Image

സ്വീഡനില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നികുതി

Published on 22 October, 2019
സ്വീഡനില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നികുതി


സ്‌റ്റോക്ക്‌ഹോം: സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വീഡനില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. പ്ലാസ്റ്റിക് ബാഗുകളുടെ വില ഇരട്ടിയാക്കുന്ന തരത്തിലുള്ള നികുതി നിര്‍ദേശമാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

23 ക്രോണര്‍ വില വരുന്ന ബാഗുകള്‍ക്ക് മൂന്നു ക്രോണര്‍ നികുതിയാണ് ചുമത്തുക. ഗ്രോസറി സ്‌റ്റോറുകള്‍ സൗജന്യമായി നല്‍കിവരുന്ന ലൈറ്റ് വെയ്റ്റ് ബാഗുകള്‍ക്ക് 0.30 ക്രോണറും നികുതി ചുമത്തും.

ഈ ബാഗുകള്‍ ഇറക്കുമതി ചെയ്യുന്നവര്‍, അല്ലെങ്കില്‍ നിര്‍മിക്കുന്നവരാണ് നികുതി സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടത്. എന്നാല്‍, ഈ അധിക തുക ബാഗിന്റെ വിലയില്‍ ചുമത്തപ്പെടും എന്നതിനാല്‍ ആത്യന്തികമായി ഉപയോക്താക്കള്‍ തന്നെയാണ് കൂടുതല്‍ ഭാരം വഹിക്കാന്‍ നിര്‍ബന്ധിതരാകുക.

ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ പ്‌ളാസ്റ്റിക്കിന്റെ ഉപയോഗം തീര്‍ത്തും ഒഴിവാക്കി വരികയാണ്. കടകളില്‍ മുന്‍പ് സൗജന്യമായി ലഭിച്ചിരുന്ന പ്‌ളാസ്റ്റിക് കാരി ബാഗുകള്‍ക്ക് ഇപ്പോള്‍ ചാര്‍ജ് ഈടാക്കുന്നതുകൊണ്ട് ഉപഭോക്തക്കള്‍ സ്വന്തമായി ബാഗുകള്‍ കൊണ്ടുനടക്കുക പതിവാണ്. പരിസ്ഥിതി മലിനീകരണം തീരെ ഇല്ലാതാക്കാനുള്ള പുറപ്പാടിലാണ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
ജോയ് 2019-10-22 21:40:04
ഹാലോ ജോസ്‌, അമേരിക്കയിലെ കാലിഫോർണിയയിൽ ഈ സാധനം നോരോധിച്ചിട്ടു വർഷങ്ങളായി...ബയോ ഗ്രേഡ് ബാഗിന് വേറെ കാശും കൊടുക്കണം...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക