Image

കോഴിക്കോട് തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

Published on 18 October, 2019
കോഴിക്കോട് തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു


കോഴിക്കോട്: 24 വയസുകാരിയെയും രണ്ട് കുഞ്ഞുങ്ങളെയും തലാഖ് ചൊല്ലി ഉപേക്ഷിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ വളയം പോലീസിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നാദാപുരം സ്വദേശി സമീറാണ് ഭാര്യയെയും മക്കളെയും തലാഖ് ചൊല്ലി ഒഴിവാക്കിയത്. ഇയാള്‍ക്കെതിരെ നേരത്തെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി യുവതിയും മക്കളും സമീറിന്റെ വീടിന് മുന്നില്‍ സമരത്തിലാണ്.

നാദാപുരം സ്വദേശിയായ ഫാത്തിമ ജുവൈരിയെയും അഞ്ചും രണ്ടും വയസുള്ള രണ്ട് മക്കളെയും ഒരു വര്‍ഷം മുമ്പാണ് സമീര്‍ തലാഖ് ചൊല്ലി ഒഴിവാക്കിയത്. വിദേശത്തായിരുന്ന സമീര്‍ 20 ദിവസം മുമ്പ് നാട്ടിലെത്തി മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജുവൈരിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വളയം പോലീസ് സമീറിനെതിരെ കേസെടുത്തത്. 

ജുവൈരിയയ്ക്കും മക്കള്‍ക്കും 3500 രൂപ വീതം ജീവനാംശം നല്‍കാന്‍ നാദാപുരം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ തുക പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. തന്റെ 40 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഭര്‍തൃവീട്ടുകാര്‍ തട്ടിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയും ജുവൈരിയ കുടുംബ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക