Image

ജാതിമത സംഘടനകളുടെ തിട്ടൂരങ്ങളെ തകര്‍ത്തെറിഞ്ഞ ഇടതുപക്ഷവിജയം : നവയുഗം.

Published on 24 October, 2019
ജാതിമത സംഘടനകളുടെ തിട്ടൂരങ്ങളെ തകര്‍ത്തെറിഞ്ഞ ഇടതുപക്ഷവിജയം : നവയുഗം.
ദമ്മാം: ഇടതുപക്ഷത്തെ തോല്‍പ്പിയ്ക്കാനായി ജാതിമതസംഘടനകള്‍ പരസ്യമായി പ്രചാരണം നടത്തിയിട്ടും, വലതുപക്ഷമാധ്യമങ്ങളുടെ സഹായത്തോടെ പ്രതിപക്ഷം അഴിമതിക്കഥകള്‍ കെട്ടിച്ചമച്ചു പ്രചരിപ്പിച്ചിട്ടും, ശബരിമലയെ മുന്‍നിര്‍ത്തി പച്ചയായ വര്‍ഗ്ഗീയത വിളമ്പിയിട്ടും, അതിനെയെല്ലാം തള്ളിക്കളഞ്ഞ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍, ഇടതുപക്ഷ സര്‍ക്കാരില്‍ അവര്‍ക്കുള്ള വിശ്വാസം വീണ്ടും കെട്ടിയുറപ്പിച്ചു എന്നാണ് ഉപതെരഞ്ഞെടുപ്പുകളിലെ അട്ടിമറി വിജയങ്ങള്‍ തെളിയിയ്ക്കുന്നതെന്ന് നവയുഗം സാംസ്‌ക്കാരികവേദി  കേന്ദ്രകമ്മിറ്റി വിലയിരുത്തി.

എന്‍.എസ്.എസ്സും, ഓര്‍ത്തഡോക്‌സ് സഭയും ഉള്‍പ്പടെയുള്ള ജാതിമത സംഘടനകളും, ശബരിമല വിഷയമുയര്‍ത്തി കോണ്‍ഗ്രസ്സും ബിജെപിയും മത്സരിച്ചു വര്‍ഗ്ഗീയപ്രചാരണം നടത്തിയിട്ടും, പാല, മഞ്ചേശ്വരം, കോന്നി, അരൂര്‍, എറണാകുളം, വട്ടിയൂര്‍ക്കാവ് എന്നീ ആറു മണ്ഡലങ്ങളില്‍ നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ മൂന്ന് സീറ്റുകളില്‍ ജയിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞത് കേരള സര്‍ക്കാര്‍ നടത്തിയ ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. മണ്ഡലരൂപീകരണത്തിന് ശേഷം ഇന്നുവരെ ഇടതുപക്ഷം ജയിക്കാത്ത പാല, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ജയിയ്ക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷസര്‍ക്കാരിന് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അരൂരും, യു.ഡി.എഫ് കോട്ടയായ എറണാകുളത്തും പരാജയപ്പെട്ടത് വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് എന്നതും ഇടതുപക്ഷം നേടിയ മുന്നേറ്റത്തെ കാണിയ്ക്കുന്നു. മോഡിപ്പേടിയില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയില്‍ നിന്നും കരകയറാന്‍ ഈ വിജയങ്ങള്‍ മൂലം ഇടതുപക്ഷത്തിന് കഴിഞ്ഞതായി നവയുഗം കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷസര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ ജനാധിപത്യവിശ്വാസികളെയും നവയുഗം കേന്ദ്രകമ്മിറ്റി അഭിവാദ്യം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക