Image

മരട് ; ആല്‍ഫ വെഞ്ചേഴ്‌സ് എംഡി പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Published on 22 October, 2019
മരട് ; ആല്‍ഫ വെഞ്ചേഴ്‌സ് എംഡി പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

എറണാകുളം : മരട് ഫ്‌ളാറ്റ് നിര്‍മാണ കേസില്‍ ആല്‍ഫ വെഞ്ചേഴ്‌സ് എംഡി പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.


നേരത്തെ കോടതി നിര്‍ദേശിച്ചതനുസരിച്ച്‌ കഴിഞ്ഞ ദിവസം കേസ് ഡയറി ക്രൈംബ്രാഞ്ച് ഹാജരാക്കിയിരുന്നു. ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്.


മരടില്‍ നിയമം ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു കളയാന്‍ സുപ്രിം കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് ആല്‍ഫ സെറീന്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരിയായിരുന്ന സൂസന്‍ തോമസ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.


ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോള്‍ രാജിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി പോള്‍ രാജ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ തള്ളിയതോടെ പോള്‍ രാജിനെ ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. നേരത്തെ ഈ കേസില്‍ ഹോളി ഫെയ്ത്ത് എംഡി സാനി ഫ്രാന്‍സിസ് ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക