Image

അഡ്വ.കെ.ജെ.ജോസഫ് കോയിപ്പള്ളി നിര്യാതനായി

Published on 25 October, 2019
അഡ്വ.കെ.ജെ.ജോസഫ് കോയിപ്പള്ളി നിര്യാതനായി



ആലപ്പുഴ: യുക്മ സാഹിത്യ വേദി കണ്‍വീനറും യുക്മ കേരള പൂരം വള്ളംകളിയുടെ സംഘാടകരില്‍ പ്രമുഖനുമായ ജേക്കബ് കോയിപ്പള്ളിയുടെ പിതാവും, ആലപ്പുഴ ബാറിലെ പ്രമുഖ അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന അഡ്വ. കെ ജെ ജോസഫ് കോയിപ്പള്ളി (83) നിര്യാതനായി. സംസ്‌കാരം ശനിിയാഴ്ച ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍.

ജേക്കബ് കോയിപ്പള്ളിയുടെ പിതാവിന്റെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്,യുക്മ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍, യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ആന്റണി എബ്രഹാം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക