Image

വിന്‍മാര്‍ട്ട് ഗ്രൂപ്പ് വാര്‍ഷിക പൊതുയോഗം

Published on 24 October, 2019
വിന്‍മാര്‍ട്ട് ഗ്രൂപ്പ് വാര്‍ഷിക പൊതുയോഗം
കുവൈത്ത്: വിന്‍മാര്‍ട്ട് ഗ്രൂപ്പിന്റെ ആദ്യ വാര്‍ഷിക പൊതുയോഗം കുവൈത്ത് അജിയാല്‍ മാളിലെ ബോളിവുഡ് ലൈഫ് റസ്റ്ററന്റില്‍ ചേര്‍ന്നു. പ്രവാസികളുടെ പുനരധിവാസവും അവരുടെ ക്ഷേമവും സ്ഥിരവരുമാനവുമാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ഡയറക്ടര്‍ അഫ്‌സല്‍ പുളിക്കീല്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.

വിന്‍മാര്‍ട്ട് ഗ്രൂപ്പിന്റെ കോട്ടയം ജില്ലയില്‍ ആരംഭിക്കുന്ന ആദ്യ പദ്ധതിയായ വിന്‍മാര്‍ട്ട് മാളിന്റെ വിശദാംശങ്ങള്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ ജോബി വടക്കേല്‍, ഷാഹിദ് ചാലിപറമ്പ്, മുഹമ്മദ് ഷിബിലി എന്നിവര്‍ വിശദീകരിച്ചു. നിലവിലെ വിന്‍മാര്‍ട്ട് അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെംബര്‍ഷിപ്പ് കാര്‍ഡും ഡയറക്ടര്‍ ബാബു ജോസഫ് വിതരണം ചെയ്തു. മറ്റു ഡയറക്ടര്‍മാരായ മുഹമ്മദ് ഇസ്മായില്‍, നാസിം, ജാബിര്‍ കുന്നപ്പള്ളില്‍, ഡെറിയ സലക്‌സ്, സുബൈര്‍, അബ്ദുല്‍സലാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക് : അല്ലെങ്കില്‍ 6627 6583 , 9935 8264 ഈ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക