Image

ലിംഗമാറ്റ ശസ്ത്രക്രിയ നിഷേധിക്കുന്നതിനുള്ള ഡോക്ടര്‍മാരുടെ അവകാശം കോടതി ശരിവെച്ചു

പി പി ചെറിയാന്‍ Published on 18 October, 2019
ലിംഗമാറ്റ ശസ്ത്രക്രിയ നിഷേധിക്കുന്നതിനുള്ള ഡോക്ടര്‍മാരുടെ അവകാശം കോടതി ശരിവെച്ചു
ടെക്‌സസ്സ്: ലിംഗമാറ്റ ശസ്ത്രക്രിയ മതവിശ്വാസത്തിനെതിരാണെന്ന് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, അത് നിഷേധിക്കുന്നതിനുള്ള അവകാശം അംഗികരിച്ചു കൊണ്ട് ടെക്‌സസ്സ് ഫെഡറല്‍ കോടതി ഒക്ടോബര്‍ 15 ചൊവ്വാഴ്ച ഉത്തരവിട്ടു.

ലിംഗമാറ്റ ശസ്ത്രക്രിയ വേണമെന്ന് ഒരാള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത് നിഷേധിക്കുന്നതിനുള്ള അവകാശം ഡോക്ടര്‍മാര്‍ക്ക് നേരത്തെ ഉണ്ചായിരുന്നില്ല. മാത്രമല്ല അങ്ങനെ നിഷേധിക്കുന്നത് ഗുരുതരമായ കൃത്യ വിലോപമായിട്ടാണ് ഒബാമ ഭരണകൂടം കണക്കാക്കിയിരിക്കുന്നത്.

3 വര്‍ഷം മുമ്പ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസസ് റഗുലേഷന്‍ പുറത്തിറക്കിയ ഉത്തരവാണ് പുതിയ കോടതി വിധിയോടെ അസ്ഥിരമായത്.

പുതിയ കോടതി വിധി രാജ്യത്താകമാനമുള്ള ഡോക്ടര്‍മാരുടെ റിലീജിയസ് ഫ്രീഡത്തിന് നല്‍കിയ വലിയ അധികാര റിലീജിയസ് ലിബര്‍ട്ടി വൈസ് പ്രസിഡന്റ് ലൂക്ക് ഗുഡ്‌റിച്ച് അവകാശപ്പെട്ടു.

ഗവണ്മെണ്ട് ബ്യൂറോക്രാറ്റ്‌സ് ഡോക്ടര്‍മാരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കെതിരായി നിര്‍ബന്ധിച്ചു ഇന്നത് ചെയ്യണമെന്നാവശ്യപ്പെടുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ഗുഡ്‌റിച്ച് പറഞ്ഞു.

ഒമ്പത് സംസ്ഥാനങ്ങളിലെ 19000 ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളും, നിരവധി മതസംഘടനകളും ഒബാമ ഭരണകൂടം പുറത്തിറക്കിയ ഉത്തരവിനെതിരെ ലൊ സ്യൂട്ട് ഫയല്‍ ചെയ്തിരുന്ന രോഗികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനേ വേണ്ടതെല്ലാം ചെയ്യുന്നതിന് ഡോക്ടര്‍മാര്‍ പ്രതിജ്ഞാ ബദ്ധരാണെന്നും ഗുഡ്‌റിച്ച് കൂട്ടിച്ചേര്‍ത്തു.
ലിംഗമാറ്റ ശസ്ത്രക്രിയ നിഷേധിക്കുന്നതിനുള്ള ഡോക്ടര്‍മാരുടെ അവകാശം കോടതി ശരിവെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക