Image

കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ രണ്ടുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു

Published on 18 October, 2019
കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ രണ്ടുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ രണ്ടു പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ആസന്‍സോള്‍ കുല്‍തി മേഖലയിലെ ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയിരുന്നത്. നേരത്തെ ഒരാളുടെ മൃതദേഹം ഖനിയില്‍നിന്ന് പുറത്തെടുത്തിരുന്നു.

ഒക്ടോബര്‍ 13നായിരുന്നു സംഭവം. അനധികൃതമായി ഖനനത്തിനിറങ്ങിയ മൂന്നു പേര്‍ സ്ഥലത്ത് കുടുങ്ങുകയായിരുന്നു. വിഷവാതകം ശ്വസിച്ച്‌ ഇവര്‍ക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. എന്‍.ഡി.ആര്‍.എഫ് സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക