Image

ജര്‍മനിയില്‍ വന്‍തോതില്‍ ഐ.ടി പ്രൊഫഷണല്‍സിനു ജോലി സാധ്യത

Published on 18 October, 2019
ജര്‍മനിയില്‍ വന്‍തോതില്‍ ഐ.ടി പ്രൊഫഷണല്‍സിനു ജോലി സാധ്യത
ബര്‍ലിന്‍: ജര്‍മനിയില്‍ ഉടനടി 82,000  ഐറ്റി കംപ്യൂട്ടര്‍ വിദഗ്ദ്ധരെ ആവശ്യമുണ്ടെന്ന് ഒരു പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 2000 ജര്‍മന്‍ കമ്പനികളിലാണ് ഈ തൊഴില്‍ അവസരങ്ങള്‍ തുറന്നിരിക്കുന്നത്.

ജര്‍മന്‍ ഭാഷ ഐറ്റി വിദഗ്ദ്ധര്‍ക്ക് നിര്‍ബദ്ധമാക്കാതെയുള്ള വീസയും വര്‍ക്കിങ് പെര്‍മിറ്റും സര്‍ക്കാര്‍ നല്‍കണമെന്നുള്ള ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നു കഴിഞ്ഞു.

കംപ്യൂട്ടര്‍ വിദഗ്ദ്ധരെ ആവശ്യത്തിന് കിട്ടാത്തുകൊണ്ട് പ്രമുഖ കമ്പനിയുടെ പ്രവര്‍ത്തനം തന്നെ മന്ദഗതിയിലേക്ക് നീങ്ങുന്നതായും സൂചനയുണ്ട്. പ്രതിവര്‍ഷം ജര്‍മനിയില്‍ വിവിധ കമ്പനികള്‍ പുറത്ത്  ഉണ്ടാകുന്ന ഐറ്റി ഉല്‍പന്നങ്ങള്‍ ഏതാണ്ട് ഡോളര്‍ 170 ബില്യണ്‍ യൂറോയുടെതാണെന്നാണ് കണക്ക്.

ഒരു കംപ്യൂട്ടര്‍ വിദഗ്ധനു പ്രതിവര്‍ഷം 50,000 യൂറോയുടെ ശമ്പളവും മറ്റ് അനുകൂല്യങ്ങളുമുണ്ട്. പ്രമുഖ കമ്പനികള്‍ പരസ്യത്തില്‍ ഇവിടെ വാഗ്ദാനം ചെയ്യുന്നത്.

ഭാഷാ പ്രശ്‌നം,  വംശീയ ആക്ഷേപം, വിദേശ വിദ്വേഷം, നാസിപടയോട്ടം തുടങ്ങി പ്രശ്‌നങ്ങളാണ് ജര്‍മനിയിലേക്ക് കംപ്യൂട്ടര്‍, വിദഗ്ദ്ധര്‍ കുടിയേറാന്‍ മടി  കാണിക്കുന്ന കാരണങ്ങളെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള കംപ്യൂട്ടര്‍ വിദഗ്ധര്‍ക്ക് ഈ അവസരം മുതലാക്കാം. വിവിധ കമ്പനിയുടെ  വെബ്‌സൈറ്റുകളില്‍! തൊഴില്‍ അവസരങ്ങള്‍ തുറന്ന് കിടപ്പുണ്ട് സന്ദര്‍ശിക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക