Image

യുഎഇ അണങ്കൂറിയന്‍സ് ഫുട്‌ബോള്‍ ടീം ജേഴ്‌സി പ്രകാശനം ചെയ്തു

Published on 24 October, 2019
യുഎഇ അണങ്കൂറിയന്‍സ് ഫുട്‌ബോള്‍ ടീം ജേഴ്‌സി പ്രകാശനം ചെയ്തു


ദുബായ്: യുഎഇ  അണങ്കൂര്‍ മേഖലയിലെ നിവാസികളുടെ കൂട്ടായ്മയമായ
അണങ്കൂറിയന്‍സിന്റെ 2019 20 വര്‍ഷത്തേക്കുള്ള ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സി പ്രകാശനം ന സാമൂഹ്യ പ്രവര്‍ത്തകനും മുന്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും അധ്യാപകനുമായ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞി മാഷ് നിര്‍വഹിച്ചു

മുന്‍ വര്‍ഷങ്ങളില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ അണങ്കൂറിയന്‍സ് ഒക്ടോബര്‍ 25 നു നടക്കുന്ന കാസര്‍ഗോഡ് മുന്‍സിപ്പല്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തി മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

ജേഴ്‌സി പ്രകാശന ചടങ്ങില്‍ യു എ ഇ അണങ്കൂറിയന്‍സ് മെമ്പര്‍മാരായ റഹ്മാന്‍ ബെദിര, ശരീഫ് ഹമ്മദ് പച്ചക്കാട്, അച്ചു പച്ചക്കാട് , റഹീം അറഫാ റോഡ്, ഇബ്രാഹിം കൊല്ലമ്പാടി , ഖാദര്‍ കൊല്ലമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക