്രിയുടെ ഭാര്യയുടെ പ്കല്‍ നിന്ന്2.5 ലക്ഷം നഷ്ടപ്പെട്ടു

Published on 10 October, 2019
സര്‍ക്കാര്‍ വാഹനത്തില്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി; ഹിമാചല്‍ മന്ത്രിയുടെ ഭാര്യയുടെ പ്കല്‍ നിന്ന്2.5 ലക്ഷം നഷ്ടപ്പെട്ടു


ഷിംല: സര്‍ക്കാര്‍ വാഹനത്തില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയ ഹിമാചല്‍ പ്രദേശ് മന്ത്രിയുടെ ഭാര്യയുടെ രണ്ടരലക്ഷം രൂപ മോഷണംപോയി. ഗതാഗതം, വനം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള ഗോവിന്ദ് സിങ് ഠാക്കൂറിന്റെ ഭാര്യ രജനി ഠാക്കൂറിന്റെ പണമാണ് സര്‍ക്കാര്‍ വാഹനത്തില്‍നിന്ന് നഷ്ടപ്പെട്ടത്. രജനി ഠാക്കൂര്‍ ഇതേക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയതോടെ മന്ത്രിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

മന്ത്രിയുടെ ഭാര്യ എന്തിനാണ് വന്‍തുക കൈവശം വച്ചിരുന്നതെന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായിട്ടുണ്ട്.

സര്‍ക്കാര്‍ വാഹനം മന്ത്രിയുടെ ഭാര്യ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതും വിവാദമായിട്ടുണ്ട്. ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എച്ച്.പി 66 0001 നമ്പറുള്ള വാഹനത്തിലാണ് മന്ത്രിയുടെ ഭാര്യ ബ്യൂട്ടി പാര്‍ലറില്‍ പോയത്. സര്‍ക്കാര്‍ വാഹനം മന്ത്രിയുടെ ഭാര്യതന്നെ ദുരുപയോഗം ചെയ്തത് ഗുരുതരമായ തെറ്റാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക