Image

'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍' ഒക്ടോബര്‍ 29 മുതല്‍ നവംമ്പര്‍ 1 വരെ

Published on 22 October, 2019
'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍' ഒക്ടോബര്‍ 29 മുതല്‍ നവംമ്പര്‍ 1 വരെ

ലണ്ടന്‍ : കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സെഹിയോന്‍ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍' ഒക്ടോബര്‍ 29 മുതല്‍ നവംമ്പര്‍ 1 വരെ ഈസ്റ്റ് സസെക്‌സില്‍ നടക്കും.

സെഹിയോന്‍ യുകെയുടെ കിഡ്‌സ് ഫോര്‍ കിംഗ്ഡം , ടീന്‍സ് ഫോര്‍ കിംഗ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . വിശുദ്ധ കുര്‍ബാന , ദിവ്യകാരുണ്യ ആരാധന , കുമ്പസാരം , സ്പിരിച്വല്‍ ഷെയറിംഗ് എന്നിവയും കുട്ടികളുടെ അഭിരുചിക്കിണങ്ങിയ വിവിധ പരിപാടികളും ധ്യാനത്തിന്റെ ഭാഗമായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.

വിവരങ്ങള്‍ക്ക്: ബിജോയ് 07960000217, തോമസ് 07877508926.

റിപ്പോര്‍ട്ട്:ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക