Image

ജോര്‍ജി വര്‍ഗ്ഗീസ് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

വറുഗീസ് സാമുവേല്‍ Published on 25 October, 2019
ജോര്‍ജി വര്‍ഗ്ഗീസ് ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഫ്‌ലോറിഡ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2020 2022 പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി ജോര്‍ജി വര്‍ഗ്ഗീസിനെ കൈരളി ആര്‍ട്‌സ് ക്ലബ്, സൗത്ത് ഫ്‌ലോറിഡ ഐക്യകണ്ഡേന നാമനിര്‍ദ്ദേശം ചെയ്തു. കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ് വര്‍ഗീസ് സാമുവേല്‍, സെക്രട്ടറി ചെറിയാന്‍ മാത്യു, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമന്‍.സി.ജേക്കബ്ബ്, ഫൊക്കാനാ വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍,ഫൌണ്ടേഷന്‍ മുന്‍ ചെയര്മാന് ജേക്കബ് പടവത്തില്‍, മേരി ജോര്‍ജ്, രാജു ഇടിക്കുള,വര്‍ഗീസ്  ജേക്കബ്, ലിബി ഇടിക്കുള, ഫൊക്കാനാ മുന്‍ പ്രസിഡന്റ് കമാന്‍ഡര്‍ ജോര്‍ജ് കോരുത് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ഐക്യകണ്ഡേന നിര്‍ദ്ദേശിക്കുകയായിരുന്നു.

ലിബി ഇടിക്കുള പേരു നിദ്ദേശിക്കുകയും ഏബ്രഹാം കളത്തില്‍, വര്‍ഗീസ് ജേക്കബ് എന്നിവര്‍ പിന്താങ്ങുകയും ചെയ്തു.ഫൊക്കാനയിലെ സജീവ സാന്നിദ്ധ്യമായ ജോര്‍ജി വര്‍ഗീസ് ഈ സംഘടനയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാളാണ്. ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍, 2019 ലെ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, മാര്‍ത്തോമ നോര്‍ത്ത്  അമേരിക്കന്‍ റശീരലലെ കൌണ്‍സില്‍ മെംബര്‍, ഫാമിലി കോണ്‍ഫറന്‍സ് സെക്രട്ടറി, ഇന്‍ഡോര്‍ യുണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും  പ്രവര്‍ത്തന വിജയം കൈവരിച്ച  ജോര്‍ജി വര്‍ഗ്ഗീസ് ഫൊക്കാനയ്ക്ക് മാത്രമല്ല അമേരിക്കന്‍ മലയാളികള്‍ക്കും മാതൃകയാകാവുന്ന വ്യക്തിത്വത്തിനുടമയാണ്. ഇന്ത്യ പ്രസ് ക്ലബ് ഫ്‌ലോറിഡാ ചാപ്റ്റര്‍ സെക്രെട്ടറി കൂടിയാണ് ശ്രീ. ജോര്‍ജി വറുഗീസ്.

കഴിഞ്ഞ 15 വര്‍ഷത്തിനു മുമ്പാണ് ഫ്‌ലോറിഡ, ഫൊക്കാന കണ്‍വന്‍ഷനു ആതിഥേയത്വം വഹിച്ചത്. അതു കൊണ്ട് ഫൊക്കാനാ കണ്‍വന്‍ഷന്‍ എന്തുകൊണ്ടും ഫോറിഡയില്‍ തന്നെ നടക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് ജോര്‍ജി വറുഗീസ് വ്യക്തമാക്കി.

വിവിധ സംഘടനകളുടെ കൂട്ടായ്മയോടെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ജോര്‍ജി വര്‍ഗ്ഗീസിന് കഴിയും. അതു കൊണ്ട് ഫൊക്കാനാ അംഗ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും പിന്തുണ ജോര്‍ജി വര്‍ഗീസിന് നല്‍കണമെന്ന്  അപേക്ഷിക്കുന്നു . ജോര്‍ജ് സാവുവേല്‍, ലിസി പടവത്തില്‍, തോമസ് ജോര്‍ജ്, ഡീന ജോര്‍ജ്, പ്രീതി സാമുവേല്‍ തുടങ്ങിയവരും പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്ത് ജോര്‍ജി വര്‍ഗീസിന് പിന്തുണ പ്രഖ്യാപിച്ചു.


വറുഗീസ് സാമുവേല്‍, കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക