Image

ജങ്ക് ഫുഡും, മൈഗ്രേനും തമ്മില്‍ ബന്ധമുണ്ടോ?

Published on 25 October, 2019
ജങ്ക് ഫുഡും, മൈഗ്രേനും തമ്മില്‍ ബന്ധമുണ്ടോ?
കൃത്രിമ ഭക്ഷണവും ജങ്ക് ഫുഡും മൈഗ്രേന്‍ തലവേദന കൂട്ടുമെന്ന് ഡോക്ടര്‍മാര്‍. വൈന്‍, ചീസ്, യീസ്റ്റ്, ഫുഡ് പ്രിസര്‍വേറ്റീവുകള്‍ എന്നിവയും അപകടകാരികളാണ്.   ഓരോരുത്തര്‍ക്കും അവരവരുടെ ശരീരം നിഷേധിക്കുന്ന ഭക്ഷണം ഏതൊക്കെയെന്ന് കണ്ടെത്തി ഒഴിവാക്കുന്നതാണ് പ്രധാനം

സന്ധ്യ കഴിഞ്ഞാല്‍ കോഫിയും കഫീന്‍ അടങ്ങിയ മറ്റു പാനീയങ്ങളും ഒഴിവാക്കണം. ഇവ നിങ്ങളുടെ തലവേദന വര്‍ധിപ്പിക്കുകയേ ഉള്ളൂ. കിടക്കുന്നതിനു തൊട്ടുമുന്‍പു ഭക്ഷണം കഴിക്കുന്ന രീതി മാറ്റുക. അത്താഴം കഴിഞ്ഞ് ചുരുങ്ങിയത് ഒന്നര മണിക്കൂര്‍ കഴിഞ്ഞേ ഉറങ്ങാവൂ.

സന്ധ്യയാകുമ്പോള്‍തന്നെ തലവേദന തുടങ്ങുന്ന ദിവസങ്ങളില്‍ രാത്രി ഹോട്ടല്‍ ഫുഡ് ഒഴിവാക്കുക. ഇതില്‍ ചേര്‍ക്കുന്ന നിറവും രുചിവര്‍ധക പദാര്‍ഥങ്ങളും മൈഗ്രേന്‍ വഷളാക്കും.  അധികസമയം കംപ്യൂട്ടര്‍ സ്ക്രീനില്‍ നോക്കിയിരുന്നാല്‍ മൈഗ്രേന്‍ കൂടും.

ഉറക്കം വരുന്നില്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നോക്കിക്കിടക്കുന്ന ശീലം പാടെ വേണ്ടെന്നുവയ്ക്കണം. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് സ്‌ട്രെസ് നല്‍കും എന്നുമാത്രമല്ല ഉറക്കം വൈകിപ്പിക്കുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക