Image

ചിരഞ്ജീവിയുടെ നായികയായി തൃഷ വീണ്ടും തെലുങ്കിലേയ്ക്ക്

Published on 18 October, 2019
ചിരഞ്ജീവിയുടെ നായികയായി തൃഷ വീണ്ടും തെലുങ്കിലേയ്ക്ക്

തെന്നിന്ത്യന്‍ താര സുന്ദരി തൃഷ തെലുങ്ക് സിനിമയിലേയ്ക്ക് വന്‍ മടങ്ങിവരവിന് ഒരുങ്ങുന്നു. ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് തൃഷയുടെ മടങ്ങി വരവ്.ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


2016ല്‍ റിലീസ് ചെയ്ത നായിക എന്ന ചിത്രമാണ് തൃഷ ഏറ്റവും ഒടുവില്‍ അഭിനയിച്ച തെലുങ്ക് ചിത്രം. ചിരഞ്ജീവി നായകനാകുന്ന നൂറ്റിയമ്ബത്തിരണ്ടാമത് ചിത്രത്തിലാണ് അടുത്തതായി തൃഷ നായികയാകുന്നത്. ചിത്രത്തിന്റെ പൂജ അടുത്തിടെ കഴിഞ്ഞിരുന്നു. ചിരഞ്ജീവിയുടെ അമ്മ അഞ്ജനയും ഭാര്യ സുരേഖയും ഉള്‍പ്പടെയുള്ളവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക