Image

ഐഐസിഎഫ് നവരാത്രി സംഗീതാര്‍ച്ചന

Published on 24 October, 2019
ഐഐസിഎഫ് നവരാത്രി സംഗീതാര്‍ച്ചന

റിയാദ്: നവരാത്രിയോടനുബന്ധിച്ചു വിജയദശമി ദിനത്തില്‍ റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒത്തുകൂടിയ നിറഞ്ഞ സദസിന് മുന്നില്‍ പ്രമുഖ സംഗീതഞ്ജന് മുഖത്തല ശിവജിയുടെ നേതൃത്വത്തില് കര്‍ണാടക സംഗീത കച്ചേരി അരങ്ങേറി.

ശങ്കര്‍ കേശവന്‍ മൃദംഗവും രവിശങ്കര് ഹാര്‍മോണിയവും വായിച്ചു. ഗണപതി സ്തുതിയില്‍ തുടങ്ങി കേട്ടുപതിഞ്ഞ ഹിമാഗിരിതനയേ എന്ന ശുദ്ധ ധന്യാസി രാഗത്തിലുള്ള കീര്ത്തനവും അന്നപൂര്‌ന്നെവിശാലാക്ഷി എന്ന ശ്യാമ രാഗത്തിലെ ദീക്ഷിത കൃതിയും ആലപിച്ചപ്പോള്‍ നഗുമോ എന്ന ആഭേരി രാഗത്തിലുള്ള ത്യാഗരാജ കൃതി തനിയാവര്ത്തനമായും നിറഞ്ഞ സദസിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.

17 വര്‍ഷത്തിനുശേഷമാണ് കച്ചേരിക്കായി താന്‍ മൃദംഗം വായിച്ചതെന്ന് ആസ്വാദകരെ വിസ്മയിപ്പിക്കുംവിധം തനിയാവര്ത്തനം വായിച്ച ശങ്കര് കേശവന് പറഞ്ഞു. റിയാദില്‍ ബാങ്കില്‍ ഉദ്യോഗസ്ഥനാണ് ശങ്കര് കേശവന്‍. വയലിനു പകരമായി ഹാര്‍മോണിയം കൊണ്ട് മനോഹരമായി അകമ്പടി ചേര്‍ത്ത ചെന്നൈ സ്വദേശിയായ രവിശങ്കറും റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്.

കുട്ടികളെ പങ്കാളികളാക്കി ആകാശരൂപിണി.. എന്ന സിനിമ ഗാനവും മറ്റു ജനകീയ ഗാനങ്ങളും ആലപിച്ചുകൊണ്ട് ആസ്വാദകരെ കൈയിലെടുക്കാനും ശിവജിക്ക് സാധിച്ചു.

പ്രദീപ് മേനോന് മുഖ്യാഥിതിയെ പൊന്നാടയണിയിച്ചു ആദരിച്ചപ്പോള് മഹാദേവ അയ്യര് കലാകാരന്മാര്ക്ക് മൊമെന്റോ നല്കി.

ബിജു മുല്ലശേരി,കൊച്ചുകൃഷ്ണന്‍ കാറല്‍മണ്ണ, ഉണ്ണികൃഷ്ണന്‍ കൊയിപ്പള്ളില്‍, മനോജ് നായര്‍ ഒറ്റപ്പാലം, എസ്.ആര്‍ രഞ്ജിത്ത് എന്നിവര്‍ കലാസന്ധ്യക്ക് നേതൃത്വം നല്കി. സരിത ഉണ്ണികൃഷ്ണന് അവതാരകയായിരുന്നു .

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക