Image

ഇന്നു മുതലിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

Published on 18 October, 2019
ഇന്നു മുതലിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

സിജു വില്‍സണ്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഇന്നു മുതല്‍'. റെജിഷ് മിഥില ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുമ്ബളങ്ങി നൈറ്റ്‌സ് ഫെയിം സൂരജ് പോപ്‌സും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. എല്‍ദോ ഐസക് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ മെജോ ജോസെഫ് ആണ്.ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു.


വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിന് ശേഷം റെജിഷ് മിഥില സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ റെജിഷ് മിഥില, മെജോ ജോസെഫ്, എല്‍ദോ ഇസക്, ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക