Image

ഇന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങളെ ക്രിസ്ത്യന്‍-സിഖ് നേതാക്കള്‍ അപലപിച്ചു

ജോര്‍ജ് തുമ്പയില്‍ Published on 18 October, 2019
ഇന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങളെ ക്രിസ്ത്യന്‍-സിഖ്  നേതാക്കള്‍ അപലപിച്ചു
കൊളമ്പസ്, ഒഹായോ: ഒഹായോയിലെ കൊളംബസ് സെന്റ് മാരിസ് റിട്രീറ്റ് സെന്ററില്‍ നടന്ന നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, നാഷണല്‍ സിഖ് കൗണ്‍സില്‍ നേതാക്കളുടെ ആദ്യ യോഗം, മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തു പീഡിപ്പിക്കുന്നതില്‍ അപലപിച്ചു. സംയുക്ത യോഗത്തില്‍ ഇരുവിഭാഗവും ന്യൂനപക്ഷ പീഡനപരമ്പരകളില്‍ ശക്തമായ ആശങ്ക പങ്കിടുകയും ഇതിനെതിരേയുള്ള പ്രതിഷേധങ്ങളില്‍ പങ്കുചേരാന്‍ മറ്റു മതസ്ഥരെ ആഹ്വാനം ചെയ്യുകയും ചെയ്തു.

അമേരിക്കന്‍ ഐക്യനാടുകളിലെ 36 പ്രധാന സഭകളെ പ്രതിനിധീകരിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചും എല്ലാ സിഖ് ബോഡികളുടെയും സംയുക്ത സംഘടനയായ നാഷണല്‍ സിഖ് കൗണ്‍സിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തിയ ചര്‍ച്ചകളുടെ ഫലമായിരുന്നു ഈ കൂടിക്കാഴ്ച. വംശീയത, ന്യൂനപക്ഷ പ്രീണനം, മത വിവേചനം എന്നിവയ്‌ക്കെതിരായ പോരാട്ടത്തിന് പൊതുവായ അടിത്തറ കണ്ടെത്തുന്നതിനായി സിഖ് വിശ്വാസി സമൂഹം ക്രിസ്ത്യന്‍ സഭകളുമായി ഇടപഴകുന്നത് ഇതാദ്യമാണ്. 
ഉന്നതതല പ്രവര്‍ത്തകസമിതിയോഗം സെപ്റ്റംബര്‍ 10 ന് ആരംഭിച്ച് സെപ്റ്റംബര്‍ 11 ന് അവസാനിച്ചു. ഒഹായോ കൗണ്‍സില്‍ ഫോര്‍ റിലീജിയന്‍സ് നടന്ന പരിപാടിയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.

സെപ്റ്റംബര്‍ 10 ന്, തെക്ക് കിഴക്കന്‍ ഏഷ്യയിലെ പ്രത്യേകിച്ചും ഇന്ത്യയില്‍ മതപരമായ പീഡനത്തെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നിലവിലെ അവസ്ഥയെ വിവരിച്ചു കൊണ്ട് ഫാ. ജോസഫ് വര്‍ഗ്ഗീസ് 'തെക്ക് കിഴക്കന്‍ ഏഷ്യയിലെ മതപരമായ പീഡനം' എന്ന പ്രബന്ധം അവതരിപ്പിച്ചു. ഹോളി സോഫിയ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സ്‌കൂള്‍ ഓഫ് തിയോളജിയിലെ പ്രൊഫസര്‍, ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം ആന്‍ഡ് ടോളറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അമേരിക്കയിലെ റീലിജിയന്‍സ് ഫോര്‍ പീസ് എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അംഗം, യുഎസ് കണ്‍സള്‍ട്ടേഷന്‍ ഓഫ് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് കാത്തലിക് ചര്‍ച്ചുകളുടെ പ്രതിനിധി, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭ സ്റ്റാന്‍ഡിംഗ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ വൈദികനാണ് ഫാ. ജോസഫ് വര്‍ഗീസ്. 

ബിജെപി സര്‍ക്കാരിനു കീഴില്‍ സ്‌പോണ്‍സര്‍ ചെയ്ത അക്രമങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. ഹിമാചല്‍ പ്രദേശ് അടുത്തിടെ നടപ്പാക്കിയ മതപരിവര്‍ത്തന വിരുദ്ധ നിയമം, അസമില്‍ എന്‍സിപി നടപ്പാക്കല്‍, വിവിധ ബിജെപി ആധിപത്യമുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുലിഞ്ച് ജനക്കൂട്ടം നടത്തിയ ആക്രമണം പരിശോധനയ്ക്കും അവലോകനത്തിനും വിധേയമായിരുന്നു.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. സത്പാല്‍ സിംഗ് സിഖ് മതത്തെക്കുറിച്ചും ഭൂരിപക്ഷ മതങ്ങളുടെ കൈകളില്‍ നിന്നും സിഖുകാര്‍ അനുഭവിക്കുന്ന മതപരമായ പീഡനത്തെക്കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു. സംഭാഷണത്തിന്റെ അന്തിമ കരട് എന്‍സിസി, എന്‍എസ്‌സി എന്നിവയുടെ പ്രതിനിധികള്‍ ഭാവിചര്‍ച്ചകള്‍ക്കായുള്ള ഒരു പ്രബന്ധമായി അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് സൗത്ത് ഈസ്റ്റ് സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.

ഒഹായോ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആണ് രണ്ട് ദിവസത്തെ പരിപാടികള്‍ കോ സ്‌പോണ്‍സര്‍ ചെയ്തത്.


ഇന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങളെ ക്രിസ്ത്യന്‍-സിഖ്  നേതാക്കള്‍ അപലപിച്ചുഇന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങളെ ക്രിസ്ത്യന്‍-സിഖ്  നേതാക്കള്‍ അപലപിച്ചുഇന്ത്യയിലെ ന്യൂനപക്ഷ പീഡനങ്ങളെ ക്രിസ്ത്യന്‍-സിഖ്  നേതാക്കള്‍ അപലപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക