Image

മെക്‌സിക്കന്‍ മതില്‍ (തമ്പി ആന്റണി തെക്കേക്ക്)

Published on 27 October, 2019
മെക്‌സിക്കന്‍ മതില്‍ (തമ്പി ആന്റണി തെക്കേക്ക്)
 For competition E Malayali)

'കുപ്രസിദ്ധ മെക്‌സിക്കന്‍ ഡ്രഗ്ഗ് ഡീലര്‍ കാലോസ് ലോപ്പസ്  അമേരിക്കന്‍ ബോര്‍ഡര്‍ പെട്രോളിന്‍റെ കസ്റ്റഡിയില്‍ എന്നായിരുന്നു അന്നത്തെ ബ്രേയ്ക്കിങ് ന്യൂസ് '  ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ സന്തോഷ് ഒരു ഞെട്ടലോടെ ആണ് ആ വാര്‍ത്ത കേട്ടത്. മെക്‌സിക്കന്‍ മതിലിന്‍റെ തൊട്ടടുത്തുള്ള റിയോ ഗ്രാന്‍ഡെ നദിയുടെ തീരത്തുള്ള ഓറഞ്ചു തോട്ടത്തില്‍നിന്നാണ്  കാര്‍ലോസിനെ അറസ്റ്റ് ചെയ്തതെന്നാണ്  റിപ്പോര്‍ട്ട് . അമേരിക്കയും മെക്‌സിക്കോയും വേര്‍തിരിക്കുന്ന ആ നദിക്കപ്പുറത്തുള്ള കാട്ടുപ്രദേശമാണ്  മേക്ക്‌സിക്കോയില്‍നിന്നുള്ള അഭയാര്‍ത്ഥികളുടെ ഏക ഒളിത്താവളം.  അവര്‍ അവിടെനിന്നും അതിസാഹസികമായി ആഴമുള്ള ആ നദിയില്‍ ചാടി നീന്തിയാണ്  അമേരിക്കന്‍ അതിര്‍ത്തിയിലേക്കു ഞുഴഞ്ഞു കയറാറുള്ളത്  . ഒരു കുടുബം ഒന്നിച്ചു നീന്തുബോള്‍ പലപ്പോഴും കുട്ടികള്‍ നദിയില്‍ താഴും,അവര്‍ അങ്ങനെ വെള്ളംകുടിച്ചു മരിക്കാറുണ്ടെന്നെക്കെയുള്ള കഥനകഥകള്‍  വാര്‍ത്തകളില്‍ നിറയാറുണ്ട് . എന്തുവന്നാലും തേനും പാലുമൊഴുകുന്ന ഒരു കനാന്‍ ദേശത്തേക്കുള്ള യാത്ര അവര്‍ ഉപേഷിക്കുമെന്നു തോന്നുന്നില്ല .  നദി നീന്തിക്കടന്നാല്‍ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഓറഞ്ചു  തോട്ടങ്ങളാണ് അവരുടെ പിന്നത്തെ ഒളിത്താവളം . വിശക്കുബോള്‍ പഴുക്കാത്ത ഓറഞ്ചും നദിയിലെ വെള്ളം കുടിച്ചും ചിലപ്പോള്‍ ആഴ്ചകളോളം അവര്‍ അവിടെ ഒളിവില്‍ താമസിക്കേണ്ടി വരും. അങ്ങനെ   ഓറഞ്ചുചെടികളുടെ മറവില്‍  ഒളിച്ചിരുന്ന കാര്‍ലോസിനെ  അതിര്‍ത്തിസേനയിലെ ഹെലികോപ്റ്ററാണ് ദൂരേന്നു കണ്ടുപിടിച്ചത് .

ഹെലികോപ്റ്റര്‍ താഴ്ന്നു പറക്കുബോള്‍ ആടിയുലയുന്ന ഓറഞ്ച് മരങ്ങള്‍ ക്കിടയിലൂടെ ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടയിലാണ് മിക്കവാറും കണ്ടുപിടിക്കപ്പെടുന്നത്.  അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് പോലീസ് പാഞ്ഞെത്തി പമ്മിയിരുന്നു പൂച്ച എലിയെ പിടിക്കുന്ന ലാഘവത്തോടെ  കാര്‍ലോസിന്റെ മേല്‍ ചാടി വീഴുകയായിരുന്നിരിക്കണം . വാര്‍ത്ത കേട്ടപ്പോഴേ അയാള്‍  ആകെ ആശയക്കുഴപ്പത്തിലായി .ആരാണീ കാര്‍ലോസ്, അതത്ര പെട്ടന്ന് തിരിച്ചറിയാവുന്ന ഒരു പേരല്ല, അത്രക്കും കാര്‍ലോസ്മാരുണ്ട് മെക്‌സിക്കോയില്‍ .  ജോണ്‍ എബ്രഹാമിന്‍റെ  കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്നൊരു കഥയുണ്ട് . പുത്തരിക്കണ്ടം മൈതാനത്തു നിരത്തി നിര്‍ത്താനുള്ള മത്തായിമാരുണ്ടാകും കോട്ടയത്തെന്നാണ്  ആ കഥ വായിച്ച  ഒരു രസികന്‍ ഒരിക്കല്‍ പറഞ്ഞത്  . അങ്ങനെയുള്ള കോട്ടയത്തുപോയി ഒരു മത്തായിയെയോ അല്ലെങ്കില്‍  കോതമംഗലത്തുപോയി ഒരു എല്‍ദോയെയോ അന്ന്വേഷിക്കുന്നതിലും ദുഷ്കരമാണ് മെക്‌സിക്കോയില്‍നിന്നും  ഒരു കാര്‍ലോസിനെ തിരഞ്ഞുപിടിക്കാന്‍.  പത്തു മെക്‌സിക്കോക്കാരനെ പരിചയപെട്ടാല്‍ അതില്‍ കുറഞ്ഞത് ഒരു രണ്ടു കാര്‍ലോസ് എങ്കിലും കാണും എന്നത് ആര്‍ക്കാണറിയാത്തത് . എന്നാലും ടി വി യില്‍ കാണിക്കുന്ന അയാളുടെ പടം കണ്ടപ്പഴാണ് ഒരു സംശയം തോന്നിയതും  ആ പഴെയ ഓര്‍മ്മകളിലേക്ക് ഒരു തിരിക്കയാത്ര നടത്തിയതും . വര്‍ഷങ്ങള്‍ക്കു മുന്‍പ്  അയാള്‍ക്കറിയാവുന്ന ഒരേയൊരു കാര്‍ലോസ് അയാള്‍ ഓര്‍മ്മയില്‍നിന്നുപോലും എന്നേ ഓടിയൊളിച്ചിരുന്നു.  എന്നിട്ടും  ഒന്നു പിറകെപോയി തിരിച്ചുപിടിക്കാനുള്ള  ഒരു വിഫല ശ്രമത്തിലായിരുന്നു സന്തോഷിലെ എഴുത്തുകാരന്‍ . സതേണ്‍ ടെക്‌സസ്സിലെ മക്കാലന്‍ എന്ന സ്ഥലത്തുള്ള ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിയിലായിരുന്നു അന്ന് ജോലി ചെയിതിരുന്നത്. പതിവായി കണ്ടുകൊണ്ടിരുന്ന കാര്‍ലോസിനെ ഒരിക്കല്‍ ജോലിസ്ഥത്തുനിന്നും ഒരവുധി  കഴിഞ്ഞു വന്നപ്പോഴാണ്  കാണാതായത് . തന്‍റെ ആരുമല്ലെങ്കിലും അന്ന് കാണാതിരുന്നപ്പോള്‍ വല്ലാത്തൊരു  നഷ്ടബോധം തോന്നി.  ഒരന്ന്വേഷണം നടത്തിയെങ്കിലും  അയാള്‍ എവിടെയെങ്കിലും പോയി തുലയട്ടെ ആര്‍ക്കെന്തു ചേതം എന്നുള്ള മാസസികാവസ്ഥയിലായിരുന്നു അതിന്‍റെ  ക്‌ളൈമാക്‌സ് . ഇപ്പോള്‍ ഈ വാര്‍ത്തയൊക്കെ സോഷ്യല്‍ മീഡിയയിലും അല്ലാതെയുമൊക്കെ അറിഞ്ഞിട്ടും  വീണ്ടും  ആ പഴകി തുരുബെടുത്ത ഓര്‍മ്മകളെ എന്തിനു വീണ്ടും ഉണര്‍ത്തനം എന്നുള്ള ചിന്തയിലായിരുന്നു. ടി വിയില്‍ അപ്പോഴും തുടര്‍ച്ചയായി ആ വാര്‍ത്ത സ്‌ക്രോള്‍ ചെയിതുകൊണ്ടിരിക്കുന്നു.  അപ്പോഴേക്കും വര്‍ഷങ്ങള്‍ക്കു  മുന്‍പ് തനിക്കറിയാവുന്ന കാര്‍ലോസിനെ കണ്ടതുമുതലുള്ള  ഓര്‍മ്മകള്‍ ഒരു ചലചിത്രംപോലെ മനസിലൂടെ ഓടിത്തുടങ്ങുകയായിരുന്നു .അയാളെ എങ്ങനെയെങ്കിലും കണ്ടെത്തണം എന്ന ഉദ്ദേശത്തോടെതന്നെയാണ് സന്തോഷ്കുമാര്‍  ഫേസ്ബുക്കില്‍ ഇടാനായി ഒരു കുറിപ്പു എഴുതിയത് .

ആരാണീ കാര്‍ലോസ് ലോപ്പസ് . എന്ന തവാചകത്തോടുകൂടിയാണ് തുടങ്ങിയത് . ഈ പോസ്റ്റ് വായിക്കുന്നവര്‍ ആരാണെങ്കിലും എന്തെങ്കിലും വിവരം കിട്ടിയാല്‍ ഉടന്‍ ബെന്ധപെടുമെന്നു പ്രതീഷിക്കുന്നു എന്നും എഴുതിയിരുന്നു. അതിന്‍റെ പൂര്‍ണരൂപം ഇവിടെ കുറിക്കുന്നു.

ആരാണീ കാര്‍ലോസ്

ഞാന്‍ അന്നു ജോലിചെയ്തിരുന്ന  അമേരിക്കയുടെ അതിര്‍ത്തി നഗരമായ മക്കാലന്‍ എന്ന ചെറിയ പട്ടണത്തിലായിരുന്നു . മെക്‌സിക്കയോട് ചേര്‍ന്നുള്ള പ്രദേശമായതുകൊണ്ടാകാം ടെക്ക്‌സസ്സിലെ ആ നഗരത്തില്‍ അധികവും മെക്‌സിക്കന്‍ വര്‍ഗ്ഗക്കാരാണ്  . അന്നൊക്കെ പതിവായി കാണാറുള്ള ഒരു ഹോംലെസ്സ് ആയിരുന്നു എന്റെ ഓര്‍മ്മയിലുള്ള ഈ കാര്‍ലോസ് . ഞാന്‍ സാധാരണ  ലഞ്ച് കാഴിക്കാന്‍ പോകുന്ന വഴിയിലുള്ള  വില്‍മാര്‍ തെരുവില്‍വെച്ചാണ്  അയാളെ ആദ്യമായി ഞാന്‍  കണ്ടുമുട്ടുന്നത് . ആ തെരുവിലെ നട്ടുവളര്‍ത്തിയ പൊക്കംകുറഞ്ഞ  മേപ്പിള്‍മരങ്ങള്‍ക്കിടയില്‍ ആരും ശ്രെദ്ധിക്കപെടാന്‍ സാദ്ധ്യതയില്ലാത്ത ഒരു പഴെയ ഒറ്റനിലകെട്ടിടത്തിലെ പച്ചക്കറിക്കടയുടെ ഓരംചേര്‍ന്നാണ് അയാള്‍ ഇരിക്കാറുണ്ടായിരുന്നത് . അവിടെ മൂന്നു ബിസിനസ്സ് ഉള്ളതില്‍ ഓപ്പണ്‍ എന്നെഴുതിയ രണ്ടു കടകള്‍ ഉണ്ട്.  ഒന്നൊരു ഐസ്ക്രീ ഷോപ്പും മറ്റൊന്ന് ഒരു ബാര്‍ബര്‍ ഷോപ്പുമാണ് . അതില്‍ അടഞ്ഞുകിടക്കുന്ന നാലാമത്തെ  ഷോപ്പിന്‍റെ   വാതിക്കലായിരുന്നു അയാളുടെ ഇരിപ്പടം . ഷോപ്പിന്‍റെ ഗ്‌ളാസ്‌ഡോറില്‍ അടച്ചിട്ടിരിക്കുന്നു എന്നും വാടകയ്ക്കു കൊടുക്കപ്പെടും എന്ന് ഇഗ്‌ളീഷില്‍ എഴുതിയ കറുത്ത
അക്ഷരത്തിലുള്ള ബോര്‍ഡ് തൂങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് കുറെ മാസങ്ങളായല്ലോ എന്നുപോലും ഓര്‍ക്കുന്നത് അയാളുടെ ആ ഇരിപ്പു കാണുബോഴായിരുന്നു. ഒറ്റ നോട്ടത്തില്‍  അയാള്‍ ഒരു ഭാവനരഹിതന്‍ എന്നൊന്നും തോന്നുകയില്ലായിരുന്നു. അയാളുടെ അരികില്‍ത്തന്നെ ഒരു സൈന്‍ ബോര്‍ഡ് കമഴ്ത്തിവെച്ചിട്ടുണ്ടായിരുന്നു . അതുകൊണ്ട് ഒരു യാചകനായിരിക്കാം എന്നു ഊഹിക്കാമെങ്കിലും അങ്ങനെ തോന്നത്തക്ക രീതിയിലുള്ള ഒരു ലക്ഷണവും ഇല്ലായിരുന്നു.  ആ ബോര്‍ഡില്‍ എന്താണ് എഴിതിയിരിക്കന്നത് എന്നുള്ള ഒരാകാംഷയുണ്ടായിരുന്നുവെങ്കിലും അതിനുള്ള ശ്രമമൊന്നും നടത്തിയില്ല. സാമാന്ന്യം നല്ല രീതിയിലുള്ള വസ്ത്രങ്ങളായിരുന്നു അയാള്‍ ധരിച്ചിരുന്നത് . ഞാന്‍ ആവഴി നടക്കുബോള്‍ ഒരിക്കല്‍പോലും അയാള്‍ എന്‍റെ മുഖത്തേക്ക് നോക്കിയതായി ഓര്‍ക്കുന്നതേയില്ല . ആ ഗ്‌ളാസ് ഡോറില്‍ ചാരി വെറുതെ നിലത്തേക്ക് നോക്കിയിരിക്കും . നിലത്തു ഒരു പഴെയ തുകല്‍ ബാഗും ഒന്നുരണ്ടു പ്ലാസ്റ്റിക് കൂടുകളും ഒരു വാട്ടര്‍ ബോട്ടിലും അലഷ്യമായി വെച്ചിട്ടുണ്ട്. ഒരു ഊന്നുവടി തൊട്ടടുത്തുള്ള തൂണില്‍ ചാരി വെച്ചുട്ടുണ്ട് . അതയാളുടെയാണോ എന്നൊന്നും അറിയില്ലായിരുന്നു . അങ്ങനെ ഒരൂന്നുവടികൊണ്ടു നടക്കേണ്ട അവശതയൊന്നും കണ്ടിട്ടു തോന്നുന്നുമില്ലായിരുന്നു. ഗ്രെ നിറത്തിലുള്ള പാന്റും ഒരു മഞ്ഞ ടീ  ഷര്‍ട്ടും മുകളില്‍ കുറെ പഴക്കം തോന്നിപ്പിക്കുന്ന ഒരു നരച്ച കറുത്ത ജാക്കറ്റും ഒരിക്കലും ചീകിയെന്നു തോന്നിപ്പിക്കാത്ത അലഷ്യമായി കാറ്റില്‍ പറക്കുന്ന മുടിയും അലസമായി  ഒതുക്കിയ താടിയും . ചില ദിവസങ്ങളില്‍  പല കളറിലുള്ള ഷര്‍ട്ടു മാത്രം മാറാറുള്ളതൊഴിച്ചാല്‍ മറ്റു പറയത്തക്ക മാറ്റങ്ങളൊന്നുമില്ല. ഒരു ദിവസം എന്‍റെ പതിവ് നടത്തത്തില്‍ അയാളുടെ അരികത്തായി ഒന്നു നിന്നു.  ഫോണില്‍ എന്തോ തിരയുന്ന മട്ടില്‍ മനപ്പൂര്‍വം ഞാന്‍ അയാളുടെ അടുത്തു നിന്ന് അയാളെ സാകൂതം ഒന്നു വീക്ഷിച്ചു .  അതൊന്നും കാണാത്ത മട്ടില്‍ അയാള്‍ വെറുതെ നിലത്തു നോക്കിയിരിക്കുകയായിരുന്നു.  അയാളുടെ ശ്രദ്ധ പുടിച്ചുപറ്റുക എന്നത് അത്ര എളുപ്പമൊന്നുമല്ലന്നറിയാം എന്നാലും
ഒരു ഹാലോ പറഞ്ഞു . അപ്പോള്‍ മാത്രമാണ് അയാള്‍ എന്നെ തല ഉയര്‍ത്തി ഒന്നു നോക്കിയതുപോലും  . ഞാന്‍ കരുതിവെച്ചിരുന്ന അഞ്ചു ഡോളര്‍ അയാള്‍ക്കു നേരെ നീട്ടിയെങ്കിലും  മുഖത്ത് വലിയ ഭാവവ്യത്യാസങ്ങളിന്നുമില്ലാതെ ആ ഡോളര്‍ വാങ്ങി നന്ദിയും പറഞ്ഞു. എന്നിട്ടു എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഒരു കൂസലുമില്ലാതെ പറഞ്ഞു

“ ഐ ആം ഹങ്കറി”
പാവം വിശന്നിട്ടായിരുന്നു. ഒരിക്കലും ഭിക്ഷ ചോദിക്കാത്ത  ഒരു യാചകന്‍. അങ്ങനെയുമുണ്ടോ  യാചകന്മാര്‍ എന്നൊക്കെയായിരുന്നു അപ്പോഴത്തെ സംശയം . അതില്‍പിന്നെയാണ് അതുവഴി പോകുബോള്‍ ഞാന്‍ മേടിക്കുന്ന എന്റെ സാന്‍ഡ്‌വിച്ചിന്റെ പാതി അയാള്‍ക്കു വെച്ചു നീട്ടാറുണ്ട്. അല്ലെങ്കില്‍ ആ പാതി ഓഫിസിലെ ഫ്രിഡ്ജില്‍ കൊണ്ടെവെക്കും. അവിടുന്ന് രാത്രിയില്‍ ക്‌ളീന്‍ ചെയാന്‍ വരുന്ന മെക്‌സിക്കന്‍ സ്ത്രീ എടുത്തു വെയ്സ്റ്റ് ബാസ്കറ്റിലേക്കെറിയും . ആ പാതി സാന്‍വിച്ച്  എവിടെ പോയെന്നോ ആരെടുത്തന്നോ എന്നൊന്നും ആരെങ്കിലും ചോദിക്കുകയോ  അന്ന്വേഷിക്കുകയോ ചെയ്തിട്ടില്ല .അങ്ങനെ എത്ര എത്ര പാതികളാണ് ഹോട്ടലുകളില്‍നിന്നും ഗാര്‍ബേജ് കാനുകളില്‍ വീഴുന്നത് .ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആഹാരം ആര്‍ക്കും വേണ്ടാതെ  കളയുന്ന രാജ്യത്താ ഒരു പാവം വിശന്നിരിക്കുന്നതെന്നോര്‍ക്കണം.  അതുകൊണ്ടാണ് ആര്‍ക്കും ചേതമില്ലാത്ത ആ ഉപകാരംകൊണ്ട്  ആ അപരിചിതന്‍റെ വിശപ്പു മാറട്ടെയെന്നു വിചാരിച്ചത്. പക്ഷേ ചിലദിവസങ്ങളില്‍ ഞാന്‍ സാന്‍വിച്ച്  കഴിക്കാറില്ല. അപ്പോഴൊക്കെ വെറുകയ്യോടെ നടന്നുപോകുന്ന എന്നെ അയാള്‍ അതിരൂക്ഷമായി നോക്കാറുണ്ട് . എന്‍റെ വീതമെവിടെ  എന്നായിരിക്കും ആ നോട്ടത്തിന്‍റെ അര്‍ഥമെന്നാണ് ഞാന്‍ ഊഹിച്ചത്
അപ്പോളൊക്കെ ഞാന്‍ അഞ്ചു ഡോളര്‍ കൊടുക്കാറുമുണ്ടായിരുന്നു . അതുപിന്നെങ്ങനെയാണല്ലോ . ഞലുലമലേറ ഴശള േയലരീാല മ ൃശഴവ േഎന്നല്ലേ. ഞാന്‍തന്നെ തുടങ്ങിവെച്ച ഒരു ശീലമാണെങ്കിലും എനിക്കതില്‍ സന്തോഷമേയുള്ളതായിരുന്നു .

ആ പരിചയപ്പെടലുകളില്‍ ഒരിക്കല്‍ മാത്രമാണ്  ഞാന്‍ പേരു ചോദിച്ചത്  . കാര്‍ലോസ് എന്നു പറഞ്ഞിട്ടു ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് ആ സൈന്‍ ബോര്‍ഡ് ഉയര്‍ത്തി കാണിച്ചു. അതില്‍ "പ്ലസ് ഹെല്‍പ്പ് മീ റ്റു ഗോ റ്റു ഹെല്‍"  എന്നും തൊട്ടു താഴെ കാര്‍ലോസ് ഫവേല എന്നും അല്‍പ്പംകൂടി ചെറിയ അക്ഷരത്തില്‍ അവ്യക്തമായി എഴുതിയിട്ടുണ്ട് . അപ്പോഴാണ് എന്‍റെ ആ ആകാംഷ ഒന്നു കെട്ടടങ്ങിയത് . ആ കുറിപ്പു കണ്ടതില്‍ എനിക്കൊരത്ഭുതവും തോന്നിയില്ല . അതൊക്കെ ആ സിറ്റിയിലെ ഭവനരഹിതരുടെ ചില അഭ്യാസങ്ങളാണ് .അതുവഴി പോകുന്ന ആളുകളുടെ ശ്രദ്ധ പിടിച്ചിപറ്റുക എന്നൊരുദ്ദേശം മാത്രമേ അതിലുള്ളു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കുറച്ചുമുന്‍പ്  വില്‍മാര്‍ കവലയില്‍ ഇരുന്ന മറ്റൊരു യാചകന്‍റെ  കുറിപ്പ് ഇപ്പോഴും മനസ്സില്‍നിന്നും മായുന്നില്ല .

” പ്ലീസ് ഹെല്‍പ് മീ റ്റു ഫൈന്‍ഡ് മൈ വൈഫ്“
എന്നായിരുന്നു അത് . എന്നാലും അയാളെന്തിനാണ്
ആരെയും കാണിക്കാതെ ആ ബോര്‍ഡ് കമഴ്ത്തിവെച്ചിരിക്കുന്നതെന്നുമാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല . ഞാന്‍ പേരു ചോദിച്ചിട്ടും എന്നോടു പേരുപോലും ചോദിക്കുക എന്ന സാമാന്യമര്യാദ അയാള്‍ കാണിച്ചില്ലങ്കിലും  അതൊന്നുമല്ല എന്നെ അലട്ടിയത്.  ഞാന്‍ അന്നൊരു ദീര്‍ഘകാല അവുധി കഴിഞ്ഞു വന്നിട്ട് ഏതാണ്ടൊരാഴ്ചയായിട്ടും കാര്‍ലോസിനെ കാണാനില്ല. ഇന്നല്ലെങ്കില്‍ നാളെ അയാള്‍ അവിടെ പ്രത്യക്ഷപ്പെടും എന്നുള്ള പ്രതീക്ഷയില്‍ പതിവായി അതെ കടയില്‍ ലഞ്ച് കഴിക്കുക  പാതി ഭക്ഷണം ഫ്രിഡ്ജില്‍ വെക്കുക എന്ന പതിവുകള്‍ ഞാന്‍
ആവര്‍ത്തിച്ചു .ആ മെക്‌സിക്കന്‍ ലേഡിയും പതിവുപോലെ കാര്‍ലോസിന്‍റെ  വിശപ്പടങ്ങിയിട്ടുള്ള ആ പാതി അടുത്ത ദിവസം എടുത്തറിയുന്നു എന്ന പതിവും ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

 ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ മറ്റൊരു സര്‍െ്രെപസ്. കാര്‍ലോസ് ഇരിക്കാറുണ്ടായിരുന്ന ആ കടയുടെ ഗ്‌ളാസ്‌ഡോറില്‍ പാരഡൈസ് സ്പാ എന്ന് നല്ല വലിപ്പത്തിലും " വാക്ക് ഇന്‍ വെല്‍കം എന്നും ചെറിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട് .  ഓപ്പണ്‍  എന്ന് മറ്റൊരു ബോര്‍ഡും തൂക്കിയിട്ടിട്ടുണ്ട്.. കടയുടെ അകത്തും എന്തൊക്കെയോ ആളനക്കങ്ങള്‍ ഉണ്ടായിരുന്നു. ഒരു വഴിപോക്കനെന്ന രീതിയില്‍ ഞാന്‍ ആ തെരുവിന്‍റെ അങ്ങേക്കരയില്‍നിന്നും ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അതൊരു മസ്സാജ് പാര്‍ലര്‍ ആണന്നു മനസ്സിലായത് . റിസപ്ഷനിലുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടി ആരോടോ സംസാരിക്കുന്നുണ്ട് . അവിടുത്തെ പുതിയ കസ്റ്റമര്‍ ആയിരുന്നിരിക്കണം . പെട്ടന്നാണ് മറ്റൊരു പെണ്‍കുട്ടി ഒരു ഗ്ലാസ്സില്‍ വെള്ളവുമായി വന്ന് അയാള്‍ക്കു കൊടുക്കുന്നു. അയാളുടെ ഉഴിച്ചില്‍ കഴിഞ്ഞുവെന്ന് ഊഹിക്കാവുന്നതേയുള്ളു . അയാള്‍ വെള്ളം കുടിച്ചിട്ട് അവരുമായി കുശലം പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് മറ്റൊരാള്‍ കയറി വന്നത് . അപ്പോള്‍ അവിടെ നിന്നയാള്‍ അവളെ കെട്ടിപ്പിടിച്ച് ഒരുമ്മകൊടുത്തിട്ട് യാത്രപറഞ്ഞു പെട്ടെന്നിറങ്ങിപോയി. ചുണ്ടിലാണ് ഉമ്മവെച്ചതെങ്കില്‍  അയാള്‍ ആ സുന്ദരിയുടെ ബോയ് ഫ്രണ്ടായിരുന്നിരിക്കണം എന്നൂഹിച്ചു.  എന്തായിരുന്നാലും. കാര്‍ലോസിനെപ്പോലെയൊരാള്‍ അവിടെയിരുന്നു ഭക്ഷണം യാചിക്കാന്‍ അവര്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.  അവര്‍തന്നെ പോലീസില്‍ പരാതി കൊടുത്തുകാണണം . പോലീസ് വന്ന് അയാളെ വല്ല അഭയകേന്ദ്രത്തിലും ആക്കിയിരിക്കണം .അല്ലെങ്കില്‍ത്തന്നെ ഒരു പാവപ്പെട്ട ഭാവനരഹിതനെ കാണാതാകുന്നതില്‍ ആര്‍ക്കാണ് പരിഭവം ,ആര്‍ക്കാണ് പരാതി. അമേരിക്കയില്‍ ഭാവനരഹിതരില്ലാത്ത ഏതെങ്കിലും നഗരമുണ്ടോ . പ്രസിഡന്റ് ട്രംപ് വിചാരിച്ചാല്‍പോലും അതിനൊന്നും പരിഹാരമില്ല . ഫ്രീ കണ്‍ട്രിയായതുകൊണ്ട്  ആര്‍ക്കും ഇഷ്ടമുള്ളതുപോലെ ജീവിക്കാം എന്നല്ലേ ഭരണഘടനയില്‍പോലും പറയുന്നത് . അതുകൊണ്ട് അവര്‍ തെരുവിന്റെ മക്കളായി ജീവിക്കുന്നു . എന്നാലും എന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ ഒരങ്കലാപ്പും ആക്കാംഷയുമൊക്കെ ഞാനറിയാതെത്തന്നെ രൂപപ്പെട്ടിരുന്നു . കുറെ മാസങ്ങള്‍ക്കു ശേഷമാണ് എനിക്കു കാര്‍ലോസിനെ ഒന്നന്ന്വേഷിക്കണമെന്നു തോന്നിയത് .

അപ്പോഴാണ് കാര്‍ലോസ് ആത്മഹത്യ ചെയിതു എന്ന ആ  ഞെട്ടിക്കുന്ന വാര്‍ത്ത പാരഡൈസ് സ്പായിലെ ഒരു സുന്ദരി പെണ്‍കുട്ടി ഒരു കൂസലുമില്ലാതെ പറഞ്ഞത്  .പലതവണ അയാളെ അവിടുന്ന് ഓടിച്ചു വിട്ടിരുന്നെന്നെന്നും ഒരു ദിവസം രാവിലെ വന്നപ്പോള്‍ കടയുടെ വാതിക്കല്‍ അനക്കമറ്റ് മലര്‍ന്നു കിടക്കുന്നതായി കണ്ടു എന്നും പറഞ്ഞു . അവര്‍ എമജന്‍സി നമ്പര്‍ വിളിച്ചുവെന്നുമൊക്കെ ഒരു കഥപോലെ വിവരിച്ചു .

ആരോടും യാചിക്കാത്ത ആ പാവത്തിന്റെ മരണകാരണം പട്ടിണിയായിരിക്കാമെന്നു ഞാന്‍ ഊഹിച്ചു.  എന്തുതന്നെയായാലും അതൊന്നും എന്നെ ബാധിക്കുന്ന കാര്യമൊന്നുമല്ല . എന്നാലും അയാളോട് അല്പംകൂടി സംസാരിച്ചിരുന്നബേങ്കില്‍ കൂടുതല്‍ അടുത്തുടപെഴകിയിരുന്നെങ്കില്‍ അയാളുടെ ജീവന്‍ രഷിക്കാമായിരുന്നില്ലേ. ഇടക്കിടെ ഒരു വല്ലാത്ത ശബ്ദത്തില്‍ ചുമച്ചിരുന്നു . ചികില്‍സിച്ചാല്‍ ഭേതമാകാത്ത എന്തെങ്കിലും രോഗമായിരുന്നിരിക്കണം . അതൊന്നും ചോദിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു കുറ്റബോധം തോന്നുന്നു. എല്ലാകൊണ്ടും ഒരു വിചിത്രജീവിയായിരുന്നു കാര്‍ലോസ് എന്നറിയാം  . ആരെങ്കിലും കൂടുതല്‍ സംസാരിച്ചാല്‍ ഉടനെ അയാള്‍ നിലത്തിട്ടിരിക്കുന്ന സൈന്‍ ബോര്‍ഡ് പൊക്കിക്കാണിക്കും . അതില്‍ എഴുതിയിരിക്കുന്നത് "ഹെല്പ് മി റ്റു ഗോ റ്റു ഹെല്‍" ആണെങ്കിലും . ഗോ റ്റു ഹെല്‍ എന്നുപറയുന്നതുപോലെയാ അയാളുടെ അംഗചലനങ്ങളും മുഖഭാവങ്ങളും . എന്തായാലും ആ ഉഴിച്ചില്‍ സുന്ദരിയെ  അത്രക്കങ്ങോട്ടു വിശ്വസിക്കാന്‍ തോന്നിയില്ല. അതുകൊണ്ടാണ് ഐസ്ക്രീം പാര്‍ലറിലേക്കൊന്നു കയറിയത് . ആ കട നടത്തുന്ന ആല്‍ബര്‍ട്ടിനെ എനിക്കു നന്നായി അറിയാം . ഞാനും ഇടക്കൊക്കെ അവിടെ കയറി ഐസ്ക്രീം കഴിക്കുകയും കുശലം പറയുകയും ചെയ്തിട്ടുള്ളതാണ് . കയറിയപ്പോഴേ സന്തോഷപൂര്‍വം ഹലോ കുമാര്‍  എന്നുപറഞ്ഞു . എന്നെ കുറേനാള്‍ കാണാതിരുന്നതില്‍ പരിഭവവും ആ സംസാരത്തില്‍ നിഴലിച്ചിരുന്നു .ക്യാഷ് കവുണ്ടറില്‍ എത്തിയപ്പോള്‍ മാത്രമാണ് ഞാന്‍ കാര്‍ലോസിന്‍റെ കാര്യം ചോദിച്ചത്.

" ഹി വാസ് െ്രെകസി . ഹി വാസ് സെല്ലിംഗ് ഡ്രഗ്‌സ്.. "
ഉത്തേജന മരുന്നുകള്‍ വിറ്റതിന്
ആരോ റിപ്പോര്‍ട്ട് ചെയിതെന്നും പോലീസ് വന്നു തൂക്കിയെടുത്തുവെന്നും ചിരിച്ചുകൊണ്ടാണ് ആലാബെര്‍ട്ടോ പറഞ്ഞത്. അതാണ് എനിക്ക് കുറച്ചുകൂടി വിശ്വസനീയമായി തോന്നിയത്. ഒന്ന് പിറകോട്ടു ചിന്തിച്ചപ്പോള്‍ അതു ശരിവെക്കുന്ന രീതിയിലുള്ള ചിന്തകളിലായിരുന്നു ഞാനും . കാര്‍ലോസിന്‍റെ ആ ചുവന്നു കലങ്ങിയ കണ്ണുകളും മുഖഭാവങ്ങളുമൊക്കെ വീണ്ടും മനസ്സില്‍ തെളിഞ്ഞുവന്നു. 
“പാവം ജീവിക്കാന്‍ വേണ്ടിയായിരിക്കണം ഈ മരുന്നുകച്ചവടം തുടങ്ങിയത് “

“That could be true “
 ആല്‍ബര്‍ട്ടോ ശരിവെച്ചു
ഒരു കാലിനു ചലന ശേഷിയില്ലായിരുന്നു എന്നതും ഒരു പുതിയ അറിവായിരുന്നു . രാത്രിയാകുബോള്‍ കുറെ കൂട്ടുകാര്‍ ഒരു ചക്രക്കസേരയുമായി വന്നു കൂട്ടിക്കൊണ്ടു പോകുമായിരുന്നുവെന്നും പറഞ്ഞു. അന്ന് കിട്ടിയ ക്യാഷൊക്കെ അവര്‍ വീതിച്ചെടുക്കുമായിരിക്കണം. എന്നിട്ട് വല്ല ബാറിലുംപോയി അടിച്ചുപൊളിക്കാനുള്ള സാദ്ധ്യതയുമുണ്ട് . അങ്ങനെ ആ പാവത്തിനെ വെച്ചു മുതലെടുക്കുന്നുണ്ടാവാം.

അയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പാര്‍ലറില്‍ പെണ്‍കുട്ടി പറഞ്ഞെതെന്ന കാര്യം അപ്പോഴാണ് ആല്‍ബര്‍ട്ടായെ അറിയിച്ചത്.  അപ്പോഴേ ആല്‍ബര്‍ട്ടാ പറഞ്ഞു . അതൊക്കെ ആ കാര്‍ലോസിന്റെ വെറും നമ്പരാണന്നും , ഇടയ്ക്കു കാര്‍ലോസ്ങ്ങനെയാ ചത്തപോലെ  മലര്‍ന്നുകിടക്കും . അതുകണ്ടു മസ്സാജ് പാര്‍ലറിലെ  പെണ്‍കുട്ടി പേടിച്ചുപോയിരിക്കും .എന്നാണയാള്‍ പറഞ്ഞത്.
അവള്‍ പോലീസിനെ വിളിച്ചപ്പോള്‍  അവര്‍ ആബുലന്‍സുമായി കാറികൂവിവന്നു പൊക്കിയെടുത്തോണ്ടു പോയികാണണം. അതയാളുടെ ഒരൂഹം മാത്രമാണെന്ന് അപ്പോള്‍  തെന്നി. അതില്‍പിന്നെ ഒരു വിവരവും ഇല്ല ആരും അന്ന്വേഷിച്ചതുമില്ല എന്നും ആല്‍ബര്‍ട്ടോ കൂട്ടിച്ചേര്‍ത്തു .
ഇനിയിപ്പം ബാര്‍ബര്‍ഷോപ്പുടമയോടു ചോദിച്ചാല്‍ മറ്റൊരു കഥയായിരിക്കും കിട്ടുക.. പണ്ടാരാണ്ടു കാക്കേ ശര്‍ദ്ദിച്ച കഥ പറഞ്ഞതുപോലെ .പറഞ്ഞുപറഞ്ഞുവന്നപ്പം കാക്കേടെ പൊടിപോലുമില്ല.  പൊതുജനം ഇപ്പോഴും കഴുത തന്നെ.

നടന്നകാര്യം പറഞ്ഞുപറഞ്ഞു ഒരിക്കലും നടക്കാന്‍ സാദ്ധ്യതയില്ലാതെ കഥയാക്കി മെനെഞ്ഞെടുക്കുന്നു. നമ്മുടെയൊക്കെ വേദപുസ്തകങ്ങള്‍വരെ അങ്ങനെയല്ലേ ഉണ്ടായത് . ചരിത്രത്തില്‍ ഇല്ലാത്തതും ഉള്ളതും എല്ലാകൂടി കൂട്ടികുഴച്ചു കഥാപാത്രങ്ങള്‍ക്ക് അമാനുഷിക സ്വഭാവം നല്‍കി അത് സത്യമാണെന്നു നമ്മളെ പഠിപ്പിക്കുന്നു. നല്ല ഒരെഴുത്തുകാരന്‍ വിചാരിച്ചാല്‍ കാര്‍ലോസിനെയും ദൈവമാക്കാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല . ഇതിപ്പം ഗൃഹരഹിതനായാ ഒരു സാധാരണക്കാരന്‍  കാര്‍ലോസ് . അംഗവൈകല്യംകൊണ്ട് ജീവിക്കന്‍വേണ്ടി നിലത്തിരിക്കേണ്ടി വന്ന ഒരു യാചകന്‍ . അയാളോട് സഹതാപമല്ലാതെ മറ്റൊന്നും വികാരവും എനിക്കില്ലായിരുന്നു.  തല്‍ക്കാലം കാര്‍ലോസ് അവിടെ ഇല്ലാ എന്നതുമാത്രമാണ് യാഥാര്‍ഥ്യം . 

എന്തായാലും സത്യം അറിയണമെല്ലോ അപ്പോള്‍പിന്നെ പോലീസ് സ്‌റ്റേഷനില്‍ പോയി ഒന്ന്വഷിച്ചാലോ എന്നോര്‍ത്തു. ഒരു ശനിയാഴ്ച ദിവസം നേരെ മെക്കാലന്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോയി. അവിടെ അന്ന്വേഷണ കൗണ്ടറില്‍ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല . അവരുടെ അറിവില്‍ അങ്ങനെ ഒരാള്‍ ജീവിച്ചിരുന്നിട്ടേയില്ലന്നാണ് അറിയിച്ചത്. ഒരു പക്ഷേ അതിര്‍ത്തി പോലീസിനെ വെട്ടിച്ചു  മെക്‌സിക്കന്‍ മതില്‍ ചാടിക്കടന്നുവന്ന ഒരപരനായിരുന്നിരിക്കാം .ഓടി രക്ഷപ്പെടുബോള്‍ കാലിനു വെടിയേറ്റതാവാം കാലിന്‍റെ ശേഷിക്കുറവെന്നു ഞാന്‍ ഊഹിച്ചു . അതുകൊണ്ട് മറ്റു ജോലിക്കൊന്നും പ്രാപ്തനല്ലല്ലോ .അപ്പോള്‍പിന്നെ വല്ല ഉത്തേജനമരുന്നുകളുടെ കള്ളക്കടത്തുകാരനോ ഒക്കെ ആകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ അപരനാമത്തില്‍ ഉള്ള ഒരനകൃത കുടിയേറ്റക്കാരനെ അത്ര പെട്ടന്നൊന്നൊന്നും സര്‍ക്കാര്‍ ഏജന്‍സി വിചാരിച്ചാലും കണ്ടുപിടിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല .  അന്നുമുതല്‍ പതുക്കെ പതുക്കെ  കാര്‍ലോസിനെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു . എന്നാലും എനിക്ക്  സോഷ്യല്‍ മീഡിയയിലെങ്കിലും അതൊന്നും എഴുതാതിരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല . ഒരുപക്ഷെ  ഈ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചിട്ടു കാര്‍ലോസിനെപ്പറ്റി ആരെങ്കിലും എന്നെ
അറിയിക്കുമെന്നുള്ള ഒരു പ്രതീക്ഷയുമുണ്ട്.

ഇത്രയുമാണ് പോസ്റ്റ് ചെയ്യാനായി എഴുതിയത് .

വീണ്ടും വീണ്ടും ആ ടി വിയില്‍ ടിവിയിലും ഫേസ്ബുക്കിലും കണ്ട കാലോസിന്റെ ഫോട്ടോയെപ്പറ്റി മാത്രമായിരുന്നു ചിന്ത  . എത്ര ശ്രമിച്ചിട്ടും ഒന്നിനും ഒരു വ്യക്തത വരുന്നില്ല . വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ അതുകൊണ്ടുതന്നെ അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടാകുമെല്ലോ. അല്ലെങ്കില്‍ത്തന്നെ ആരായാലെന്ത്. തന്‍റെ  ആരുമില്ലല്ലോ സന്തോഷ് സ്വയം സമാധാനിച്ചു.   കാര്‍ലോസ് ഫവേല  എങ്ങനെ കാലറോസ് ലോപ്പസ്  ആയി . ഒരുപക്ഷേ തനിക്കു തെറ്റിയതാവാം . എന്നാലും അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായി മനസ്സിനെ വല്ലാതെ ഉലക്കുന്നതുപോലെ . ആരാണീ യെധാര്‍ഥ കാര്‍ലോസ് ..എങ്ങനെ അറിയും എത്രയോ കാര്‍ലോസുമാരുണ്ട് ഈ മെക്ക്‌സിക്കോയില്‍  .വിശപ്പടക്കാനും  ജീവിക്കാനുംവേണ്ടി ട്രംപിന്റെ മെക്‌സിക്കന്‍ മതിലിനെപോലും പുല്ലുപോലെ അവഗണിച്ചുകൊണ്ട് അതിര്‍ത്തികടന്നെത്തിയ ഒരു പാവം മെക്‌സിക്കന്‍
മത്തായി മാത്രമായിരിക്കുമോ ഈ കാര്‍ലോസ് .

അടുത്തദിവസം രാവിലെതന്നെ സന്തോഷ് കാറെടുത്തു അതിര്‍ത്തിനഗരമായ മക്കാലാനിലേക്കു കുറെ ഓര്‍മ്മകളുടെ കൂമ്പാരങ്ങളുമായി ഒറ്റക്കു െ്രെഡവ് ചെയിതു. അവിടുന്ന് നേരെ റിയോ ഗ്രാന്‍ഡെ നദിയുടെ തീരങ്ങളിലേക്കും. നിറയെ ഓറഞ്ചുമായി തലകുനിച്ചു നില്‍ക്കുന്ന ആ ചില്ലകള്‍ക്കിടയിലൂടെ നടന്നു നടന്നു ആ മെക്‌സിക്കന്‍ മതിലുകള്‍ക്കരികിലെത്തി. അപ്പോഴേക്കും നദിയിലും നദിക്കക്കരെയുള്ള കുറ്റിക്കാടുകളും ഇരുട്ടു കുമിഞ്ഞുകൂടി കിടന്നിരുന്നു. നദിയുടെ അങ്ങേക്കരയില്‍നിന്നും ആരൊക്കെയോ നീന്തി വരുന്നതുപോലെ തോന്നിയെങ്കിലും  ഒന്നിനും ഒരു വ്യക്തത ഇല്ലായിരുന്നു. എല്ലാവരുടെയും മുഖങ്ങള്‍ ഒരുപോലെ എല്ലാവരും ഒരേ വേഷമിട്ടവര്‍ ഒരേ ഭാഷയില്‍ എന്തൊക്കെയോ അടക്കം പറയുന്നതുപോലെ. രാവേറുന്തോറും ആളുകള്‍ കൂടിക്കൂടി വരുന്നുണ്ടെന്നുണ്ടെങ്കിലും അവര്‍ക്കെല്ലാം കാര്‍ലോസിനെപ്പോലെ ഒരേ മുഖഛായ ആയിരുന്നു. അവരെല്ലാം കാര്‍ലോസുമാരായി രൂപാന്തിരം പ്രാപിക്കുകയാണോ . ഒന്നിനും ഒരു വ്യകതതയില്ലായിരുന്നു.

Join WhatsApp News
ജോസഫ്‌ എബ്രഹാം 2019-10-27 19:37:09
നല്ല വിഷയം  അത്  നന്നായി പറഞ്ഞിരിക്കുന്നു  മുന്‍പ് ഞാനിതു വായിച്ചിരുന്നു (ദേശാഭിമാനി വാരികയില്‍ എന്ന് തോന്നുന്നു ) എഴുത്തുകാരനു  അഭിനന്ദനങ്ങള്‍ ഒപ്പം വിജയാശംസകളും
Newyorken 2019-10-28 22:33:31
ട്രംപിനെയും , ബൈബിളിനെയും , മതിലിനെയും ആരും കുറ്റം പറയുന്നത് എനിക്ക് ഇഷ്ടമല്ല.  കാരണം അമേരിക്കയെ രക്ഷിക്കാൻ ദൈവം അയച്ചവനാണ് ട്രംപ് .  പിന്നെ എല്ലാ കാര്ലോസുമാരും ഡ്രഗ് ഡീലേഴ്സം റേപ്പിസ്റ്റും ആണെന്ന് പ്രവാചകനായ ട്രംപ് പറഞ്ഞിട്ടുമുണ്ട് . ട്രംപ് ഈസ് ദി സേവിയർ ഓഫ് അമേരിക്ക 

കാർലോസ് 2019-10-29 00:17:15
കാർലോസ്മാർ വൈറ്റ് ഹൗസിലേക്ക് തുരങ്കം പണിയുന്നുണ്ട് . അഥവാ ഇമ്പീച്ച് ചെയ്‌താൽ റഷ്യയിലേക്ക് ഓടി രക്ഷപെടാൻ , ഞങ്ങളെ ചീത്തവിളിക്കുകയും ചെയ്യും ഞങ്ങളെ കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്യും . നിങ്ങൾക്ക് അടിക്കാനും ചീത്തവിളിക്കാനും  ഇലക്ഷൻ വരുമ്പോൾ തോഴിക്കാനുമുള്ള പീനിയാടയാണോ ഞങ്ങൾ .


Antony Thekkek 2020-03-06 19:12:40
Thank you for all comments
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക