Image

പുതിയ രൂപത്തില്‍ പൗണ്ട് 2020 ല്‍ പുറത്തിറങ്ങും

Published on 12 October, 2019
പുതിയ രൂപത്തില്‍ പൗണ്ട് 2020 ല്‍ പുറത്തിറങ്ങും


ലണ്ടന്‍: ഇരുപതു പൗണ്ടിന്റെ പുതിയ പോളിമര്‍ നോട്ടുകള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിപണിയിലെത്തും. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടുകൂടി പുറത്തിറക്കുന്ന നോട്ടുകളില്‍ വ്യത്യസ്ത നിറങ്ങളിലുള്ള ഫോയിലുകളും മെറ്റാലിക് ഹോളോഗ്രാമുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

നിലവില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം ആഡം സ്മിത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിരുന്നത്. എന്നാല്‍ പുതിയ പതിപ്പില്‍ ആര്‍ട്ടിസ്റ്റ് ജഐംഡബ്ല്യു ടര്‍ണറാണ് രാജ്ഞിക്കൊപ്പം സ്ഥാനം പിടിക്കുന്നത്. ബാറ്റില്‍ ഓഫ് ട്രഫാള്‍ഗറിന്റെ ചിത്രങ്ങളും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2021 ല്‍ 50 പൗണ്ടിന്റെ പുതിയ നോട്ടുകളും പുറത്തിറങ്ങും.പൗണ്ട് സ്‌റ്റെര്‍ലിങ്ങിന്റെ എല്ലാ ഡിനോമിനേഷനിലെയും നോട്ടുകള്‍ പോളിമറായിട്ടാണ് പുതിയ പതിപ്പുകള്‍ ജനങ്ങളിലെത്തുന്നത്. നേരത്തെ അഞ്ച്, പത്ത് നോട്ടുകളും പോളിമറാക്കിയിരുന്നു.

പുതിയ നോട്ടുകള്‍ക്ക് തിളക്കവും സുരക്ഷയും വര്‍ധിപ്പിക്കുന്ന ആധുനിക സംവിധാനങ്ങള്‍ ചേര്‍ത്തിരിക്കുന്നതുകൊണ്ട് കള്ളനോട്ടു തടയാന്‍ ഏറെ സഹായകമാവും.പ്രത്യേക മെറ്റാലിക് ഹോളോഗ്രാം മുദ്രയിലൂടെയാണ് പുതിയ നോട്ടിന്റെ വ്യാജ നിര്‍മാണം അസാധ്യമാവും. രണ്ട് ബില്യണ്‍ 20 പൗണ്ട് നോട്ടുകളാണ് നിലവില്‍ ബ്രിട്ടന്റെ വിപണിയിലുള്ളത്. പുതിയ പതിപ്പിന്റെ വരവോടുകൂടി 2021 ഓടെ പഴയതു പിന്‍വലിക്കും.2021 ല്‍ 50 പൗണ്ടിന്റെ പുതിയ പോളിമര്‍ നോട്ടുകളും വിപണിലെത്തും.അലന്‍ ടൂറിങ്ങിന്റെ ചിത്രമാണ് അന്പത് പൗണ്ട് നോട്ടില്‍ രാജ്ഞിയുടെ ചിത്രത്തിനൊപ്പം ആലേഖനം ചെയ്യുന്നത്. പുതിയ പതിപ്പില്‍ മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും 10 പൗണ്ട് നോട്ടില്‍ വിഖ്യാത നോവലിസ്റ്റ് ജാന്‍ ഓസ്റ്റിന്റെയും ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക