Image

കെഎംസിസി മെല്‍ബണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം

Published on 24 October, 2019
കെഎംസിസി മെല്‍ബണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം


മെല്‍ബണ്‍: ജീവകാരുണ്യ സന്നദ്ധ സംഘടനാ രംഗത്ത് മാതൃകയായി പ്രവര്‍ത്തിക്കുന്ന കെഎംസിസിയുടെ മെല്‍ബണ്‍ ചാപ്റ്റര്‍ നിലവില്‍ വരുന്നു. ഒക്ടോബര്‍ 27 ന് ടോട്ടന്‍ ഹാം ലൈറ്റ് ഫൗണ്ടേഷനില്‍ നടക്കുന്ന ചടങ്ങില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും.

പ്രശസ്ത പ്രാസംഗികനും ട്രെയിനറുമായ ഡോ.സുലൈമാന്‍ മേല്‍ പത്തൂര്‍ ക്ലാസ് നയിക്കും. മള്‍ട്ടി കള്‍ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധിയായി എം.പി.കൗശല്യ വഗേല, ഡിപ്പാര്‍ട്‌മെന്റ് മേയര്‍, മാരിബിര്‍ണോംഗ് സിറ്റി കൗണ്‍സില്‍ സാറ കാര്‍ട്ടര്‍,പ്രവാസി മലയാളി സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക