Image

നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയെ കണ്ടു, ഇന്ത്യയ്ക്ക് അഭിമാനമെന്ന് മോദി

Published on 22 October, 2019
നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയെ കണ്ടു, ഇന്ത്യയ്ക്ക് അഭിമാനമെന്ന് മോദി

ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയുടെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിജിത് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലായിരുന്നു മോദിയുടെ പ്രതികരണം. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.


നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. മാനവശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശംവ്യക്തമാണ്. വിവിധ വിഷയങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ സമഗ്രമായ സംഭാഷണംനടത്തി. അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാവിധ ഭാവി ഉദ്യമങ്ങള്‍ക്കും ആശംസകള്‍ നേരുന്നു- അഭിജിത് ബാനര്‍ജിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്‌ മോദി ട്വിറ്ററില്‍ കുറിച്ചു.


സാമ്ബത്തിക നൊബേല്‍ സമ്മാനത്തിന് അര്‍ഹനായശേഷം ആദ്യമായാണ് അഭിജിത് ബാനര്‍ജി ഇന്ത്യയിലെത്തുന്നത്. ചൊവ്വാഴ്ച അദ്ദേഹം കൊല്‍ക്കത്തയിലേക്ക് പോകും. മാതാവിനെ സന്ദര്‍ശിക്കാനെത്തുന്ന അദ്ദേഹം രണ്ടുദിവസം കൊല്‍ക്കത്തയില്‍ തങ്ങുമെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക