Image

അതിര്‍ത്തി മതില്‍-ട്രമ്പിന്റെ വീറ്റൊ അസ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കം സെനറ്റില്‍ പരാജയപ്പെട്ടു.

പി.പി.ചെറിയാന്‍ Published on 18 October, 2019
അതിര്‍ത്തി മതില്‍-ട്രമ്പിന്റെ വീറ്റൊ അസ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കം സെനറ്റില്‍ പരാജയപ്പെട്ടു.
വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. മെക്‌സിക്കൊ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ പണം വക മാറ്റി ചിവഴിക്കുന്നതിന് പുറത്തിറക്കിയ എമര്‍ജന്‍സി ഡിക്ലറേഷന്‍ ഡമോക്രാററിന് ഭൂരിപക്ഷമുള്ള യു.എസ്. ഹൗസ് തള്ളിയതിനെ തുടര്‍ന്ന് പ്രസിഡന്റില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചു യു.എസ്. ഹൗസിന്റെ തീരുമാനം മറികടക്കുന്നതിന് ട്രമ്പ് വീറ്റൊ പ്രയോഗിച്ചിരുന്നു.
ഒക്ടോബര്‍ 17 വ്യാഴാഴ്ച, റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള യു.എസ്. സെനറ്റില്‍ വീറ്റൊ അസ്ഥിരപ്പെടുത്തുന്നതിന് കൊണ്ടു വന്ന പ്രമേയമാണ് ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പരാജയപ്പെട്ടത്. വീറ്റൊ മറികടക്കാന്‍ യു.എസ്. സെനറ്റിന്റെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്നിരിക്കെ 53 വോട്ടുകള്‍ മാത്രമാണ് നേടാനായത് . നാല്‍പത്തിമൂന്ന് ഡമോക്രാറ്റുകളും, പത്തു റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു  വോട്ടുചെയ്തപ്പോള്‍ 36 അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.

2016 ല്‍ ട്രമ്പിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അതിര്‍ത്തി മതില്‍ നിര്‍മ്മാണം.
ഡമോക്രാറ്റിക് പാര്‍ട്ടിക്കേറ്റ കനത്ത പരാജയം ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് നടപടിയെ കുറിച്ചു പുനര്‍ചിന്തനത്തിനുള്ള അവസരം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംപീച്ച്‌മെന്റ് തീരുമാനം യു.എസ്. ഹൗസില്‍ വോട്ടിനിടുന്നതിന് പോലുമുള്ള നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല.

അതിര്‍ത്തി മതില്‍-ട്രമ്പിന്റെ വീറ്റൊ അസ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കം സെനറ്റില്‍ പരാജയപ്പെട്ടു.അതിര്‍ത്തി മതില്‍-ട്രമ്പിന്റെ വീറ്റൊ അസ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കം സെനറ്റില്‍ പരാജയപ്പെട്ടു.
Join WhatsApp News
Be true to journalism 2019-10-19 23:06:10
ചെറിയാന്റെ കൊച്ചു കൊച്ചു മോഹങ്ങൾ വാർത്തയായി വരുമ്പോൾ അത് പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നതുപോലെയുണ്ട് . താങ്കളുടെ വാർത്തയുടെ ഭാഗം ഇങ്ങനെയാണ് " ഡമോക്രാറ്റിക് പാര്‍ട്ടിക്കേറ്റ കനത്ത പരാജയം ട്രമ്പിനെതിരായ ഇംപീച്ച്‌മെന്റ് നടപടിയെ കുറിച്ചു പുനര്‍ചിന്തനത്തിനുള്ള അവസരം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംപീച്ച്‌മെന്റ് തീരുമാനം യു.എസ്. ഹൗസില്‍ വോട്ടിനിടുന്നതിന് പോലുമുള്ള നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല."

ഒക്ടോബർ പന്ത്രണ്ടിന് റെക്സ്സിലെ ഒരു ഫെഡറൽ ജഡ്ജ് ട്രംപിന്റെ ബോർഡർ വാൾ ഫണ്ടിംഗ് ഇല്ലീഗലാണെന്ന് വിധിച്ചിട്ടുണ്ട് (A Texas federal court says Trump’s border wall funding is illegalBy Ephrat LivniOctober 12, 2019) ഒരു ഫെഡറൽ കോർട്ട്ന്റെ വിധി അമേരിക്കയിൽ എല്ലായിടത്തും ബാധകമാണെന്ന് അറിഞ്ഞിരിക്കുന്നതും നല്ലതാണ് .  അപ്പോൾ സെനറ്റ് എന്ത് ചെയ്താലും , ഒരു അപ്പീൽ കോർട്ട് അതിനെ നീക്കം ചെയതടത്തോളം കാലം , ട്രംപിന് ഒന്നും ചെയ്യാൻ കഴിയില്ല . അതായത് ട്രംപിന്റെ മതിൽ തഥൈവ .(ആകെ 69 മൈൽ മതിലാണ് ഇത്രയും നാളായിട്ടു കെട്ടിയിട്ടുള്ളത്  . ട്രംപിന്റ് വായിൽക്കൂടി വരുമ്പോൾ അത് 6900 മെയിൽ എന്നും, അത് അയാളുടെ ശിങ്കിടികൾ അതെ 6900 മൈൽ എന്ന് എറ്റു പറയുകയും ചെയ്യും )

മറ്റൊരു കാര്യം , ഇപ്പോൾ നടക്കുന്നത് ഇംമ്പീച്ച്‌മെന്റ് ഇൻക്യുയറി ആണ് . അതിന് ഫ്ലോറിൽ വോട്ട് എടുക്കണോ വേണ്ടായോ എന്നത് സ്‌പീക്കറുടെ അധികാര പരിധിയിൽപെട്ടതാണ് , ഭരണഘടനാപരമായി അങ്ങനെ ഒരു നിയമം ഒന്നും ഇല്ല .  നിക്സൺന്ന്റെയും ക്ളിന്റന്റയും സമയത്ത് വോട്ടെടുപ്പ് നടന്നുവെങ്കിൽ അത് അന്നത്തെ സ്പീക്കറുടെ തീരുമാനമാണ് , പക്ഷെ ട്രംപിന്റ് വേല പെലോസി വല്യമ്മച്ചിയുടെ മുന്നിൽ വിലപ്പോകില്ല . അവർക്ക് മാത്രമേ ട്രംപിന്റ് പുലിമടയിൽ കയറി ചെന്നിട്ട് താൻ ശരിയല്ല എന്ന് പറയാൻ കഴിയു 

"Pelosi has emerged as a key a problem for Trump precisely because he has never had to deal with women who don’t depend on him. The women in his life — a few Trump Organization executives, his wives, his daughter and daughters-in-law — have all been dependent on him for their power. Pelosi, however, is powerfully independent. And as she keeps having to remind him, she is the leader of a co-equal branch of government"

അമേരിക്കയിലെ 52 % ജനം പറയുന്നത് , ട്രംപിനെ പൊക്കി എടുത്ത് ദൂരെ എറിയണം എന്നാണ് . എനിക്കറിയാം ചെറിയാച്ചന് തമ്പുരാനെ ഇഷ്ടമാണെന്ന് .  എങ്കിലും നിങ്ങൾ ട്രംപിനെപ്പോലെ വൃത്തികെട്ടവനല്ലെന്നും അറിയാം ,  അതുകൊണ്ട് , ഈ മലയാളി വായനക്കാർ ഈ പത്രമേ വായിക്കൂ എന്ന ധാരണയോടെ , സത്യങ്ങളെ വളച്ചൊടിച്ചു ഇതുപോലെ തട്ടി വിടുന്നത് ശരിയല്ല . അത് ട്രംപിന്റെ ഭാഷയിൽ പറഞ്ഞാൽ ഫേക്കാണ്‌ 

ഉപദേശിയുടെ തര്‍ജിമ 2019-10-20 16:37:41
ഒരു മാധ്യമ പ്രർത്തകൻ ഒരു മിഡ്‌വൈഫ്‌ൻ്റെ റോളെ ചെയ്യാവു. ഗർഭം ധരിക്കുകയോ ധരിപ്പിക്കുകയോ അരുത്.
ചാപിള്ള വാർത്തകളെ തൊട്ടിയിൽ ഇട്ടു ആട്ടരുത്. വേണ്ട സമയത്തും, വേണ്ട വിധത്തിലും അതിനെ സംസ്കരിക്കണം. വാർത്ത പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് നല്ലവണ്ണം ചിന്തിക്കണം- എൻ്റെ മതം, വിശ്വസം, രാഷ്ട്രീയം -എന്നിങ്ങനെ എന്ത് എങ്കിലും കാരണം; സത്യത്തെ വളക്കുന്നുണ്ടോ എന്ന്. വർത്തയേക്കാൾ വലിയവൻ ആണ് ഞാൻ എന്നും തോന്നരുത്. മാധ്യമ പ്രവർത്തകൻ ഒരു കറവക്കാരൻ മാത്രം ആയിരിക്കണം. പാത്രം ശുദ്ധം ആയിരിക്കണം, അതുപോലെ പാലിൽ  വെള്ളവും ചേർക്കരുത്, വെള്ളത്തിൽ പാലും ചേർക്കരുത്. ഞാൻ ആണ് വാർത്തയുടെ കർത്താവ് എന്നും ഉള്ള മനോഭാവം ഭരിക്കുന്ന മട്ടിൽ വാർത്ത റിപ്പോർട്ട് ചെയ്യരുത്. നിങ്ങൾ ഒരു വലിയ സംഭവം തന്നെ ആയിരിക്കാം പക്ഷെ നിങ്ങളുടെ വാർത്തയിൽ നിങ്ങൾ അല്ല കഥാപുരുഷൻ.-  നിങ്ങളുടെ പാണ്ഡിത്യം വിളമ്പുവാൻ ഉള്ള മാധ്യമം അല്ല റിപ്പോർട്ടിങ്. ലേഖകൻ; ലേഖനം എഴുതുന്നത് അല്ല റിപ്പോർട്ടിങ്. റിപ്പോർട്ടിങ് സത്യം മാത്രം ആയിരിക്കണം.    ഇത്രയും ചുരുക്കത്തിൽ എല്ലാ റിപ്പോർട്ടേഴ്സിനെ ഉദ്ദേശിച്ചു ഉള്ളത് ആവുന്നു. 
 ഇനി ഉള്ള ഭാഗം ഇ മലയാളി പ്രസിദ്ധികരിക്കുമോ എന്ന് സംശയം ഉണ്ട്. എങ്കിലും എഴുതുന്നു. കാള വാല് പൊക്കുമ്പോഴ് അറിയാം എന്ന പോലെ ആർട്ടിക്കിളിൻ്റെ  തലക്കെട്ടു കാണുമ്പോൾ തന്നെ അറിയാം ആരുടേത് എന്ന്. അദ്ദേഹം എൻ്റെ സ്നേഹിതൻ ആണ്, പിണക്കം ഉണ്ടാകില്ല എന്ന് കരുതുന്നു. താങ്കൾ ഒരു റിപ്പപ്ലിക്കനോ , അതിലേക്കു ചായവ് ഉള്ളവനോ ആണ് എന്ന്‌ താങ്കളുടെ റിപ്പോർട്ടിങ് തന്നെ തെളിവ് ആണ്. ഇ മലയാളിയുടെ വായനക്കാർ; ഇ  മലയാളി മാത്രം വായിക്കുന്നവർ അല്ല എന്നത് ഇഗ്ലീഷ് വാർത്തകൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ ഓർക്കണം.  തെറ്റായി തർജ്ജിമ ചെയ്താൽ ഇഗ്ലീഷ് വായിച്ചു ഗ്രഹിക്കുവാൻ ഉള്ള കഴിവ് കുറവെന്നോ അതല്ല മനപൂർവം വളച്ചു ഒടിച്ചു എന്നോ വായനക്കാർക്ക് തോന്നു. ഇത് ഒരു പോസിറ്റീവ് ക്രിട്ടിസിസം എന്ന് കരുതും എന്ന് കരുതുന്നു.
   ഇനി ഉള്ളത് എല്ലാ മാധ്യമ എഴുത്തുകാർക്കും വേണ്ടി ഉള്ളത്[ മാധ്യമം എന്ന് ടൈപ്പ് ചെയ്യുമ്പോൾ മദ്യം എന്നും ഓപ്ഷൻ വരുന്നു]:-
 പണ്ട് മനോരമയിൽ വന്ന ഒരു തമാശ  തർജ്ജിമ കൂടി ചേർക്കുന്നു. 1965 ൽ കുഞ്ചു കുറുപ്പ്‌ കാർടൂണിൽ  കണ്ടത് എന്നാണ് ഓർമ്മ. ഇതാണ് പശ്ചാത്തലം. വെളുക്കെ ചിരിച്ചു കൊണ്ട് മിഷനറി സായിപ്പ് ഇന്ഗ്ലീഷിൽ പ്രസംഗം. സ്റ്റേജിൽ സുന്ദരി മദാമ്മയും ഉണ്ട്. പ്രസംഗം തർജ്ജിമ ചെയ്യുവാൻ  പല്ലും മോണയും കാട്ടി  ജുബ്ബ ധരിച്ച ഉപദേശിയും. സായിപ്പ്:- ' വെൻ ഐ ആൻഡ് മൈ ബ്യുട്ടിഫുൾ  വൈഫ് വാസ് ഇൻ ഊട്ടി ......
ഉപദേശി:- ഞാനും ഇ നിൽക്കുന്ന സായിപ്പിൻ്റെ സുന്ദരി  ഭാര്യയും കൂടി ഊട്ടിയിൽ ആയിരുന്നപ്പോൾ......
ഇത്രയുമേ മനോരമയിൽ ഉണ്ടായിരുന്നുള്ളു. 55 വർഷം കഴിഞ്ഞിട്ടും ഇന്നും മായാതെ നിൽക്കുന്നു ഓർമ്മയിൽ. ഉപദേശിയുടെ തർജ്ജിമ പോലെ വേണോ? ഇനി അവിടെ എന്ത് നടന്നു എന്നുക്കൂടി ഒന്ന് വിഭാവനം ചെയ്യാം. ഉപദേശിയുടെ തർജ്ജിമ കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു എന്നും കരുതാം. അമ്പട കിളവൻ ഉപദേശി ആള് മോശം അല്ലല്ലോ എന്ന് ഇഗ്ലീഷ് അറിയാത്തവർ, ഉപദേശിയുടെ വിഡ്ഢിത്തം മനസ്സിൽ ആക്കിയ, ഇഗ്ലീഷ് അറിയാവുന്നവർ,  ഞാൻ ആള് കൊള്ളാം അല്ലെ എൻ്റെ പാണ്ഡിത്യം കണ്ടോ എന്ന് ഉപദേശി,  ഞാൻ എന്ത് പറഞ്ഞാലും പൊട്ടിച്ചിരിക്കുന്ന വിഡ്ഢികൾ  എന്ന് സായിപ്പ്; എന്നൊക്കെ ഓർത്തു ഓരോരുത്തരും അവരവരുടെ അറിവ് അനുസരിച്ചു പൊട്ടിച്ചിരിച്ചു. പ്രിയ മാധ്യമ എഴുത്തുകാരെ! വായനക്കാരും നിങ്ങളുടെ ഒക്കെ റിപ്പോർട്ടിങ് കണ്ട് പൊട്ടിച്ചിരിക്കുന്നു!-andrew
വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട 2019-10-20 19:30:26
എന്ത് മാധ്യമ പ്രവർത്തകൻ ! വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട് . ഞാൻ ട്രംപിന് വോട്ടു ചെയ്യ്താ. പക്ഷെ ഇന്ന് ഞാൻ ഒരു ദിവസം രണ്ടടി വച്ച് വോട്ട് ചെയ്ത കൈക്ക് കൊടുക്കും .  ഈ ചത്ത ശവം ചീഞ്ഞു നാറുന്നവനെ പിന്നെയും പൊക്കി നിറുത്താൻ അതിലും ചീഞ്ഞ ചിലവന്മാർ പത്രക്കാരുടെ വേഷത്തിൽ വരുന്നത് .  ഇപ്പോൾ കാലഹരണപ്പെട്ട ന്യുസ് ചുളുവിൽ ഇവിടെ അടിച്ചു കേറ്റാൻ ശ്രമിച്ചപ്പോൾ ആൺകുട്ടികൾ കേറിപിടിച്ചു . ഇങ്ങനെ  പരോക്ഷമായി നുണ എഴുതി വിടുന്നവന്റെ ഒക്കെ ന്യുസ് , ഒന്ന് കണ്ണോടിച്ചിട്ട് അത് സത്യമല്ലെങ്കിൽ പ്രസിദ്ധീകരിക്കാതെ വിട്ടാൽ  അത് ഈ മലയാളി അവരോടും വായനക്കാരോടും ചെയുന്ന നല്ല കാര്യമായിരിക്കും . 
Anthappan 2019-10-20 20:30:17
When you have a tendency to make up stories, hide the truth, distort the truth, or tell lies, then sit back and ask yourself, " why I am doing i?t". You will find out that there is something  abnormal with in you. Trump never bothered to ask that question and nation is suffering becaused of it.  But, everyone doesn't have to be like Trump.   We all make mistake but it can be correct it if we really need it. I agree with all other commentators that this news is twisted and born in your wild imagination. 
The tuth 2019-10-20 22:14:37
Yesterday, a Texas federal district court handed a stunning victory to the county of El Paso in a lawsuit against Donald Trump.

The court found that the US president’s February declaration of a state of emergency at the border between Texas and Mexico injured the county’s reputation and exceeded his executive powers, holding that use of funds allocated for other purposes could not legally be used to fund the border wall.

“Defendants’ use of funds to build a border wall violates the Consolidated Appropriations Act (CAA),” the court wrote. Based on rules of statutory construction that dictate how to read laws about specific and general appropriations, Trump’s use of funds allocated for other purposes—such as drug law enforcement and military building—to construct the border wall was illegal, it held, explaining:

The CAA specifically appropriates $1.375 billion for border-wall expenditures and requires those expenditures to be made on “construction…in the Rio Grande Valley Sector” alone. Defendants’ funding plan, by contrast, will transfer $6.1 billion of funds appropriated for other more general purposes, military construction and counter drug activities. Their plan therefore flouts the cardinal principle that a specific statute controls a general one and violates the CAA.

2.The U.S. District Court for the Western District of Texas found President Trump’s proclamation declaring a national emergency at the southern border to be unlawful, ruling that the use of funds for this project violates the Consolidated Appropriations Act. The judge granted summary judgment in favor of the plaintiffs and called on them to file a “proposed preliminary injunction” specifying the scope of said injunction with ten days, after which the Trump administration is directed to respond. The court opinion can be found here and below.

WASHINGTON — A federal judge ruled Friday that President Donald Trump violated federal law when he used his declaration of a national emergency to get millions for building a wall on the southern border.

The ruling is a victory for El Paso County, Texas, and the Border Network for Human Rights, which sued to stop border construction in their community. They argued that Trump had no legal authority to spend more than what Congress appropriated for the wall project.

In January the president asked for $5.7 billion to build "a steel barrier for the Southwest border," but Congress approved only $1.375 billion. In February, Trump declared a national emergency and ordered that money for Pentagon construction projects would be used instead for the wall.

(give up fake journalism)
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക