Image

രാത്രി ഭക്ഷണം 8 മണിക്ക് മുമ്പ്, തടി കൂടുന്നത് ഒഴിവാക്കാം

Published on 19 October, 2019
 രാത്രി ഭക്ഷണം 8 മണിക്ക് മുമ്പ്, തടി കൂടുന്നത് ഒഴിവാക്കാം
രാത്രിഭക്ഷണം അമിതമാകുന്നത് തടികൂടാന്‍ കാരണമാകും. കഴിയുന്നതും എട്ടുമണിക്കുമുന്‍പുതന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം. കഴിച്ചാലുടന്‍ ഉറങ്ങുന്നതും നന്നല്ല. അങ്ങനെയായാല്‍ ദഹനരസങ്ങളുടെ ഉത്പാദനം കുറയും.

ഭക്ഷണത്തില്‍ 50 ശതമാനത്തോളം പച്ചക്കറികളായിരിക്കണം. അരി, ഗോതമ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും ഒമേഗ3 ഫാറ്റി ആസിഡ് ധാരാളമടങ്ങിയ ചെറിയ മത്സ്യങ്ങള്‍ കഴിക്കുകയും വേണം. ധാരാളം വെള്ളം കുടിക്കണം. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ മൈദ, റവ, ബ്രഡ് തുടങ്ങിയവയൊക്കെ ഒഴിവാക്കണം. പകരം തവിടോടുകൂടിയ ധാന്യങ്ങളാവാം.

ചികിത്സയുടെ ഭാഗമായി സ്റ്റിറോയ്ഡുകള്‍ കൂടുതലായി ഉപയോഗിക്കുന്നവരിലും അമിതവണ്ണം കണ്ടുവരുന്നു. എന്‍ഡോജീനിയസ് ഒബിസിറ്റിയാണ് മറ്റൊന്ന്. വ്യായാമംകൊണ്ടുമാത്രം ഇത്തരം പൊണ്ണത്തടി കുറയ്ക്കാന്‍ സാധിക്കില്ല. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനവും പാരമ്പര്യഘടകങ്ങളുമാണ് ഇതിനു കാരണം. ഇതിനു ഹോര്‍മോണ്‍ ചികിത്സതന്നെ വേണ്ടിവരും.

കോഴിയിറച്ചി ഉള്‍പ്പെടെ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം. പയര്‍, ഉഴുന്ന്, കടല എന്നിവയും ശരീരവണ്ണം കൂടാന്‍ കാരണമാകും. ഇവയ്ക്കു പകരം കാബേജ്, കാരറ്റ്, കോളിഫ്‌ലവര്‍, അമര, ബീന്‍സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

എല്ലാ കുട്ടികളും ജങ്ക് ഫുഡ്, ചോക്ലേറ്റ് എന്നിവ ഉപയോഗിക്കാറുണ്ട്. ഇതു നിയന്ത്രിക്കണം. ഒരാള്‍ക്ക് കൊഴുപ്പിനെ ഉരുക്കുന്നതിനുള്ള ശക്തി തലമുറകളായി കൈമാറിക്കിട്ടുന്നതാണ്. എത്ര കഴിച്ചാലും തടിവെക്കാത്തവരും വെള്ളം കുടിച്ചാലും വണ്ണം വെക്കുന്നവരുമുണ്ട്. ഇതിനു പിന്നില്‍ മേല്‍പ്പറഞ്ഞ പാരമ്പര്യഘടകമാണ് പ്രവര്‍ത്തിക്കുന്നത്. പി.സി.ഒ.ഡി., തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തകരാറുകള്‍ എന്നിവയും അമിതവണ്ണത്തിനു കാരണമാണ്.

പൊണ്ണത്തടി ചികിത്സയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യത്തേത് ജീവിതചര്യ ക്രമപ്പെടുത്തലാണ്. രണ്ടാമതായി വ്യായാമം വര്‍ധിപ്പിക്കണം. ഇതിനായി യോഗ, നടത്തം, നീന്തല്‍ എന്നിവ ശീലമാക്കാം. ദിവസേന ഒരുമണിക്കൂറെങ്കിലും നടക്കണം. 20 മിനിറ്റുവീതം കൂട്ടിക്കൂട്ടി ഒരുമണിക്കൂറില്‍ എത്തിക്കുന്നതാണ് നല്ലത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക