Image

പൊറൂക്കര പ്രവാസി ഫാമിലി സൗഹൃദ സംഗമം സംഘടിപ്പിച്ചു

Published on 28 October, 2019
പൊറൂക്കര പ്രവാസി ഫാമിലി സൗഹൃദ സംഗമം സംഘടിപ്പിച്ചു
അജ്മാന്‍ :  എടപ്പാൾ പ്രദേശത്തെ യു. എ. ഇ. യിലെ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ 'പൊറൂക്കര പ്രവാസി ഫാമിലി' സൗഹൃദ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ പൊറൂക്കര പ്രവാസി ഫാമിലി യു. എ. ഇ. ഘടകം പ്രസിഡണ്ട് ഇഖ്ബാൽ പനിച്ചകത്ത് അദ്ധ്യക്ഷത വഹിച്ചു. പൊറൂക്കര ജി. സി. സി. കമ്മിറ്റി പ്രസിഡണ്ട് അബ്ബാസ് മേലേവളപ്പിൽ, കോഡിനേറ്റർ സുജീഷ് പല്ലിക്കാട്ടിൽ, മീഡിയ കണ്‍വീനര്‍ നൗഷാദ് കല്ലംപുള്ളി, റഷീദ് എന്നിവർ സംസാരിച്ചു.സെക്രട്ടറി രാഗിത് ചുങ്കത്ത് സ്വാഗതവും ട്രഷറർ ഹാരിസ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാ - സംഗീത പരിപാടികളും സൗഹൃദ മത്സരങ്ങളും അരങ്ങേറി. മത്സര വിജയികൾക്ക് സമ്മാനങ്ങളും നല്‍കി.  
വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക