Image

കേരളത്തിലെ 20 ലക്ഷം വീടുകള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ്!!

Published on 18 October, 2019
കേരളത്തിലെ 20 ലക്ഷം വീടുകള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ്!!

തിരുവനന്തപുരം: കെഫോണ്‍ പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാര്‍!!

സംസ്ഥാനത്ത് എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ഒരുക്കാനുള്ള പദ്ധതിയാണ് കെഫോണ്‍.

പിന്നോക്ക മേഖലയിലുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുക എന്നതാണ് കെഫോണ്‍ പദ്ധതിയുടെ ലക്ഷ്യം.

ചെലവുകുറഞ്ഞതും നിലവാരമുള്ളതുമായ ഇന്‍റര്‍നെറ്റ് സേവനം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട പദ്ധതി 2020 ഡിസംബറോടെ പൂര്‍ത്തിയാക്കും.


ഇന്‍റര്‍നെറ്റ് എല്ലാവര്‍ക്കും അവകാശം എന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചാണ് കെഫോണ്‍ പദ്ധതിയുടെ തുടക്കം.ചെലവുകുറഞ്ഞതും നിലവാരമുള്ളതുമായ ഇന്‍റര്‍നെറ്റ് സേവനം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.കെഎസ്‌ഇബിയും കേരള സംസ്ഥാന ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്നാണ് കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നത്.20 ലക്ഷം പിന്നോക്ക കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ ചെലവിലും ഉയര്‍ന്ന വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ലഭ്യമാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡിനാണ്പദ്ധതിയുടെ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക